വിദേശകാര്യ മന്ത്രാലയം
പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
Posted On:
08 SEP 2021 2:39PM by PIB Thiruvananthpuram
പോര്‍ച്ചുഗീസ് റിപ്പബ്ലിക്കില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ ഗവണ്‍മെന്റും പോര്‍ച്ചുഗല്‍ ഗവണ്‍മെന്റും തമ്മില്‍ കരാര്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍ :
ഇപ്പോഴത്തെ കരാര്‍ ഇന്ത്യന്‍ തൊഴിലാളികളെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനുമുള്ള ഒരു സ്ഥാപന സംവിധാനത്തിന് രൂപം നല്‍കും.
നടപ്പാക്കല്‍ തന്ത്രം :
ഈ കരാറിന് കീഴില്‍, ഇത് നടപ്പിലാക്കുന്നതിന് ഒരു സംയുക്ത സമിതി രൂപീകരിക്കും.
ഗുണഫലം :
പോര്‍ച്ചുഗലുമായി ഈ കരാര്‍ ഒപ്പിടുന്നത് ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്തിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പുതിയ ലക്ഷ്യസ്ഥാനം നല്‍കും, പ്രത്യേകിച്ച് കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ തൊഴിലാളികളുള്‍ നാട്ടിലേയ്ക്ക് മടങ്ങിയ പശ്ചാത്തലത്തില്‍. വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് പുതിയ അവസരങ്ങള്‍ നല്‍കും. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ , പോര്‍ച്ചുഗലിനും ഇന്ത്യയ്ക്കും ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഔപചാരിക ക്രമീകരണം ഉണ്ടാകും.
പ്രയോജനങ്ങള്‍ :
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. കരാറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സംവിധാനം ഇരുഭാഗത്തുനിന്നും പരമാവധി പിന്തുണയോടെ തൊഴിലാളികളുടെ നീക്കം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കും.
******
(Release ID: 1753129)
Visitor Counter : 211
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada