വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഗവൺമെന്റ് പുറപ്പെടുവിച്ചു

Posted On: 07 OCT 2021 1:47PM by PIB Thiruvananthpuram



ന്യൂഡൽഹിഒക്ടോബർ 07, 2021

പിഎം കെയേഴ്സ് (PM CARES) ഫോർ ചിൽഡ്രൻ പദ്ധതിക്കായുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പുറത്തിറക്കികോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യംആരോഗ്യ ഇൻഷുറൻസിലൂടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകവിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 23 വയസ്സ് പൂർത്തിയാകുമ്പോൾ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അവരെ സജ്ജമാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതി ഒരു കേന്ദ്രീകൃത സമീപനത്തിലൂടെയും ഗ്യാപ്പ് ഫണ്ടിങ്ങിലൂടെയും, വിദ്യാഭ്യാസം, ആരോഗ്യം, 18 വയസ്സ് മുതൽ പ്രതിമാസ സ്റ്റൈപ്പന്റ്, 23 വയസ്സ് പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി 10 ലക്ഷം രൂപ എന്നിവ ഇത്തരം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു.

സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:


i. താമസത്തിനുള്ള പിന്തുണ

ii. പ്രീ-സ്കൂളിനും സ്കൂൾ വിദ്യാഭ്യാസത്തിനും സഹായം

iii. ആരോഗ്യ ഇൻഷുറൻസ്

iv. സാമ്പത്തിക സഹായം

പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110711.pdf

 

RRTN/SKY

 

*************


(Release ID: 1761799) Visitor Counter : 298