രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഗുജറാത്തിലെ കേവഡിയയിൽ 'ഡെഫ് എക്സ്പോ-2022'-ന്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു
Posted On:
02 SEP 2021 4:11PM by PIB Thiruvananthpuram
ന്യൂഡൽഹി, സെപ്റ്റംബർ 02, 2021
പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗും ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനിയും സംയുക്തമായി 2021 സെപ്റ്റംബർ 2 ന്, ഡെഫ് എക്സ്പോ-2022-ന്റെ (DefExpo-2022) തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കര, നാവിക, വ്യോമ, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ 'ഡെഫ് എക്സ്പോ'യുടെ 12-ാം പതിപ്പ് 2022 മാർച്ച് 10 മുതൽ 13 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കും.
'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ 75-ആം വർഷത്തോടനുബന്ധിച്ച് നടക്കുന്ന ഡെഫ് എക്സ്പോയിൽ എല്ലാ തലങ്ങളിലും കൂടുതൽ സജീവമായ പങ്കാളിത്തവും സമന്വയിപ്പിച്ച ശ്രമങ്ങളും ആവശ്യമാണെന്ന് യോഗത്തിൽ ധാരണയായി.
നടന്നുകൊണ്ടിരിക്കുന്ന തയ്യാറെടുപ്പുകളിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രതിരോധ മന്ത്രി, വരാനിരിക്കുന്ന പരിപാടിയിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ തല്പര കക്ഷികളോടും അഭ്യർത്ഥിച്ചു. മുൻ പതിപ്പിനെക്കാൾ വളരെ വലിയതോതിലുള്ള ആഭ്യന്തര - അന്താരാഷ്ട്ര പ്രാതിനിധ്യം പരിപാടിയിൽ ഉണ്ടാകുമെന്ന് ശ്രീ രാജ് നാഥ് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു .
ഈ അവസരത്തിൽ, ഡെഫ് എക്സ്പോ-2022 സംഘാടനവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയവും ഗുജറാത്ത് ഗവൺമെന്റും തമ്മിൽ ശ്രീ രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ ഒരു ധാരണാപത്രം ഒപ്പിട്ടു. ഡെഫ് എക്സ്പോ-2022 ഒരു ഹൈബ്രിഡ് വാണിജ്യ പരിപാടിയായിരിക്കും.
പ്രതിരോധ രംഗത്ത് 'ആത്മനിർഭരത' കൈവരിക്കാനും 2024 ഓടെ അഞ്ച് ബില്യൺ യൂ എസ് ഡോളർ പ്രതിരോധ കയറ്റുമതി ലക്ഷ്യം കൈവരിക്കാനുമുള്ള വീക്ഷണം വികസിപ്പിക്കുക എന്നതാണ് ഡെഫ് എക്സ്പോ-2022 ന്റെ ലക്ഷ്യം.
RRTN/SKY
(Release ID: 1751456)
Visitor Counter : 245