പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട എസ്സിഒ-സിഎസ്ടിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

Posted On: 17 SEP 2021 10:10PM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് ഷാങ്ഹായി സഹകരണ സംഘടന (എസ് സി ഒ)യും സംയുക്ത സുരക്ഷാ കരാര്‍ സംഘടന (സിഎസ്ടിഒ)യും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് പ്രസിഡന്റ് റഹ്‌മോന് നന്ദി പറഞ്ഞ് ഞാന്‍ ആരംഭിക്കാം.

അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ഞങ്ങളെപ്പോലുള്ള അയല്‍രാജ്യങ്ങളില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തും.

അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു പ്രാദേശിക ശ്രദ്ധയും സഹകരണവും അനിവാര്യമാകുന്നത്.

 ഈ സാഹചര്യത്തില്‍, നാം  നാല് വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആദ്യത്തെ പ്രശ്‌നം, അഫ്ഗാനിസ്ഥാനിലെ അധികാര പരിവര്‍ത്തനം  ഏവരെയും  ഉള്‍ക്കൊള്ളുന്നില്ല എന്നതാണ്, അത് ചര്‍ച്ചകളില്ലാതെ സംഭവിച്ചു എന്നതാണ്.

ഇത് പുതിയ സംവിധാനത്തിന്റെ സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ അഫ്ഗാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും പ്രധാനമാണ്.

അതിനാല്‍, അത്തരമൊരു പുതിയ സംവിധാനം അംഗീകരിക്കുന്നതു സംബന്ധിച്ച തീരുമാനം ആഗോള സമൂഹം കൂട്ടായും ഉചിതമായ ചിന്തയ്ക്കു ശേഷും എടുക്കേണ്ടത് ആവശ്യമാണ്.

 ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര പങ്ക് ഇന്ത്യ പിന്തുണയ്ക്കുന്നു.

രണ്ടാമത്തേത്, അഫ്ഗാനിസ്ഥാനില്‍ അസ്ഥിരതയും മൗലികവാദവും നിലനില്‍ക്കുകയാണെങ്കില്‍, അത് ലോകമെമ്പാടുമുള്ള തീവ്രവാദ, ഭീകരവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും.

അക്രമത്തിലൂടെ അധികാരത്തിലെത്താന്‍ മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയുംള്‍ക്കും ഇതു പ്രോത്സാഹനമായേക്കാം.

നമ്മുടെ എല്ലാ രാജ്യങ്ങളും മുമ്പ് ഭീകരവാദത്തിന്റെ ഇരകളായിരുന്നു.

അതിനാല്‍, അഫ്ഗാനിസ്ഥാന്റെ പ്രദേശം മറ്റൊരു രാജ്യത്തും ഭീകരവാദം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് നാം ഒരുമിച്ച് ഉറപ്പുവരുത്തണം. ഈ വിഷയത്തില്‍ കര്‍ക്കശവും സുസമ്മതവുമായ മാനദണ്ഡങ്ങള്‍ എസ് സി ഒ രാജ്യങ്ങള്‍ വികസിപ്പിക്കുക തന്നെ വേണം.

ഭാവിയില്‍, ഈ മാനദണ്ഡങ്ങള്‍ ആഗോള ഭീകരവിരുദ്ധ സഹകരണത്തിനുള്ള ഒരു സമീപനമായി മാറും.

ഈ മാനദണ്ഡങ്ങള്‍ തീവ്രവാദത്തോടുള്ള ശൂന്യസഹിഷ്ണുതയുടെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദികള്‍ക്കുള്ള ധനസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പെരുമാറ്റച്ചട്ടമായിരിക്കണം കൂടാതെ അവ നടപ്പിലാക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണം.

 ശ്രേഷ്ഠരേ,

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട മൂന്നാമത്തെ പ്രശ്‌നം അനിയന്ത്രിതമായ മയക്കുമരുന്ന്, അനധികൃത ആയുധങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയാണ്.

വിപുലമായ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്നു.  ഇതുമൂലം മുഴുവന്‍ മേഖലയിലും അസ്ഥിരതയുണ്ടാകാനുള്ള സാധ്യതയുണ്ട്.

എസ് സി ഒയുടെ മേഖലാ ഭീകരവിരുദ്ധ ഘടനം ( റാറ്റ്‌സ്) സംവിധാനത്തിന് ഈ ഒഴുക്കുകള്‍ നിരീക്ഷിക്കുന്നതിലും വിവരങ്ങളുടെ പങ്കിടല്‍ മെച്ചപ്പെടുത്തുന്നതിലും സൃഷ്ടിപരമായ പങ്ക് വഹിക്കാനാകും.

ഈ മാസം മുതല്‍, ഇന്ത്യ എസ് സി ഒ- റാറ്റ്‌സ് കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനത്താണ്. ഈ വിഷയത്തില്‍ പ്രായോഗിക സഹകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നാലാമത്തെ വിഷയം അഫ്ഗാനിസ്ഥാനിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ്.

സാമ്പത്തിക, വ്യാപാര പ്രവാഹങ്ങളുടെ തടസ്സം കാരണം അഫ്ഗാന്‍ ജനതയുടെ സാമ്പത്തിക ദുരിതം വര്‍ദ്ധിക്കുകയാണ്.

അതേസമയം, കോവിഡ് വെല്ലുവിളിയും അവരെ ദുരിതത്തിലാക്കുന്നു.

വികസനത്തിലും മാനുഷിക സഹായത്തിലും ഇന്ത്യ വര്‍ഷങ്ങളോളമാ.ി അഫ്ഗാനിസ്ഥാന്റെ വിശ്വസ്ത പങ്കാളിയാണ്. അടിസ്ഥാനസൗകര്യം മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, ശേഷി വര്‍ദ്ധിപ്പിക്കല്‍ വരെയുള്ള എല്ലാ മേഖലകളിലും, അഫ്ഗാനിസ്ഥാനിലെ എല്ലാ ഭാഗങ്ങളിലും ഞങ്ങള്‍ ഞങ്ങളുടെ സംഭാവന നല്‍കിയിട്ടുണ്ട്.

ഇന്നും, ഞങ്ങളുടെ അഫ്ഗാന്‍ സുഹൃത്തുക്കള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും മരുന്നുകളും മറ്റും എത്തിക്കാന്‍ ഞങ്ങള്‍ ഉത്സുകരാണ്.

മാനുഷിക സഹായം തടസ്സമില്ലാതെ അഫ്ഗാനിസ്ഥാനില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ശ്രേഷ്ഠരേ,

അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ ജനതയും നൂറ്റാണ്ടുകളായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു.

അഫ്ഗാന്‍ സമൂഹത്തെ സഹായിക്കുന്നതിന് ഇന്ത്യ എല്ലാ പ്രാദേശിക അല്ലെങ്കില്‍ ആഗോള സംരംഭങ്ങളിലും പൂര്‍ണ്ണ സഹകരണം നല്‍കും.

നന്ദി. 

*****


(Release ID: 1755987) Visitor Counter : 186