ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 SEP 2021 9:11AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  75.22 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  25,404  പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.09 %

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,62,207 പേർ

രോഗമുക്തി നിരക്ക് 97.58%

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,127  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,84,159 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) കഴിഞ്ഞ 81 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.78%) കഴിഞ്ഞ 15 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 54.44  കോടി പരിശോധനകൾ. 

*****


(Release ID: 1754682) Visitor Counter : 201