ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 79 കോടി എന്ന നാഴികകല്ല് പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് ഏറ്റവും ഉയർന്ന വാക്സിനേഷൻ കണക്കായ 2.5 കോടി ഡോസ്
രോഗമുക്തി നിരക്ക് നിലവിൽ 97.65%
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,662 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,40,639) ആകെ രോഗബാധിതരുടെ 1.02%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.02%) തുടർച്ചയായ 85-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
18 SEP 2021 1:53PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 2.5 കോടിയിലേറെ ഡോസുൾപ്പെടെ, ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ 79 കോടി (79,42,87,699) എന്ന നാഴികക്കല്ല് പിന്നിട്ടു.
രാവിലെ 7 മണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് മൊത്തം വാക്സിനേഷൻ 2.15 കോടിയാണ്, അതേസമയം സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്ത മൊത്തം വാക്സിനേഷൻ 2.5 കോടിയിലധികമാണ്. 78,49,738 സെഷനുകളിലൂടെയാണ് ഇത് നേടിയത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ്
1,03,67,858
രണ്ടാം ഡോസ്
86,96,165
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ്
1,83,43,570
രണ്ടാം ഡോസ്
1,44,00,387
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ്
32,12,63,332
രണ്ടാം ഡോസ്
5,62,22,452
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ്
14,93,59,311
രണ്ടാം ഡോസ്
6,77,70,267
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ്
9,61,06,803
രണ്ടാം ഡോസ്
5,17,57,554
ആകെ
79,42,87,699
ഈ മഹത്തായ നേട്ടത്തിന് രാജ്യത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു:
"ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ കണക്കുകളിൽ ഇന്ത്യ അഭിമാനിക്കുന്നു".
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയും ഈ റെക്കോർഡ് നേട്ടത്തിന് രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു. ഈ വിജയം രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കായി അദ്ദേഹം സമർപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,798 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,26,32,222 ആയി.
ദേശീയ രോഗമുക്തി നിരക്ക് നിലവിൽ 97.65% ആണ്.
തുടർച്ചയായ 83-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,662 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,833 പരിശോധനകൾ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ 85 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.46 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 19 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 102-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
****
(Release ID: 1756049)
Visitor Counter : 243