ഊര്‍ജ്ജ മന്ത്രാലയം

പൂർവ ഏഷ്യ ഊർജ്ജ മന്ത്രിമാരുടെ  15 -ാമത് ഉച്ചകോടി

Posted On: 16 SEP 2021 3:42PM by PIB Thiruvananthpuram



ന്യൂ ഡൽഹി , സെപ്തംബർ 16,2021


പൂർവ ഏഷ്യ ഊർജ്ജ മന്ത്രിമാരുടെ  15 -ാമത് ഉച്ചകോടി  ഇന്ന്  വിർച്യുൽ ആയി നടന്നു.  കേന്ദ്ര ഊർജ്ജ സഹമന്ത്രി ശ്രീ കൃഷ്ണൻ പാൽ ഗുർജാർ,  മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നമ്മുടെ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന  വിധത്തിൽ ഊർജ്ജ സുരക്ഷയും ഊർജ്ജ പരിവർത്തനവും എന്ന ലക്ഷ്യം നേടുന്നതിന് ആസിയാൻ രാജ്യങ്ങളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് "ഞങ്ങൾ ശ്രദ്ധിക്കുന്നു, ഞങ്ങൾ തയ്യാറാകുന്നു, ഞങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നു" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.

ആസിയാൻ  വലിയ പ്രാധാന്യമുള്ള മേഖലയാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി. ആസിയാനുമായുള്ള ബന്ധം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെയും തന്ത്രത്തിന്റെയും എക്കാലത്തെയും നിർണായക ഘടകമാണ്.   'ആക്ടിംഗ് ഈസ്റ്റ്' എന്നത്   ഇന്ത്യയുടെ ഇന്തോ-പസഫിക് കാഴ്ചപ്പാടിലെ ഒരു പ്രധാന ഘടകമാണ് .
ഇന്ത്യൻ ഊർജ്ജ പരിവർത്തന പദ്ധതികൾ, നയങ്ങൾ, വെല്ലുവിളികൾ, ഡികാർബണൈസേഷനുള്ള ശ്രമങ്ങൾ എന്നിവ സംബന്ധിച്ച് ഒരു ഹ്രസ്വ വിവരണം മന്ത്രി നൽകി.

 
 
IE/SKY


(Release ID: 1755490) Visitor Counter : 154