രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ നാവികസേന 'മലബാർ നാവിക അഭ്യാസ'ത്തിൽ പങ്കെടുക്കുന്നു

Posted On: 26 AUG 2021 9:44AM by PIB Thiruvananthpuram

 


'മലബാർ അഭ്യാസം പ്രകടനം' 2021 ന്റെ ഭാഗമായി 2021 ഓഗസ്റ്റ് 26 മുതൽ 29 വരെ നടക്കുന്ന സമുദ്ര  അഭ്യാസ ഘട്ടത്തിൽ, യുഎസ് നാവികസേന (യുഎസ്എൻ), ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (ജെഎംഎസ്ഡിഎഫ്), റോയൽ ഓസ്ട്രേലിയൻ നേവി (ആർഎഎൻ) എന്നിവർക്കൊപ്പം ഇന്ത്യൻ നാവികസേനയും പങ്കെടുക്കുന്നു.
 
മലബാർ അഭ്യാസം പ്രകടനത്തിന്റെ 25 -ആം പതിപ്പ് ആണ് ഈ വർഷം നടക്കുന്നത്. ഇതിന്  പടിഞ്ഞാറൻ പസഫിക്കിൽ യുഎസ് നാവിക സേന ആതിഥേയത്വം വഹിക്കുന്നു.

മലബാർ അഭ്യാസ പ്രകടനത്തിൽ, ഉപരിതല, വ്യോമ, അന്തർവാഹിനി പ്രതിരോധ യുദ്ധ മുറകളും മറ്റ് തന്ത്രപരമായ സങ്കീർണ്ണ അഭ്യാസങ്ങളും ഉൾപ്പെടുന്നു. അഭ്യാസത്തിന്റെ ഭാഗമായ നാവിക സേനകൾക്ക്, പരസ്പര വൈദഗ്ധ്യത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രയോജനം നേടാനുള്ള അവസരം ലഭിക്കും.
 
കോവിഡ്-19  മഹാമാരിയെ തുടർന്ന് ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചു നടത്തുന്ന പരിപാടി, പങ്കെടുക്കുന്ന നാവിക സേനകളുടെ സഹകരണവും, സൗജന്യവും, തുറന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള പങ്കാളിത്ത കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു.
 
IE


(Release ID: 1749495) Visitor Counter : 247