ധനകാര്യ മന്ത്രാലയം
അടൽ പെൻഷൻ യോജനയുടെ മൊത്തം അംഗത്വം 3.30 കോടി കവിഞ്ഞു
നടപ്പു് സാമ്പത്തിക വർഷത്തിന്റെ (2021-22) ആദ്യ അഞ്ച് മാസങ്ങളിൽ 28 ലക്ഷത്തിലധികം വരിക്കാർ ചേർന്നു
Posted On:
01 SEP 2021 4:29PM by PIB Thiruvananthpuram
പെൻഷൻ ഫണ്ട് റെഗുലേറ്ററി ഫണ്ടിന്റെ കീഴിലുള്ള ഗവണ്മെന്റിന്റെ ഗ്യാരന്റിയുള്ള അടൽ പെൻഷൻ യോജന യ്ക്ക് കീഴിൽ , 2021-22 സാമ്പത്തിക വർഷത്തിൽ 28 ലക്ഷത്തിലധികം പുതിയ എ പി വൈ അക്കൗണ്ടുകൾ തുറന്നു. മൊത്തത്തിൽ, പദ്ധതിക്ക് കീഴിലുള്ള അംഗത്വം 2021 ഓഗസ്റ്റ് 25 -ന് 3.30 കോടി കവിഞ്ഞു.
വർഷാവർഷം ബാങ്ക് വിഭാഗങ്ങൾ തിരിച്ചുള്ള എ പി വൈ എൻറോൾമെന്റുകളുടെ എണ്ണം ഇപ്രകാരമാണ്:
Category of Banks
|
As on (March 31, 2016)
|
As on (March 31, 2017)
|
As on (March 31, 2018)
|
As on (March 31, 2019)
|
As on (March 31, 2020)
|
As on (March 31, 2021)
|
Additions from April 1, 2021 to August 25, 2021
|
As on (August 25, 2021)
|
Public Sector Banks
|
1,693,190
|
3,047,273
|
6,553,397
|
10,719,758
|
1,56,75,442
|
2,12,52,435
|
20,74,420
|
2,33,26,855
|
Private Banks
|
218,086
|
497,323
|
873,901
|
1,145,289
|
15,62,997
|
19,86,467
|
77,875
|
20,64,342
|
Small Finance Bank & Payment Bank
|
|
|
|
57372
|
359761
|
853914
|
224705
|
1078619
|
Regional Rural Banks
|
476,373
|
1,115,257
|
1,987,176
|
3,171,152
|
43,30,190
|
57,10,770
|
4,21,104
|
61,31,874
|
Cooperative Banks
|
21,903
|
33,978
|
45,621
|
54,385
|
70,556
|
80,073
|
4,554
|
84,627
|
DOP
|
75,343
|
189,998
|
245,366
|
270,329
|
3,02,712
|
3,32,141
|
7,774
|
3,39,915
|
Total
|
24,84,895
|
48,83,829
|
97,05,461
|
1,54,18,285
|
2,23,01,658
|
3,02,15,800
|
28,10,432
|
3,30,26,232
|
നിലവിലെ 2021-22 സാമ്പത്തിക വർഷത്തിൽ 1 ലക്ഷത്തിലധികം എ പി വൈ എൻറോൾമെന്റുകൾ ഉള്ള മുൻനിര ബാങ്കുകൾ :
Sr. No.
|
Bank Name
|
Number of APY accounts enrolled between April 1, 2021 to August 24, 2021
|
1
|
State Bank of India
|
7,99,428
|
2
|
Canara Bank
|
2,65,826
|
3
|
Airtel Payments Bank Limited
|
2,06,643
|
4
|
Bank Of Baroda
|
2,01,009
|
5
|
Union Bank of India
|
1,74,291
|
6
|
Bank Of India
|
1,30,362
|
7
|
Indian Bank
|
1,13,739
|
8
|
Central Bank of India
|
1,04,905
|
9
|
Punjab National Bank
|
1,01,459
|
2021 ഓഗസ്റ്റ് 25 വരെ എ പി വൈയ്ക്ക് കീഴിൽ 10 ലക്ഷത്തിലധികം എൻറോൾമെന്റുകൾ ഉള്ള മുൻനിര സംസ്ഥാനങ്ങൾ :
Sr. No
|
State Name
|
Number of APY enrolments
|
1
|
Uttar Pradesh
|
49,65,922
|
2
|
Bihar
|
31,31,675
|
3
|
West Bengal
|
26,18,656
|
4
|
Maharashtra
|
25,51,028
|
5
|
Tamil Nadu
|
24,55,438
|
6
|
Andhra Pradesh
|
19,80,374
|
7
|
Karnataka
|
19,74,610
|
8
|
Madhya Pradesh
|
19,19,795
|
9
|
Rajasthan
|
16,16,050
|
10
|
Gujarat
|
13,50,864
|
11
|
Orissa
|
12,45,837
|
2021 ഓഗസ്റ്റ് 25 -ലെ എ പി വൈ യ്ക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകളിൽ, ഏകദേശം 78% വരിക്കാർ 1,000 രൂപ പെൻഷൻ പ്ലാൻ തിരഞ്ഞെടുക്കുകയും 14% ഏകദേശം 5,000 രൂപ പെൻഷൻ പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഏകദേശം 44% വരിക്കാർ സ്ത്രീകളാണ് . കൂടാതെ ഏകദേശം 44% വരിക്കാരും 18-25 വയസ്സിനിടയിൽ പ്രായമുള്ളവരുമാണ്.
സമീപകാലത്ത്, പിഎഫ്ആർഡിഎ, എപിവൈ മൊബൈൽ ആപ്പിൽ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കൽ, ഉമാങ് പ്ലാറ്റ്‌ഫോമിൽ ലഭ്യത, എപിവൈ സംബന്ധിച്ച സംശയനിവാരണം , എപിവൈ സബ്‌സ്‌ക്രൈബർ ഇൻഫർമേഷൻ ബ്രോഷർ, എപിവൈ സിറ്റിസൺ ചാർട്ടർ എന്നിവ 13 പ്രാദേശിക ഭാഷകളിൽ വിപുലീകരിക്കുക. തുടങ്ങിയ സംരംഭങ്ങൾ വരിക്കാരുടെയും സേവന ദാതാക്കളുടെയും പ്രയോജനത്തിനായി ഏറ്റെടുക്കുകയുണ്ടായി .
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസ് ശാഖകളിലോ ചേരാൻ 18-40 വയസ്സിനിടയിലുള്ള ഏതൊരു പൗരനെയുംഎപിവൈ അനുവദിക്കുന്നു. പദ്ധതി പ്രകാരം, ഒരു വരിക്കാരന് അദ്ദേഹത്തിന്റെ സംഭാവനയെ ആശ്രയിച്ച്, 60 വയസ്സ് മുതൽ മാസം തോറും ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ കുറഞ്ഞ പെൻഷൻ ലഭിക്കും. വരിക്കാരന്റെ മരണാനന്തരം ജീവിതപങ്കാളിക്ക് അതെ പെൻഷൻ നൽകുകയും, വരിക്കാരന്റെയും ജീവിതപങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സമാഹരിച്ച പെൻഷൻ സമ്പത്ത് അവകാശിക്ക് തിരികെ നൽകുകയും ചെയ്യും.
(Release ID: 1751118)
|