പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹിയില്‍ പ്രതിരോധ കാര്യലയ സമുച്ചയം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 16 SEP 2021 4:06PM by PIB Thiruvananthpuram

ഇവിടെ സന്നിഹതരായിരിക്കുന്ന  കേന്ദ്ര മന്ത്രിസഭയിലെ  എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ സര്‍വശ്രീ രാജ്‌നാഥ് സിങ്ങ്ജി , ഹര്‍ദീപ് സിംങ് പുരിജി, അജയ് ഭട്ട്ജി, കൗശല്‍ കിഷോര്‍ജി, ഡിഫന്‍സ് സ്റ്റാഫ് ചീഫ് ജനറല്‍ ബിപിന്‍ റാവത്, മൂന്നു സേനകളുടെയും മേധാവികളെ, മുതിര്‍ന്ന ഓഫീസര്‍മാരെ, മറ്റ് വിശിഷ്ഠാതിഥികളെ, മഹതീ മഹാന്മാരെ,

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം പുതിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങൾക്കും  അനുയോജ്യമായ   വിധം   രാജ്യതലസ്ഥാനത്തെ വികസിപ്പിക്കുന്ന സുപ്രധാന ചുവടുകള്‍ നാം വയ്ക്കുകയണ്.  നമ്മുടെ സേനകള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെയും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നതിന് ഈ പുതിയ പ്രതിരോധ കാര്യലയ സമുച്ചയം സഹായിക്കും. ഈ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സഹകരിച്ച  പ്രതിരോധ വിഭാഗത്തിലെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു.


സുഹൃത്തുക്കളെ,
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഇതു വരെ, സൈന്യവുമായി ബന്ധപ്പെട്ട ജോലികള്‍ എല്ലാം നടന്നിരുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്തു നിര്‍മ്മിക്കപ്പെട്ട കുടില്‍ താവളങ്ങളിലായിരുന്നു.അന്ന് കുതിരലായങ്ങളും ബാരക്കുകളും പ്രവര്‍ത്തിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയായിരുന്നു ഈ കുടില്‍ താവളങ്ങള്‍. സ്വാതന്ത്ര്യത്തിനു ശേഷമുള്ള പതിറ്റാണ്ടുകള്‍ ഈ കുടില്‍ താവളങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിലെ കര നാവിക വ്യോമ സേനകളുടെ ഓഫീസുകളായി മാറ്റി. ഇടയ്ക്കിടെ ചെറിയ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു.  ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരുമെന്ന് അറിയിപ്പു ലഭിക്കുമ്പോള്‍ ഒന്നു പെയിന്റ് ചെയ്യും. അങ്ങനെ പോയി.  എങ്ങിനെ ഈ  മുതിര്‍ന്ന  സൈനിക ഉദ്യോഗസ്ഥര്‍ ഇത്ര ജീര്‍ണിച്ച ചുറ്റുപാടുകളിലിരുന്ന് രാജ്യത്തിന്റെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നായിരുന്നു ഇത് അടുത്തു  കണ്ടപ്പോള്‍ എന്റെ മനസിലുണ്ടായ ചിന്ത.  എന്തുകൊണ്ടാണ് നമ്മുടെ  മാധ്യമങ്ങള്‍ ഒരിക്കല്‍ പോലും ഇതെക്കുറിച്ച് എഴുതാതിരുന്നത്.  ഇന്ത്യ ഗവണ്‍മെന്റ് എന്തു ചെയ്യുകയായിരുന്നു  എന്ന് ഇത്തരത്തില്‍ ഒരു സ്ഥലം സ്വാഭാവികമായും വിമര്‍ശിക്കപ്പട്ടേനെ എന്നാണ് എന്റെ മനസില്‍ വരുന്ന ചിന്ത. പക്ഷെ എനിക്കറിയില്ല എന്തോ ആരും ഇതു ശ്രദ്ധിച്ചില്ല. ഈ പാളയങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങളും ബോധവാന്മാരായിരുന്നു.


