പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി അവലോകനം ചെയ്തു


സൈറ്റിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടെയും കോവിഡ് വാക്സിനേഷനും പ്രതിമാസ ആരോഗ്യ പരിശോധനയും ഉറപ്പാക്കണം : പ്രധാനമന്ത്രി


പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ തൊഴിലാളികളുടെ സംഭാവന അംഗീകരിക്കുന്നതിനുള്ള ഡിജിറ്റൽ ആർക്കൈവ് സ്ഥാപിക്കണം: പ്രധാനമന്ത്രി

Posted On: 27 SEP 2021 3:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 26-ന് വൈകുന്നേരം സ്ഥലപരിശോധന നടത്തി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

സ്ഥലത്ത് നടന്നുകൊണ്ടിരിക്കുന്ന ജോലിയുടെ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി  പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഊന്നൽ നൽകി. സൈറ്റിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി അദ്ദേഹം സംവദിക്കുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അവർ ഒരു പുണ്യപരവും ചരിത്രപരവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുക യാണെന്ന് അദ്ദേഹം ന്നിപ്പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എല്ലാ തൊഴിലാളികളുടെയും പ്രതിമാസ ആരോഗ്യ പരിശോധന നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, സൈറ്റിൽ ഏർപ്പെട്ടിരി ക്കുന്ന എല്ലാ നിർമ്മാണ തൊഴിലാളികൾക്കുമായി ഒരു ഡിജിറ്റൽ ആർക്കൈവ് സ്ഥാപിക്കണമെന്നും, അത് അവരുടെ പേര്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ പേര്, അവരുടെ ചിത്രം എന്നിവ ഉൾപ്പെടെയുള്ള അവരുടെ വ്യക്തിപരമായ വിശദാംശങ്ങൾ പ്രതിഫലിപ്പിക്കുകയും വേണം. നിർമാണ പ്രവർത്തനങ്ങൾക്ക് അവരുടെ സംഭാവന തിരിച്ചറിയണം. കൂടാതെ, എല്ലാ തൊഴിലാളികൾക്കും അവരുടെ ഉദ്യമത്തിൽ പങ്കും പങ്കാളിത്തവും സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണം.

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പരിശോധന നടത്തിയത് കുറഞ്ഞ സുരക്ഷാ പരിശോധനക ളോടെയാണ്. ഒരു മണിക്കൂറിലധികം അദ്ദേഹം സൈറ്റിൽ ചെലവഴിച്ചു.

*****



(Release ID: 1758578) Visitor Counter : 179