ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 84 കോടി പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ 72 ലക്ഷത്തിലേറെ ഡോസുകൾ നൽകി
രോഗമുക്തി നിരക്ക് നിലവിൽ 97.78%
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,382 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,00,162) ആകെ രോഗബാധിതരുടെ 0.89%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) തുടർച്ചയായ 91-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
24 SEP 2021 9:32AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 72,20,642 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 82,33,242 സെഷനുകളിലൂടെ ആകെ 84 കോടിയിലേറെ (84,15,18,026) ഡോസ് വാക്സിൻ നൽകി.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,70,563
രണ്ടാം ഡോസ് 88,01,251
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,48,120
രണ്ടാം ഡോസ് 1,47,20,755
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 34,09,34,722
രണ്ടാം ഡോസ് 6,89,23,655
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 15,45,17,383
രണ്ടാം ഡോസ് 7,22,23,600
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 9,87,31,605
രണ്ടാം ഡോസ് 5,39,46,372
ആകെ 84,15,18,026
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,542 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,28,48,273 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.78% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ 89-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,382 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,00,162 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.89 ശതമാനമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,65,696 പരിശോധനകൾ നടത്തി. ആകെ 55.99 കോടിയിലേറെ (55,99,32,709) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.07 ശതമാനമാണ്. കഴിഞ്ഞ 91 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 25 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 108-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
(Release ID: 1757549)
Visitor Counter : 229