സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
സബോർഡിനേറ്റ് ഡെബ്റ്റിനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (CGSSD) 31.03.2022 വരെ നീട്ടി
Posted On:
04 OCT 2021 2:43PM by PIB Thiruvananthpuram
ന്യൂഡൽഹി , ഒക്ടോബർ 04, 2021
ആത്മ നിർഭർ ഭാരത് പാക്കേജിന് കീഴിൽ 2020 മെയ് 13 -ന് പീഡിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി(MSME) ‘ഡിസ്ട്രസ്ഡ് അസറ്റ്സ് ഫണ്ട്- - സബോർഡിനേറ്റ് ഡെബ്റ്റ് ' സൃഷ്ടിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.അതനുസരിച്ച്, ‘സബോർഡിനേറ്റ് ഡെബ്റ്റ് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം’ എന്ന പേരിൽ തിരിച്ചടവിന് കുറഞ്ഞ മുൻഗണനയുള്ള വായ്പകൾ പരിഹരിക്കുന്നതിനുള്ള പദ്ധതി 2020 ജൂൺ 1 ന് സർക്കാർ അംഗീകരിക്കുകയും 24 ജൂൺ 2020 ന് ആരംഭിക്കുകയും ചെയ്തു. വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ വഴി പീഡിത MSME- കളുടെ പ്രമോട്ടർമാർക്ക്റിസേർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പുനഃക്രമീകരിച്ച SMA-2, NPA അക്കൗണ്ടുകൾ പ്രകാരമുള്ള വായ്പാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണിത് . ഈ പദ്ധതി 31.03.2021 വരെ നിലവിലുണ്ടായിരുന്നു.
പീഡിത MSME യൂണിറ്റുകൾക്ക് സഹായത്തിന്റ വാതായനങ്ങൾ തുറന്നിടുന്നതിന്റെ ഭാഗമായി, ഈ പദ്ധതി 31.03.2021 മുതൽ 30.09.2021 വരെ,ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ബന്ധപ്പെട്ടവരുടെ അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ,30.09.2021 -ൽ ആറുമാസം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. 31.03.2022 വരെ പദ്ധതി നിലവിലുണ്ടാകും.
IE/SKY
*****
(Release ID: 1760856)
Visitor Counter : 223