യുവജനകാര്യ, കായിക മന്ത്രാലയം
ദേശവ്യാപക ശുചിത്വ പരിപാടിക്ക് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രയാഗ്‌രാജിൽ സമാരംഭം കുറിച്ചു
ജനപങ്കാളിത്തത്തിലൂടെ ഇന്ത്യ ഒരു മാസം കൊണ്ട് 75 ലക്ഷം കിലോഗ്രാം മാലിന്യം ശേഖരിക്കുന്ന റെക്കാര്‍ഡ് സ്ഥാപിക്കും: കേന്ദ്രമന്ത്രി
- ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ, യു.പിയിലെ വ്യോമയാന മന്ത്രി ശ്രീ നന്ദഗോപാല്‍ ഗുപ്ത, യു.പിയിലെ കായിക, യുവജനക്ഷേമ, പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ ഉപേന്ദ്ര തിവാരി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു
-ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ പ്രത്യേകിച്ചും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടേത് വൃത്തിയാക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഈ ശുചിത്വ പരിപാടി.
Posted On:
01 OCT 2021 6:48PM by PIB Thiruvananthpuram
ദേശവ്യാപകമായ ശുചിത്വ ഇന്ത്യാ പദ്ധതിയില്‍ യു.പിയിലെ പ്രയാഗ്‌രാജില്‍ നിന്നും കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറും പങ്കാളിയായി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ, യു.പിയിലെ കായിക, യുവജനക്ഷേമ, പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ ഉപേന്ദ്ര തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു . കേന്ദ്ര ഗവണ്‍മെന്റിന്റെ യുവജനകായിക മന്ത്രാലയത്തിലെ കായികവകുപ്പ് സെക്രട്ടറി ശ്രീമതി ഉഷാ ശര്‍മ്മയും കേന്ദ്രത്തിലും സംസ്ഥാനത്തിലും നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ക്ലീ ന്‍ ഇന്ത്യാ പരിപാടിക്ക് തുടക്കം കുറിയ്ക്കുന്നതിന് സംഗം നഗരത്തെക്കാള്‍ മികച്ച ഒരു സ്ഥലം ഇല്ലെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ അനുരാഗ് ഠാക്കുര്‍ പറഞ്ഞു. ഇവിടെ നിന്നുള്ള സന്ദേശം രാജ്യത്തെ ആകെ പ്രചോദിപ്പിക്കും. ഒരിക്കല്‍ ചരിത്രത്തിന്റെ സുപ്രധാന ഭാഗമായിരുന്ന പ്രയാഗ്‌രാജ് ലോകത്തെ ഏറ്റവും വലിയ ശുചിത്വപരിപാടിയുടെ തുടക്കത്തിലൂടെ ഒരിക്കല്‍ കുടി ചരിത്രത്തിന്റെ ഭാഗമാകും. ഒക്‌ടോബര്‍ ഒന്നു മുതല്‍ 31 വരെ നീളുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ ശ്രീ ഠാക്കൂര്‍ എല്ലാവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. '' നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ കോളനിവാഴ്ചയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു. ഇപ്പോള്‍ നമ്മുടെ യുവത്വം മാലിന്യത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കും. സ്വാതന്ത്ര്യസമരസേനാനികള്‍ പരിത്യാഗം ചെയ്തുവെങ്കില്‍ യുവാക്കളോട് സംഭാവനയാണ് അഭ്യര്‍ത്ഥിക്കുന്നത്'' ചടങ്ങില്‍ പങ്കെടുത്ത യുവാക്കളെ മന്ത്രി ഉദ്‌ബോധിപ്പിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാഗാന്ധി ശുചിത്വത്തിന്റെ സന്ദേശം നല്‍കി, ഇപ്പോള്‍ ഒരു വലിയ ഇടവേളയ്ക്ക്‌ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് സ്വച്ചതാ അഭിയാന്‍ നല്‍കിയെന്ന് ശ്രീ ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുവര്‍ഷത്തിനുള്ളിലാണ് രാജ്യത്തിനാകമാനം ശൗച്യാലയം നല്‍കിയത്. ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും രാജ്യത്താകമാനം മാലിന്യങ്ങള്‍ പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വൃത്തിയാക്കുന്നതില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. '' പൗരന്മാരുടെ സന്നദ്ധ പങ്കാളിത്തത്തിലൂടെ 75 ലക്ഷംകിലോ മാലിന്യം പ്രധാനമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് നിക്ഷേപിക്കുകയെന്നതാണ് ഈ വമ്പന്‍ മുന്‍കൈ'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് ശേഷം ശ്രീ അനുരാഗ് ഠാക്കൂര്‍ സംഗം പ്രദേശത്തെ ശുചിത്വപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശുചിത്വത്തിന്റെ സന്ദേശം നല്‍കി.
