രാഷ്ട്രപതിയുടെ കാര്യാലയം
2019-20 വർഷത്തെ എൻ എസ് എസ് അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു.
प्रविष्टि तिथि:
24 SEP 2021 10:45AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 24 ,2021
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2019-20 വർഷത്തെ എൻ എസ് എസ് അവാർഡുകൾ ഇന്ന് (സെപ്റ്റംബർ 24, 2021) ഒരു വെർച്വൽ ചടങ്ങിലൂടെ വിതരണം ചെയ്തു . ചടങ്ങിൽ സംസാരിക്കവെ, പഠനം എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണെങ്കിലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാർത്ഥി ജീവിതത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം എൻ എസ് എസിനെ ഒരു ദർശനാത്മക പദ്ധതിയായി കണക്കാക്കുന്നത് , അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ, കോളേജ് ദിവസങ്ങളിൽ തന്നെ സമൂഹത്തെയും രാജ്യത്തെയും സേവിക്കാൻ അവസരം ലഭിക്കുന്നു. .കോവിഡ് -19 ന്റെ പ്രാരംഭ സമയത്ത്, 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ എൻ എസ് എസ് വോളന്റിയർമാർ നിർമ്മിക്കുകയും അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തതായി അദ്ദേഹം ഓർമിച്ചു.എൻഎസ്എസ് വോളന്റിയർമാർ വിവിധ ഹെൽപ്പ് ലൈനുകൾ വഴി കോവിഡ് സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുകയും ,ബോധവൽക്കരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതത്ര്യ സമരത്തെയും, സ്വാതത്ര്യ സമര സേനാനികളുടെ സംഭവനകളെയും കുറിച്ചുള്ള വെബ്ബിനാറുകൾ , ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എൻ എസ് എസ് വോളന്റിയർമാർ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. എൻ എസ് എസിന്റെ രജത ജൂബിലി വർഷത്തോടനുബന്ധിച്ച് 1993-94 ൽ യുവജനകാര്യ , കായിക മന്ത്രാലയമാണ് എൻഎസ്എസ് അവാർഡുകൾ ഏർപ്പെടുത്തിയത്.സർവകലാശാലകൾ/ കോളേജുകൾ, (+2) കൗൺസിലുകൾ, സീനിയർ സെക്കൻഡറി, എൻഎസ്എസ് യൂണിറ്റുകൾ/ പ്രോഗ്രാം ഓഫീസർമാർ, എൻഎസ്എസ് വോളന്റിയർമാർ എന്നിവരുടെ സന്നദ്ധസേവനങ്ങൾക്കുള്ള മികച്ച സംഭാവനകൾ തിരിച്ചറിഞ്ഞ് അവർക്ക് അംഗീകാരം നൽകുക എന്നതാണ് ഈ അവാർഡുകളുടെ ലക്ഷ്യം.
IE
(रिलीज़ आईडी: 1757667)
आगंतुक पटल : 284
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada