യുവജനകാര്യ, കായിക മന്ത്രാലയം

രാജ്യവ്യാപകമായി ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസത്തെ 'ക്ലീൻ ഇന്ത്യ ഡ്രൈവ്' യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു

Posted On: 26 SEP 2021 4:41PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 26, 2021  
 
പ്രധാനമായും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യ ശുചീകരണം ലക്ഷ്യമിട്ട്  2021 ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'ക്ലീൻ ഇന്ത്യ ഡ്രൈവ്' കേന്ദ്ര ഗവൺമെന്റ് ആരംഭിക്കുമെന്ന് യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു.
 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന അവസരത്തിൽ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും 'തീരുമാനങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് ' ('Sankalp Se Siddhi') എന്ന ലക്ഷ്യം നേടാൻ സഹായിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള  മാലിന്യങ്ങൾ ശേഖരിക്കുകയും, 'വേസ്റ്റ് ടു വെൽത്ത്' മാതൃകയിൽ സംസ്കരിക്കുകയും ചെയ്യുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. "ശുചിത്വം ഉള്ള ഇന്ത്യ: സുരക്ഷിത ഇന്ത്യ" എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി  ഉദ്ദേശിക്കുന്നത്.
 
പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ, തല്പര കക്ഷികൾ മുതലായവർക്ക് ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാം:
 
https://docs.google.com/forms/d/e/1FAIpQLSfnk5KMQ_bvtk1cFe56oCya0p3semGoKY5vEOJDdPtxzWAdaA/viewform


(Release ID: 1758492) Visitor Counter : 191