പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2021-ലെ ആറാമത് കിഴക്കൻ സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി വെർച്ച്വലായി അഭിസംബോധന ചെയ്തു

Posted On: 03 SEP 2021 2:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 3 ന് വ്‌ളാദിവോസ്റ്റോക്കിൽ നടന്ന ആറാമത് കിഴക്കൻ  സാമ്പത്തിക ഫോറത്തിന്റെ   (ഇഇഎഫ്) പ്ലീനറി സമ്മേളനത്തെ വീഡിയോ കോൺഫെറെൻസിലൂടെ അഭിസംബോധന ചെയ്തു.  2019 ലെ അഞ്ചാമത്തെ ഇഇഎഫിന്റെ പ്രധാന അതിഥി പ്രധാനമന്ത്രിയായിരുന്നു. അത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തേ തായിരുന്നു. 

കിഴക്കൻ റഷ്യയുടെ  വികസനത്തിനായുള്ള പ്രസിഡന്റ് പുടിന്റെ കാഴ്ചപ്പാടിനെ പ്രശംസിച്ചുകൊണ്ട്, ഈ വിഷയത്തിൽ "ആക്ട് ഈസ്റ്റ് പോളിസി" യുടെ ഭാഗമായി  റഷ്യയുടെ വിശ്വസനീയ പങ്കാളിയാകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. കിഴക്കൻ റഷ്യയുടെ വിക സ്വാഭാവിക പരിപൂരകതകൾ അദ്ദേഹം അടിവരയിട്ടു.

'പ്രത്യേകവും ,വിശേഷാധികാരത്തോട്  കൂടിയതുമായ തപരമായ പങ്കാളിത്ത പ്രകാരം ഇരുപക്ഷവും തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ ഇടപെടലുകളുടെ പ്രാധാന്യം പ്രധാനമന്ത്രി  ഊ ന്നിപ്പറഞ്ഞു. പകർച്ചവ്യാധി സമയത്ത് ഉയർന്നുവന്ന സഹകരണത്തിന്റെ സുപ്രധാന മേഖലകളായ ആരോഗ്യ, ഫാർമ മേഖലകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഡയമണ്ട്,  കൽക്കരി, സ്റ്റീൽ, തടി മുതലായ സാമ്പത്തിക സഹകരണത്തിന്റെ മറ്റ് സാധ്യതയുള്ള മേഖലകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ  ഇ ഇ എഫ് -2019 സന്ദർശനം അനുസ്മരിച്ചുകൊണ്ട്,  കിഴക്കൻ റഷ്യയിലെ  11 പ്രദേശങ്ങളിലെ ഗവർണർമാരെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു.

കോവിഡ് -19 മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഇഇഎഫിന്റെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യ-റഷ്യ ബിസിനസ് സംഭാഷണത്തിൽ പങ്കെടുക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിയും റഷ്യയിലെ സഖാ-യാകുത്തിയ പ്രവിശ്യാ ഗവർണറും തമ്മിലുള്ള ഒരു ഓൺലൈൻ കൂടിക്കാഴ്ച സെപ്റ്റംബർ 2 ന് ഇഇഎഫിന്റെ ഭാഗമായി നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള 50 പ്രതിനിധികളും ഓൺലൈനായി  സമ്മേളനത്തിൽ പങ്കെടുക്കും.

****




(Release ID: 1751734) Visitor Counter : 237