പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യൻ കായിക ചരിത്രത്തിൽ, ടോക്കിയോ പാരാലിമ്പിക്സിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും: പ്രധാനമന്ത്രി


ഇന്ത്യ നേടിയ ചരിത്രപരമായ മെഡലുകളുടെ എണ്ണം നമ്മുടെ ഹൃദയങ്ങളിൽ സന്തോഷം നിറച്ചു: പ്രധാനമന്ത്രി


അസാധാരണമായ ആതിഥ്യമര്യാദ കാണിച്ച ജപ്പാൻ ഗവണ്മെന്റിനെയും ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 SEP 2021 4:38PM by PIB Thiruvananthpuram

ഇന്ത്യൻ കായിക ചരിത്രത്തിൽ ടോക്കിയോ പാരാലിമ്പിക്സിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെ ന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ സംഘത്തിലെ ഓരോ അംഗവും ഒരു ചാമ്പ്യനും പ്രചോദന ത്തിന്റെ ഉറവിടവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കളിക്കാർക്കുള്ള നിരന്തരമായ പിന്തുണയ്ക്ക് നമ്മുടെ കായികതാരങ്ങളുടെ പരിശീലകരെയും ജീവനക്കാരെയും കുടുംബങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജപ്പാനിലെ  പ്രത്യേകിച്ച് ടോക്കിയോയിലെ ജനങ്ങളെയും,  ജാപ്പനീസ് ഗവൺമെന്റിനെയും അവരുടെ അപൂര്‍വ്വമായ ആതിഥ്യമര്യാദയും, സൂക്ഷ്മാംശങ്ങളിൽ പോലുമുള്ള ശ്രദ്ധയും, ഏറെ ആവശ്യമായ സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം ഈ ഒളിമ്പിക്‌സിലൂടെ പ്രചരിപ്പിച്ചതിനും അദ്ദേഹം അഭിനന്ദിച്ചു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യൻ കായിക ചരിത്രത്തിൽ, ടോക്കിയോ പാരാലിമ്പിക്സിന് എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഗെയിമുകൾ ഓരോ ഇന്ത്യക്കാരന്റെയും ഓർമ്മയിൽ മായാതെ നിൽക്കുകയും കായികതാരങ്ങളുടെ തലമുറകളെ സ്പോർട്സ് പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യും. നമ്മുടെ  സംഘത്തിലെ ഓരോ അംഗവും ഒരു ചാമ്പ്യനും  പ്രചോദനത്തിന്റെ ഉറവിടമാണ്‌ .

ഇന്ത്യ നേടിയ ചരിത്രപരമായ മെഡലുകളുടെ എണ്ണം നമ്മുടെ  ഹൃദയങ്ങളിൽ  സന്തോഷം നിറച്ചു. കളിക്കാർക്കുള്ള നിരന്തരമായ പിന്തുണയ്‌ക്കായി നമ്മുടെ  അത്‌ലറ്റുകളുടെ പരിശീലകരെയും പിന്തുണയ്ക്കുന്ന ജീവനക്കാരെയും കുടുംബങ്ങളെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. കായികരംഗത്ത് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ നമ്മുടെ  വിജയങ്ങൾക്ക്  കഴിയട്ടെയെന്ന് പ്രതീക്ഷിക്കുന്നു.

ഞാൻ നേരത്തെ പറഞ്ഞതുപോലെ, ജപ്പാനിലെ  പ്രത്യേകിച്ച് ടോക്കിയോയിലെ ജനങ്ങളെയും,  ജാപ്പനീസ് ഗവൺമെന്റിനെയും അവരുടെ അപൂര്‍വ്വമായ ആതിഥ്യമര്യാദയും, സൂക്ഷ്മാംശങ്ങളിൽ പോലുമുള്ള ശ്രദ്ധയും, ഏറെ ആവശ്യമായ സഹിഷ്ണുത യുടെയും ഐക്യത്തിന്റെയും സന്ദേശം   ഈ ഒളിമ്പിക്‌സിലൂടെ പ്രചരിപ്പിച്ചതിനും അഭിനന്ദനം അർഹിക്കുന്നു. "

****

 

 



(Release ID: 1752339) Visitor Counter : 226