ഊര്‍ജ്ജ മന്ത്രാലയം

ഇന്ത്യയിലെ ആദ്യത്തെ യൂറോ ഗ്രീൻ ബോണ്ട് പി എഫ് സി (PFC) പുറത്തിറക്കി

Posted On: 16 SEP 2021 12:58PM by PIB Thiruvananthpuramന്യൂഡൽഹി , സെപ്തംബർ 16,2021

വൈദ്യുതി മേഖലയിലെ മുൻനിര ബാങ്കിങ് ഇതര (NBFC) സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (PFC), 13.09.2021 ന് 7 വർഷ കാലാവധിയുള്ള 300 ദശലക്ഷത്തിന്റെ ആദ്യ യൂറോ ബോണ്ട് വിജയകരമായി പുറത്തിറക്കി. 1.841% എന്ന നിരക്കിലാണ്  വിലനിർണ്ണയം . 

ഇന്ത്യയിൽ നിന്നുള്ള  ആദ്യ യൂറോ ഗ്രീൻ ബോണ്ട് പുറത്തിറക്കലാണിത്. കൂടാതെ, ഒരു ഇന്ത്യൻ NBFC യുടെ ആദ്യ യൂറോ ബോണ്ട് പുറത്തിറക്കലും, 2017 ന് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ യൂറോ ബോണ്ട് പുറത്തിറക്കലുമാണ് ഇത്.

ആദ്യ യൂറോ ഗ്രീൻ ബോണ്ടിൽ ഏഷ്യയിലെയും യൂറോപ്പിലെയും ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരുടെ 82 അക്കൗണ്ടുകളിൽ നിന്നുള്ള  ശക്തമായ പങ്കാളിത്തമുണ്ട്. 2.65 മടങ്ങ് കൂടുതൽ  സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു.

 
 
IE/SKY


(Release ID: 1755453) Visitor Counter : 51