വെറും മുദ്രാവാക്യങ്ങള്‍ മാത്രം പോര, ശരിയായ പ്രവര്‍ത്തനം വേണം, മാലിന്യങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന തിരിച്ചറിവിലൂടെ മാത്രമേ അത് സാദ്ധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരമോ അല്ലെങ്കില്‍ ശുചിത്വ സമരമോ എന്തോ ആയിക്കോട്ടെ യുവാക്കള്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്, ഇപ്പോഴും യുവാക്കള്‍ മാറ്റത്തിന്റെ വാഹകരാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ശ്രീ ഠാക്കൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ക്ലീ ന്‍ ഇന്ത്യാ പരിപാടിയുടെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രം ഗ്രാമങ്ങളാണെങ്കിലും മതസ്ഥാപനങ്ങഹ, അദ്ധ്യാപകര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾ , ടി.വി, സിനിമാ താരങ്ങള്‍, വനിതാഗ്രൂപ്പുകള്‍ എന്നിങ്ങനെയുള്ള പ്രത്യേക വിഭാഗങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ തങ്ങളുടെ ഐക്യം പ്രകടിപ്പിക്കാനായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് യുവജനകാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി ഉഷാശര്‍മ്മ പറഞ്ഞു. ചരിത്രപ്രധാനമുള്ള സ്ഥലങ്ങളിലും വിനോദസഞ്ചാര ലക്ഷ്യകേന്ദ്രങ്ങളിലും ബസ്, റെയില്‍വേ സ്‌റ്റേഷനുകളിലും ദേശീയപാതകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഈ ശുചിത്വ പരിപാടി ഏറ്റെടുക്കും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശവ്യാപകമായി ഒക്‌ടോബര്‍ ഒന്നുമുതല്‍ 31 വരെ നടക്കുന്ന ശുചിത്വപരിപാടി യുവജന കായിക മന്ത്രാലയത്തിന്റെ യുവജനകാര്യവകുപ്പാണ് സംഘടിപ്പിക്കുന്നത്. നെഹ്രുയുവകേന്ദ്ര സംഘട്ടനകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകളും സ്ഥാപനങ്ങളുമായി അഫലിയേറ്റ് ചെയ്തിട്ടുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ശൃംഖലകള്‍ വഴി രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളിലും 744 ജില്ലകളിലും ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ക്ലീ ന്‍ ഇന്ത്യ എന്നത് വെറും ഒരു പരിപാടി മാത്രമല്ല, ഇതില്‍ സാധാരണക്കാരുടെ ആശങ്കകളും അതിനെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിഹാരങ്ങളുമാണുള്ളത്.
2014ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ച് ഭാരത് അഭിയാന് തുടക്കം കുറിച്ചതു മുതല്‍ വലിയ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. പരിഷ്‌ക്കരിച്ച ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മുന്‍കൈ മുന്നോട്ടുതന്നെ പോകുകയാണ്. ക്ലീ ന്‍ ഇന്ത്യാ പരിപാടിയുടെ ഭാഗമാകാന്‍ ഇത് തീര്‍ച്ചയായും നമുക്കൊക്കെ ഒരു അവസരം ഒരുക്കുന്നുണ്ട്. യുവാക്കളുയും സഹപൗരന്മാരുടെയും സംയുക്ത പരിശ്രമത്തിലൂടെയും പങ്കാളികളുടെ പിന്തുണയോടെയും ഇന്ത്യ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും പൗരന്മാര്‍ക്ക് മികച്ച ജീവിതസാഹചര്യം സൃഷ്ടിക്കുമെന്നുമുള്ളതില്‍ ഒരു സംശയവുമില്ല.
(Release ID: 1760144)
Visitor Counter : 243