വനിതാ, ശിശു വികസന മന്ത്രാലയം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ആദ്യ ജി -20 മന്ത്രി തല സമ്മേളനത്തെ കേന്ദ്ര വനിത- ശിശു വികസന വകുപ്പ്  മന്ത്രി ശ്രീമതി സ്മൃതി ഇറാനി അഭിസംബോധന ചെയ്തു

Posted On: 27 AUG 2021 12:12PM by PIB Thiruvananthpuram




ന്യൂഡൽഹി, ആഗസ്റ്റ് 27  , 2021  


കേന്ദ്ര വനിതാ -ശിശു വികസന  വകുപ്പ്    മന്ത്രി ശ്രീമതി സ്മൃതി ഇറാനി ഇന്നലെ ഇറ്റലിയിലെ സാന്താ മാർഗരിറ്റ ലിഗൂരിൽ  ഹൈബ്രിഡ് മാതൃകയിൽ    നടന്ന വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ആദ്യ ജി - 20 മന്ത്രി  തല സമ്മേളനത്തെ അഭിസംബോധന ചെയ്തു . പരസ്പര സഹകരണത്തിലൂടെ ലിംഗഭേദം, സ്ത്രീ കേന്ദ്രീകൃത പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു.


 ജി -20  അംഗ രാജ്യങ്ങൾക്കിടയിൽ ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ  ഇന്ത്യയുടെ ഐക്യദാർഢ്യം  ശ്രീമതി സ്മൃതി ഇറാനി അറിയിച്ചു . എല്ലാ പ്രസക്തമായ വേദികളിലും സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും ലിംഗസമത്വവും സ്ത്രീകളുടെ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ജി -20  ലിംഗ സമത്വ മന്ത്രി തല സംഘത്തിൽ  ശ്രീമതി ഇറാനിയും ഭാഗമായി.

 

***



(Release ID: 1749574) Visitor Counter : 212