വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി, ഡോ. എൽ. മുരുകൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
Posted On:
04 OCT 2021 4:48PM by PIB Thiruvananthpuram
ന്യൂഡൽഹി , ഒക്ടോബർ 04, 2021
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി ഡോ. എൽ. മുരുകൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.രാജ്യസഭയിൽ നിന്ന് പാർലമെന്റ് അംഗമായതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത് .
"തിരുക്കുറൽ- പ്രചോദനത്തിന്റെ മുത്തുകൾ"(Thirukkural- Pearls of Inspiration) എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് ഡോ .മുരുകൻ സമ്മാനിക്കുകയും പുതിയ ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിനു കീഴിൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ മാർഗനിർദേശം തേടുകയും ചെയ്‌തു
IE/SKY
(Release ID: 1760855)
Visitor Counter : 195