ഇന്ന്  21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സൈനികശക്തി എല്ലാ അര്‍ത്ഥത്തിലും ആധുനികവല്‍ക്കരിക്കുന്നതില്‍ നാം വ്യാപൃതരാണ്. ആത്യാധുനിക ആയുധങ്ങള്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികീകരണം, ചീഫ് ഡിഫന്‍സ് ഓഫ് സ്റ്റാഫ് വഴി മികച്ച ഏകോപനം,  സൈന്യത്തിന്റെ ആവശ്യങ്ങളനുസരിച്ച് വാങ്ങലുകള്‍ ത്വരിതപ്പെടുത്തല്‍, എന്നിട്ടും എന്തേ വര്‍ഷങ്ങളായി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍  പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുടില്‍ താവളങ്ങളില്‍ നടന്നുകൊണ്ടിരുന്നു. അതിനാല്‍ ആ അവസ്ഥ മാറേണ്ടത് അടിയന്തരമായിരുന്നു. ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിക്കുന്നവര്‍,   7000 സൈനിക ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ഈ സമുച്ചയത്തിന്റെ വികസനത്തെ കുറിച്ച്  നിശബ്ദത പാലിക്കും.  കാരണം ഇതും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ്.  ഈ സമുച്ചയത്തെ കുറിച്ചു പറഞ്ഞാല്‍ അസത്യങ്ങളും ആശയകുഴപ്പങ്ങളും പ്രചരിപ്പിക്കാനുള്ള അവരുടെ ഉദ്ദേശ്യം പുറത്താകും എന്ന്് അവര്‍ക്ക് അറിയാം. എന്നാല്‍ സെന്‍ട്രല്‍ വിസ്തയുടെ പിന്നിലുള്ള നമ്മുടെ ഉദ്ദേശ്യ ശുദ്ധി രാജ്യം നിരീ7ിക്കുന്നുണ്ട്.  കെജി മാര്‍ഗിലും ആഫിക്ക അവന്യുവിലുമുള്ള ഈ ആധുനിക ഓഫീസുകളില്‍ ഇനി ദീര്‍ഘനാള്‍ രാജ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു നീങ്ങും. രാജ്യ തലസ്ഥാനത്ത് ആധുനിക പ്രതിരോധ കേന്ദ്രം സൃഷ്ടിക്കാനുള്ള ബൃഹത്തും സുപ്രധാനവുമായ നടപടിയാണ് ഇത്. നമ്മുടെ ജവാന്മാര്‍ക്കും ജീവനക്കാര്‍ക്കും വശ്യമായ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഈ രണ്ടു സമുച്ചയങ്ങളിലായി ഒരുക്കിയിട്ടുണ്ട്. എന്റെ മനസില്‍ എന്താണ് എന്ന് എന്റെ സഹ പൗരന്മാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


നിങ്ങള്‍ 214 ല്‍ ഈ രാജ്യത്തെ സേവിക്കാനുള്ള അധികാരം  എനിക്കു നല്‍കിയപ്പോള്‍ ഗവണ്‍മെന്റ് ഓഫീസുകളുടെ അവസ്ഥ അത്ര മെച്ചമല്ല എന്ന് എനിക്ക് അറിയാമായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ അവസ്ഥയും മെച്ചമാല്ലായിരുന്നു. പാര്‍ലമെന്റിന്റെ ഈ ജോലി എനിക്കു വേണമെങ്കില്‍ 2014 ല്‍ തന്നെ നടത്താമായിരുന്നു. പക്ഷെ ഞാന്‍ അതല്ല തെരഞ്ഞെടുത്തത്. രാജ്യത്തെ വീര യോധാക്കള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ അഭിമാനത്തിനു വേണ്ടി പോരാടി മാതൃഭൂമിക്കായി രക്തസാക്ഷിത്വം വരിച്ചവരാണവര്‍.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഉടന്‍ തുടങ്ങേണ്ടിയിരുന്ന ആ ജോലി 2014 നു ശേഷമാണ് ആരംഭിച്ചത്. ആ ജോലി പൂര്‍ത്തീകരിച്ചതിനു ശേഷമാണ് സെന്‍ട്രല്‍ വിസ്തയുടെ ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആദ്യം രാജ്യത്തിന്റെ ധീര രക്തസാക്ഷികളെ കുറിച്ച് നാം ചിന്തിച്ചു.


