ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 68.75 കോടി പിന്നിട്ടു


രോഗമുക്തി നിരക്ക് നിലവിൽ 97.44%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേർക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (4,04,874) ആകെ രോഗബാധിതരുടെ 1.23%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.58%) തുടർച്ചയായ 73-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Posted On: 06 SEP 2021 9:40AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 25,23,089 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്  71,77,219 സെഷനുകളിലൂടെ ആകെ 68.75 കോടിയിലേറെ (68,75,41,762) ഡോസ് വാക്സിൻ നൽകി.

ഇന്നു രാവിലെ 7 മണിവരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,60,805
രണ്ടാം ഡോസ് 84,80,456

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,29,867
രണ്ടാം ഡോസ് 1,35,76,562

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 27,17,37,284
രണ്ടാം ഡോസ് 3,43,00,303

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 13,64,12,519
രണ്ടാം ഡോസ് 5,80,07,647

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,95,41,322
രണ്ടാം ഡോസ് 4,67,94,997

ആകെ  68,75,41,762

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,903 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,21,81,995 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.44% ആയി

തുടർച്ചയായ 71-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,04,874 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.23 ശതമാനമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,10,649  പരിശോധനകൾ നടത്തി. ആകെ 53.14 കോടിയിലേറെ (53,14,68,867) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.58 ശതമാനമാണ്. കഴിഞ്ഞ 73 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.76 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 91 ദിവസമായി 5 ശതമാനത്തിൽ താഴെയാണ്.

***


(Release ID: 1752452) Visitor Counter : 223