പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ജീവിതം മാറുന്നു: സമ്മേളനവും മേളയും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
Posted On:
04 OCT 2021 6:33PM by PIB Thiruvananthpuram
'സ്വാതന്ത്ര്യം@75: പുതിയ നഗര ഇന്ത്യ: നഗര ജീവിതം മാറുന്നു: സമ്മേളനവും മേളയും നാളെ (2021 ഒക്ടോബര്‍ 5 ന് ) ഉത്തര്‍പ്രദേശിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ 75,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ (പിഎംഎവൈ -യു) വീടുകളുടെ താക്കോലുകള്‍ ഡിജിറ്റലായി പ്രധാനമന്ത്രി കൈമാറുകയും പദ്ധതിയുടെ ഉത്തര്‍പ്രദേശിലെ ഗുണഭോക്താക്കളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയും ചെയ്യും. ഉത്തര്‍പ്രദേശിലെ സ്മാര്‍ട്ട് സിറ്റി മിഷന്‍, അമൃത് എന്നിവയുടെ കീഴില്‍ 75 നഗര വികസന പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലക്‌നൗ, കാണ്‍പൂര്‍, വാരാണസി, പ്രയാഗ് രാജ്, ഗോരഖ്പൂര്‍, ഝാന്‍സി, ഗാസിയാബാദ് എന്നിവയുള്‍പ്പെടെ ഏഴ് നഗരങ്ങള്‍ക്കായി ഫെയിം-II പ്രകാരം 75 ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക; കേന്ദ്ര ഗവണ്‍മെന്റിന്റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വിവിധ ഫ്‌ളാഗ്ഷിപ്പ് ദൗത്യങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കിയ 75 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്യുക എന്നിവയും അദ്ദേഹം നിര്‍വഹിക്കും. മേളയില്‍ സജ്ജീകരിച്ചിരിക്കുന്ന മൂന്ന് പ്രദര്‍ശനങ്ങളിലൂടെയും അദ്ദേഹം ചുറ്റി സഞ്ചരിച്ചു കാണും. ലക്നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ (ബിബിഎയു) ശ്രീ അടല്‍ ബിഹാരി വാജ്പേയി ചെയര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രഖ്യാപിക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി, ഗവര്‍ണര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സമ്മേളനത്തെയും മേളയെയും കുറിച്ച്:
2021 ഒക്ടോബര്‍ 5 മുതല്‍ 7 വരെ 'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ഭവന, നഗരകാര്യ മന്ത്രാലയം (എംഒഎച്ച്‌യുഎ) സമ്മേളനവും മേളയും സംഘടിപ്പിക്കും. ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന പരിവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നഗര ഭൂപ്രകൃതിയെ പരിവര്‍ത്തനം ചെയ്യുന്നതാണ് ഇത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമ്മേളന- മേളയില്‍ പങ്കെടുക്കും, ഇത് അനുഭവം പങ്കിടല്‍, പ്രതിബദ്ധത, തുടര്‍ പ്രവര്‍ത്തനത്തിനുള്ള ദിശ എന്നിവയെ സഹായിക്കും.
സമ്മേളന- മേളയില്‍ മൂന്ന് പ്രദര്‍ശനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു:
(i) പരിവര്‍ത്തന വിധേയമാകുന്ന നഗര ദൗത്യങ്ങളും ഭാവി പദ്ധതിസൂചനകളും പ്രദര്‍ശിപ്പിക്കുന്നതാണു 'പുതിയ നഗര ഇന്ത്യ' എന്ന പേരിലുള്ള പ്രദര്‍ശനം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് ദൗത്യ നഗരങ്ങള്‍ക്ക് കീഴിലുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള കൂടുതല്‍ പദ്ധതി സൂചനകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
(ii) ആഗോള ഭവന സാങ്കേതികവിദ്യ: ഇന്ത്യയുടെ വെല്ലുവിളി (ജിഎച്ച്ടിസി-ഇന്ത്യ) യുടെ കീഴില്‍, 'ഇന്ത്യന്‍ ഭവന സാങ്കേതികവിദ്യാ മേള' (ഐഎച്ച്ടിഎം) എന്ന പേരില്‍ 75 നൂതന നിര്‍മ്മാണ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം.ഇതില്‍ ആഭ്യന്തരമായി വികസിപ്പിച്ച തദ്ദേശീയവും നൂതനവുമായ നിര്‍മ്മാണ സാങ്കേതികവിദ്യകളും വസ്തുക്കളും പ്രക്രിയകളും പ്രദര്‍ശിപ്പിക്കും.
(iii) 2017 ന് ശേഷമുള്ള ഉത്തര്‍പ്രദേശിന്റെ പ്രകടനം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രദര്‍ശനം, ഫ്‌ളാഗ്ഷിപ്പ് നഗര ദൗത്യങ്ങള്‍ക്കും ഭാവി പദ്ധതി സൂചകങ്ങള്‍ക്കും കീഴില്‍ യുപി@75 പദ്ധതി: ഉത്തര്‍പ്രദേശിലെ നഗര ഭൂപ്രകൃതി മാറുന്നു.
എംഒഎച്ച്‌യുഎയുടെ വിവിധ ഫ്‌ളാഗ്ഷിപ്പ് നഗര ദൗത്യങ്ങള്‍ക്ക് കീഴില്‍ ഇതുവരെയുള്ള നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശുചിത്വമുള്ള നഗര ഇന്ത്യ, ജല സുരക്ഷിത നഗരങ്ങള്‍, എല്ലാവര്‍ക്കും പാര്‍പ്പിടം, പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍, സ്മാര്‍ട്ട് സിറ്റി വികസനം, സുസ്ഥിര ചലനാത്മകത, ഉപജീവന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നഗരങ്ങള്‍ എന്നിവയാണ് പ്രദര്‍ശനങ്ങളുടെ വിഷയങ്ങള്‍.
സമ്മേളനവും മേളയും രണ്ട് ദിവസത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും; 2021 ഒക്ടോബര്‍ 6 മുതല്‍ 7 വരെ.
(Release ID: 1760905)
Visitor Counter : 294
Read this release in:
Tamil
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada