ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കൊച്ചിൻ  പോർട്ട് ട്രസ്റ്റിലെ   സ്വച്ഛതാ  പക്ഷാചരണം   സമാപിച്ചു.

Posted On: 01 OCT 2021 10:54AM by PIB Thiruvananthpuram


കൊച്ചി ,  ഒക്ടോബർ ,1 ,2021

കൊച്ചിൻ  പോർട്ട്  ട്രസ്റ്റിലെ  സ്വച്ഛതാപക്ഷാചരണം 16/09/2021 മുതൽ 30/09/2021 വരെ ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിലും ഓഫീസ് പരിസരങ്ങളിലും ബോട്ടുകളിലും ടഗ്ഗുകളിലും തുറമുഖ മേഖലയിലെ ശുചിത്വ ശുചീകരണം ഉൾപ്പെടെ വിവിധ പരിപാടികളോടെ   നടത്തി .



സ്വച്ഛതാ പക്ഷാചരണത്തിന്റെ  സമാപന ദിവസമായ ഇന്നലെ, തുറമുഖ പ്രദേശത്തും വില്ലിംഗ്ഡൺ ദ്വീപിലെ രണ്ട് മുനിസിപ്പൽ കോർപ്പറേഷൻ വാർഡുകളിലും പൊതുവായ ശുചിത്വ പരിപാലനം നടത്തുന്ന ജീവനക്കാർക്കുള്ള ശുചിത്വ കിറ്റുകളുടെ വിതരണം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു . കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ എല്ലാ വകുപ്പുകളിലെയും തിരഞ്ഞെടുത്ത ജീവനക്കാർക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. ഹരിത ഊർജ്ജത്തിന്റെ ഉപയോഗം ജനകീയമാക്കുന്നതിനുള്ള ഒരു സംരംഭമെന്ന നിലയിൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എംബാർക്കേഷൻ ജെട്ടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും (നോർത്ത്എൻഡിലെ  വില്ലിംഗ്ഡൺ ദ്വീപ്) ചെയർപേഴ്സൺ  ഉദ്ഘാടനം ചെയ്തു. . പരിപാടിയുടെ ഭാഗമായി 28/09/2021 -ൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ കായികതാരങ്ങളും കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ സിഐ എസ് എഫ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു സൈക്കിൾ റാലിയും  സംഘടിപ്പിച്ചു .
 ശുദ്ധമായ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചും ജീവനക്കാർക്ക്  വേണ്ടി  ബോധവൽക്കരണ  ക്ലാസുകളും നടത്തി.  റോ-റോ  യാനങ്ങളിലും , ബോട്ടുകളിലും തുറമുഖ മേഖലയിലെ പ്രധാന സ്ഥലങ്ങളിലും ശുചിത്വത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ബാനറുകളും സ്റ്റിക്കറുകളും സ്ഥാപിച്ചു.പക്ഷാചരണത്തിന്റെ ഭാഗമായി  കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി 'സ്വച്ഛത' എന്ന വിഷയത്തിൽ ഷോർട്ട് ഫിലിം മത്സരവും പോസ്റ്റർ ഡിസൈനിംഗ് മത്സരവും നടത്തി.
IE


(Release ID: 1759930) Visitor Counter : 155