യുവജനകാര്യ, കായിക മന്ത്രാലയം

പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിൽ യുവാക്കൾക്ക് പരിവർത്തനപരമായ പങ്കുണ്ട്: ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 24 SEP 2021 4:13PM by PIB Thiruvananthpuram

 

ന്യൂ ഡൽഹിസെപ്റ്റംബർ 24, 2021

 

രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2019-20 വർഷത്തെ എൻ എസ് എസ്  അവാർഡുകൾ ഇന്ന് (സെപ്റ്റംബർ 24, 2021) ഒരു വെർച്വൽ ചടങ്ങിലൂടെ വിതരണം ചെയ്തു.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറും യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കും ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ നിന്നും ചടങ്ങിൽ പങ്കെടുത്തു

ചടങ്ങിൽ സംസാരിക്കവെപഠനം എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണെങ്കിലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാർത്ഥി ജീവിതത്തിലാണ് എന്ന് രാഷ്ട്രപതി പറഞ്ഞുഅതുകൊണ്ടാണ് അദ്ദേഹം എൻ എസ് എസിനെ ഒരു ദർശനാത്മക പദ്ധതിയായി കണക്കാക്കുന്നത്. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾകോളേജ് ദിവസങ്ങളിൽ തന്നെ സമൂഹത്തെയും രാജ്യത്തെയും സേവിക്കാൻ അവസരം ലഭിക്കുന്നു

കോവിഡ് -19 ന്റെ പ്രാരംഭ സമയത്ത്, 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ എൻ എസ് എസ് വോളന്റിയർമാർ നിർമ്മിക്കുകയും അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തതായി അദ്ദേഹം ഓർമിച്ചുഎൻഎസ്എസ് വോളന്റിയർമാർ വിവിധ ഹെൽപ്പ് ലൈനുകൾ വഴി കോവിഡ് സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുകയുംബോധവൽക്കരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.  

ഇന്ത്യൻ സ്വാതത്ര്യ സമരത്തെയുംസ്വാതത്ര്യ സമര സേനാനികളുടെ സംഭവനകളെയും കുറിച്ചുള്ള വെബ്ബിനാറുകൾആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എൻ എസ് എസ് വോളന്റിയർമാർ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു

ചടങ്ങിൽ സംസാരിച്ച യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ എൻഎസ്എസ് വളണ്ടിയർമാരുടെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ചു. കോവിഡ് പകർച്ചവ്യാധി സമയത്തെ കാര്യക്ഷമമായ പ്രവർത്തനങ്ങളെയും, ഗ്രാമ വികസന പരിപാടികൾ, വാക്സിനേഷൻ യജ്ഞങ്ങൾ, രക്തദാന ക്യാമ്പുകൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിലേക്കുള്ള അവരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. 

എൻ എസ് എസിന്റെ രജത ജൂബിലി വർഷത്തോടനുബന്ധിച്ച് 1993-94  യുവജനകാര്യകായിക മന്ത്രാലയമാണ് എൻഎസ്എസ് അവാർഡുകൾ ഏർപ്പെടുത്തിയത്സർവകലാശാലകൾ/കോളേജുകൾ, (+2) കൗൺസിലുകൾസീനിയർ സെക്കൻഡറിഎൻഎസ്എസ് യൂണിറ്റുകൾ/പ്രോഗ്രാം ഓഫീസർമാർഎൻഎസ്എസ് വോളന്റിയർമാർ എന്നിവരുടെ സന്നദ്ധസേവനങ്ങൾക്കുള്ള മികച്ച സംഭാവനകൾ തിരിച്ചറിഞ്ഞ് അവർക്ക്  അംഗീകാരം നൽകുക എന്നതാണ്  അവാർഡുകളുടെ ലക്ഷ്യം.

2019-20 വർഷത്തെ NSS അവാർഡുകൾ യൂണിവേഴ്സിറ്റി/+2 കൗൺസിലുകൾ, NSS യൂണിറ്റുകൾ/അവരുടെ പ്രോഗ്രാം ഓഫീസർമാർ, NSS വളണ്ടിയർമാർ എന്നിങ്ങനെ 3 വ്യത്യസ്ത വിഭാഗങ്ങളിലായി 42 പേർക്കാണ്  നൽകിയത്. 

അവാർഡ് ലഭിച്ചവരുടെ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

https://static.pib.gov.in/WriteReadData/specificdocs/documents/2021/sep/doc202192421.pdf

 

 



(Release ID: 1757754) Visitor Counter : 199