ഷിപ്പിങ് മന്ത്രാലയം

കൊച്ചി കപ്പൽശാലയിലെ ഹിന്ദി പക്ഷാചരണം

Posted On: 17 SEP 2021 3:18PM by PIB Thiruvananthpuram

ന്യൂഡൽഹി, സെപ്റ്റംബർ 17, 2021


2021 സെപ്റ്റംബർ 14 മുതൽ 28 വരെ നടത്തുന്ന ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) ജീവനക്കാർ, ട്രെയിനികൾ, കരാർ തൊഴിലാളികൾ, കുടുംബാംഗങ്ങൾ എന്നിവർക്കായി നിരവധി മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. "ആസാദി കാ അമൃത് മഹോത്സവ്" ആണ് ഈ വർഷത്തെ പ്രമേയം.

സിഎസ്എല്ലിലെയും മറ്റ് യൂണിറ്റുകളിലെയും ജീവനക്കാർക്കായി 14.09.2021 ന് ഹിന്ദി ക്വിസ് മത്സരം നടത്തി. മൊത്തം 96 ജീവനക്കാർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഔദ്യോഗിക ഭാഷയെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയെക്കുറിച്ചും ജീവനക്കാർക്കിടയിൽ പൊതുവായ അവബോധം പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ ക്വിസ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

16.09.2021 ലെ ഹിന്ദി കാലിഗ്രാഫി മത്സരത്തിൽ 45 ഓളം ജീവനക്കാർ പങ്കെടുത്തു.

RRTN/SKY\

 

 



(Release ID: 1755796) Visitor Counter : 166