സുഹൃത്തുക്കളെ,
ഔദ്യോഗിക ഉപയോഗത്തിനുള്ള ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍പ്പിട സമുച്ചയങ്ങളും നാം ഇവിടെ നിര്‍മ്മിച്ചിരിക്കുന്നു.ആഴ്ച്ചയിലെ 7 ദിവസവും 24 മണിക്കൂറും ഇവിടെ സുപ്രധാന സുരക്ഷാ ജോലികളില്‍ മുഴുകുന്ന ജവാന്മാര്‍ക്കു വേണ്ടി  അടുക്കള, ഭക്ഷണശാല, ചികിത്സാ സൗകര്യങ്ങള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയ ഇവിടെ ഒരുക്കിയിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യമെമ്പാടും നിന്ന് ഇവിടെയ്ക്കു വരുന്ന വിമുക്ത ഭടന്മാര്‍ക്കു വേണ്ടിയും എല്ലാ സംവിധാനങ്ങളും ഇവിടെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ഒരിക്കലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൂടാ. തലസ്ഥാനത്തിന്റെ വ്യക്തിത്വവും മന്ദിരങ്ങളുടെ പൗരാണികതയും നിലനിര്‍ത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് ഇവയുടെ നിര്‍മ്മിതി. ഇന്ത്യന്‍ കലാകാരന്മാരുടെ ആകര്‍ഷകമായ കലാസൃഷ്ടികളും ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രതീകങ്ങളും ഈ സമുച്ചയങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ ചൈതന്യം നിലനിര്‍ത്തുന്ന ് പരിസ്ഥിതിയെ സംരക്ഷിക്കുന്ന  ആധുനികമായ നമ്മുടെ സാംസ്‌കാരിക വൈവിധ്യം എല്ലാവര്‍ക്കും ഇവിടെ അനുഭവിക്കാന്‍ സാധിക്കും.


സുഹൃത്തുക്കളെ,
ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായിട്ട് 100 വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. ഈ 100 വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ ജനസംഖ്യയും മറ്റ് സാഹചര്യങ്ങളും തമ്മില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. തലസ്ഥാനത്തെ കുറിച്ചു പറയുമ്പോള്‍ ഡല്‍ഹി വെറും ഒരു നഗരം മാത്രമല്ല. തലസ്ഥാനം ചിന്തയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശ്ക്തിയുടെയും രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പ്രതീകം കൂടിയാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. അതുകൊണ്ട് ഇന്ത്യയുടെ തലസ്ഥാനത്തിന്റെ കേന്ദ്രം അതിന്റെ ജനങ്ങളായിരിക്കണം. ഇന്ന് സുഗമമായ ജീവിതത്തിലും സുഗമമായ വ്യാപാരത്തിലും  നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളും അതില്‍ തുല്യമായ പങ്കു വഹിക്കുന്നുണ്ട്. ഈ ചൈതന്യമാണ് ഇന്ന് നടക്കുന്ന സെന്‍ട്രല്‍ വിസ്ത ജോലികളുടെ ആത്മാവ്. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നു ഉദ്ഘാടനം ചെയ്യുന്ന വെബ്‌സൈറ്റിന്റെ ലിങ്കില്‍ ഉണ്ട്.


