പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

Posted On: 31 AUG 2021 10:42AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിന്റെ     ഭാഗങ്ങളിലെ   വിവിധ  വെള്ളപ്പൊക്കത്തെ കുറിച്ച്  മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത  ബീശ്വയോട് സംസാരിച്ചു, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. "


(Release ID: 1750686) Visitor Counter : 211