ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
05 OCT 2021 9:08AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 05 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 91.54 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 18,346 പുതിയ കേസുകൾ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1% ത്തിലും താഴെ; നിലവിലെ നിരക്ക് 0.75%, 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,52,902 പേർ; 201 ദിവസത്തിൽ ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.93% ; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,31,50,886 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.66%); കഴിഞ്ഞ 102 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ((1.61%); കഴിഞ്ഞ 36 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 57.53 കോടി പരിശോധനകൾ
SKY
(Release ID: 1761031)
Visitor Counter : 182