സുഹൃത്തുക്കളെ,
വര്‍ഷങ്ങളായി അനേകം പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഇതെല്ലാം തലസ്ഥാനത്തിന്റെ ആഗ്രഹങ്ങളെ മനസില്‍ വച്ചുകൊണ്ടാണ്. അത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുതെരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികളുടെ പുതിയ വസതികളാവാം, അംബേദ്ക്കര്‍ജിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളാവാം, അല്ലെങ്കില്‍ പുതിയ മന്ദിരങ്ങളാകാം. നമ്മുടെ സൈനികരെയും രക്തസാക്ഷികളെയും ആദരിക്കാനുള്ള ദേശീയ സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അനേകം പതിറ്റാണ്ടുകള്‍ക്കു ശേഷം സൈനിക , അര്‍ദ്ധസൈനിക , പൊലീസ്, വിഭാഗങ്ങളിലെ രക്തസാക്ഷികളുടെ ദാശീയ സ്മാരകങ്ങള്‍ ഡല്‍ഹിക്ക് അഭിമാനമായിരിക്കുന്നു. മറ്റൊരു സവിശേഷത നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി എന്നതാണ്. അല്ലാത്ത പക്ഷം കാലതാമസം എന്നാല്‍ ഗവണ്‍മെന്റിന്റെ പര്യായമാണ്. അഞ്ചാറു മാസത്തെ കാലതാമസം സ്വാഭാവികം മാത്രം. നാം ഗവണ്‍മെന്റില്‍ ഒരു പുതിയ തൊഴില്‍ സംസ്‌കാരം  കൊണ്ടുവന്നിട്ടുണ്ട്. അതില്‍ രാജ്യത്തിന്റെ സമ്പത്ത് ദുര്‍വ്യയം ചെയ്യപ്പെടുന്നില്ല. സമയബന്ധിതമായി ജോലി പൂര്‍ത്തായാകുന്നു. പദ്ധതിയുടെ ചെലവും കുറയുന്നു. നാം ഊന്നല്‍ കൊടുക്കുന്നത് പ്രൊഫഷണലിസത്തിനും കാര്യക്ഷമതയ്ക്കുമാണ്.  ഈ സമീപനത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ഇവിടെ കാണുന്നത്.


24 മാസത്തിനു പകരം 12 മാസം കൊണ്ടാണ്് പ്രതിരോധ കാര്യലയ സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയായത്. അതായത് 50 ശതമാനം സമയം ലഭിച്ചു. അതു തന്നെ കൊറോണ മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായ കാലത്ത് എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട്. കൊറോണ കാലത്താണ് ഇവിടെ നൂറുകണക്കിനു തോഴിലാളികള്‍ പണിയെടുത്തത്. എല്ലാ  കമ്പനികളും എന്‍ജിനിയര്‍മാരും ജോലിക്കാരും  ഓഫീസര്‍മാരും അനുമോദനം അര്‍ഹിക്കുന്നു. ജീവനും മരണത്തിനും മധ്യേ കൊറോണയുടെ ഭീഷണി ചോദ്യചിഹ്നം ഉയര്‍ത്തി നില്‍ക്കെ ഈ വിശുദ്ധമായ ജോലിയില്‍ സംഭാവനകള്‍ നല്‍കിയ എല്ലാവരെയും രാജ്യം മുഴുവന്‍ അഭിനന്ദിക്കുന്നു. നയവും ഉദ്ദേശ്യവും വിശുദ്ധമാണെങ്കില്‍ പരിശ്രമങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ എല്ലാം സാധ്യമാണ്.  ഹര്‍ദീപ് ജി പറഞ്ഞതുപോലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവും  സമയബന്ധിതമായി തന്നെ പൂര്‍ത്തിയാകും എന്ന് എനിക്ക് ഉറപ്പുണ്ട്.


സുഹൃത്തുക്കളെ,
അതിവേഗത്തിലുള്ള ഈ നിര്‍മ്മാണത്തില്‍ ആധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യയും വലിയ പങ്കു വഹിച്ചു. പരമ്പരാഗതമായ കോണ്‍ക്രീറ്റ് നിര്‍മ്മിതിക്കു പകരം പ്രതിരോധ കാര്യാലയ സമുച്ചയത്തിന് ഭാരം കുറഞ്ഞ ഉരുക്കു ചട്ടക്കൂട് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതു മൂലം ഈ കെട്ടിടങ്ങള്‍ അഗ്നിയില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സുരക്ഷിതമാണ്. പുതിയ സമുച്ചയനിര്‍മ്മിതിയോടെ പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചിരുന്ന വാര്‍ഷിക തുക ഇനി ലാഭമായി. ഡല്‍ഹിയില്‍ മാത്രമല്ല  രാജ്യത്തെ വിവിധ നഗരങ്ങളിലും പാവങ്ങളുടെ പാര്‍പ്പിട നിര്‍മ്മിതിയില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആധുനിക നിര്‍മ്മാണ വിദ്യ ഉപയോഗിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്.  രാജ്യത്തെ ആറു നഗരങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്ന ഭാരം കുറഞ്ഞ വീടുകളുടെ നിര്‍മ്മാണ പദ്ധതി ഈ ദിശയിലെ വലിയ പരീക്ഷണമാണ്. ഈ മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. പുതിയ സാങ്കേതിക വിദ്യ വ്യാപകമായാല്‍ മാത്രമെ നമ്മുടെ നഗരങ്ങളെ വേഗത്തില്‍ പരിവര്‍ത്തന വിധേയമാക്കാന്‍ സാധിക്കൂ.


