സാംസ്‌കാരിക മന്ത്രാലയം

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സെപ്റ്റംബർ 17 മുതൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നു.

Posted On: 16 SEP 2021 1:16PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി സെപ്റ്റംബർ 16 ,2021

കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സംഘടിപ്പിക്കുന്നു.മെഡലുകൾ നേടിയ ഒളിമ്പ്യൻമാരുടെയും പാരാലിമ്പിയൻമാരുടെയും സ്പോർട്സ് ഗിയറും ഉപകരണങ്ങളും, അയോധ്യ റാംമന്ദിറിന്റെ  പ്രതിരൂപം, ചാർധാം, രുദ്രാക്ഷ കൺവെൻഷൻ സെന്റർ, മോഡലുകൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ, അംഗവസ്ത്രങ്ങൾ എന്നിവയും ഇ ലേലം ചെയ്യുന്ന  വിശേഷപ്പെട്ട സ്മാരകങ്ങളിൽ ഉൾപ്പെടുന്നു  .വ്യക്തികൾക്കും /സംഘടനകൾക്കും : https://pmmementos.gov.in എന്ന  വെബ് സൈറ്റിലൂടെ   2021 സെപ്റ്റംബർ 17 നും  ഒക്ടോബർ 7 നും ഇടയിൽ ഇ -ലേലത്തിൽ പങ്കെടുക്കാം.ഇ-ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നൽകുന്നതാണ്..
IE 
 



(Release ID: 1755445) Visitor Counter : 82