സുഹൃത്തുക്കളെ
ഗവണ്‍മെന്റിന്റെ തൊഴില്‍ സംസ്‌കാര മാറ്റത്തിലെയും മുന്‍ഗണനയിലെയും പ്രതിഫലനമാണ് ഈ പ്രതിരോധ കാര്യാലയ സമുച്ചയം. മുന്‍ഗണന ലഭ്യമായ ഭൂമി മാത്രം ഉപയോഗിക്കുക എന്നതാണ്.  ഭൂമി മാത്രമല്ല നമുക്കു ലഭ്യമായിട്ടുള്ള പ്രകൃതി വിഭവങ്ങളുടെ പരമാവധി ഉപയോഗം അതാണ് നമ്മുടെ വിശ്വാസവും പരിശ്രമവും. അനാവശ്യമായ പാഴ്‌ച്ചെലവുകള്‍ രാജ്യത്തിന് ഹിതകരമല്ല. ഈ സമീപനം മൂലം ഊന്നല്‍, കൃത്യമായ ആസൂത്രണത്തിനും കൃത്യവും പരമവുമായ സര്‍ക്കാര്‍ ഭൂമിയുടെ വിനിയോഗത്തിനുമാണ്. പുതിയ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത് 13 ഏക്കറിലാണ്.  നമ്മുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരുടെ പശ്ചാത്തലം കൂടി വച്ചു വേണം എന്റെ സഹപൗരന്മാര്‍ ഇതു ശ്രവിക്കാന്‍. ഡല്‍ഹി പോലെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് 62 ഏക്കറിലാണ് ഈ കുടില്‍ താവളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്.  ഇന്ന 62 ഏക്കറിനു പകരം ആധുനിക സൗകര്യങ്ങളുള്ള ക്രമീകരണം വെറും 13 ഏക്കറില്‍ പൂര്‍ത്തിയായിരിക്കുന്നു.  ഇതാണ് രാജ്യത്തിന്റെ സമ്പത്തിന്റെ വിനിയോഗം. അതായത് അഞ്ച് മടങ്ങ് കുറവ് ഭൂമിമാത്രമെ വിശാലമായ ആധുനിക സൗകര്യങ്ങള്‍ക്കായി ുപയോഗിച്ചിട്ടുള്ളു.


സുഹൃത്തുക്കളെ,
പുതുയ സ്വാശ്രയ ഇന്ത്യ നിര്‍മ്മിക്കാനുള്ള ഈ ദൗത്യം ഈ സ്വാതന്ത്ര്യത്തിന്റെ യുഗത്തില്‍ അതായത് അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധ്യമാണ്. എല്ലാവരും പരിശ്രമച്ചാല്‍ മാത്രം.പുതിയ നിര്‍മ്മിതികള്‍ ഗവണ്‍മന്റിന്റെ  ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും വാര്‍ദ്ധിപ്പിക്കാനുള്ള രാജ്യത്തിന്റെ സംരഭങ്ങളെ സഹായിക്കുന്നു. തീരുമാനങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മവിശ്വാസം നിറയ്ക്കുന്നു. അത് കേന്ദ്ര സെക്രട്ടേറിയറ്റ് ആകട്ടെ,  മെട്രോയാല്‍ ബന്ധിതമായ സമ്മേളന ശാലകളാകട്ടെ, എല്ലാം തലസ്ഥാന നഗരി.ിലെ ജനങ്ങളുടെ സൗഹൃദവുമായി ചേര്‍ന്നാവും നീങ്ങുക. ട നമ്മുടെ ലക്ഷ്യങ്ങള്‍ വോഗത്തില്‍ നേടാന്‍ സാധിക്കട്ടെ എന്ന ആശംസയോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്മ നേരുന്നു. വളരെ നന്ദി.

****



(Release ID: 1755760) Visitor Counter : 166