റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അധ്യക്ഷനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച 9 -ാമത് സമിതി യോഗം; പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിന് ഉചിതമായ പ്രാധാന്യം നല്‍കുന്ന അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു

Posted On: 24 AUG 2021 6:04PM by PIB Thiruvananthpuram

അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്തര്‍-മന്ത്രാലയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച ഒമ്പതാം സമിതി യോഗം കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിന് മതിയായ പ്രാധാന്യം നല്‍കുന്ന അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രതിബദ്ധത മന്ത്രി ആവര്‍ത്തിച്ചു.

വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, റെയില്‍വേ, വാര്‍ത്താവിനിമയം, ഇലക്ട്രോണിക്, ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്; പരിസ്ഥിതി വനം മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ്, തൊഴില്‍ മന്ത്രി ജനറല്‍ (ഡോ.) വി.കെ. സിംഗ് (റിട്ട.), വ്യോമയാന, പ്രതിരോധ, ടൂറിസം സഹമന്ത്രി ശ്രീ. അജയ് ഭട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, തുറമുഖം, കപ്പല്‍, ജലപാത മന്ത്രാലയം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, റെയില്‍വേ മന്ത്രാലയം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇലക്ട്രോണിക്‌സ് - വിവര സാങ്കേതികവിദ്യ, വൈദ്യുതി മന്ത്രാലയം, വ്യോമയാ മന്ത്രാലയം, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കേരളം, ഹിമാചല്‍ പ്രദേശ് സംസ്ഥാന പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

തടസ്സരഹിത രേഖയുമായി (എന്‍ഒസി) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച്, പ്രവര്‍ത്തനാനുമതികള്‍, അംഗീകാര ങ്ങള്‍ എന്നിവ സുഗമമാക്കുക, ഭൂമി അനുവദിക്കല്‍, കൈമാറ്റം, പണം് അനുവദിക്കല്‍ എന്നിവ ഉറപ്പു വരുത്തുന്നതിലൂടെ നിലവിലുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി വേഗത്തിലാക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ട കാര്യപരിപാടി ചര്‍ച്ച ചെയ്തു. വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കൊപ്പം തീര്‍പ്പുകല്‍പ്പിക്കാത്ത വനം-പരിസ്ഥിതി അനുമതികള്‍, വിശദ പദ്ധതി രേഖാ അനുമതികള്‍, ചരക്കു ഗതാഗത പാര്‍ക്കുകള്‍, ഇന്റര്‍-മോഡല്‍ സ്റ്റേഷന്‍, റെയില്‍വേ മേല്‍പ്പാത, അടിപ്പാത നിര്‍മ്മാണം തുടങ്ങിയ റെയില്‍വേ മന്ത്രാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പാതകളുടെ വിന്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടൂറിസം, പ്രതിരോധ വകുപ്പുകളുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന പദ്ധതികളും ചര്‍ച്ചയുടെ ഭാഗമായി.

ദേശീയപാതയും മറ്റ് അടിസ്ഥാനസൗകര്യ പദ്ധതികളും സംബന്ധിച്ച അനുമതിയാണ് യോഗത്തില്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന പ്രശ്‌നം.  ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റെയില്‍വേയുടെയും ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെയും ഭൂമി, റോഡവകാശ നയങ്ങളും പരിസ്ഥിതിക്കും വനത്തിനും ബുദ്ധിമുട്ടുണ്ടാക്കാത്ത അനുമതികളും സംബന്ധിച്ച സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നതിനേക്കുറിച്ചു യോഗം വിശദമായി ചര്‍ച്ച ചെയ്തു. റെയില്‍വേയുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളുടെയും സാമ്പത്തിക മാതൃകകളുടെയും പ്രാധാന്യം റെയില്‍വേ മന്ത്രി അടിവരയിട്ടുറപ്പിച്ചു. സമാനരീതിയില്‍ ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. പദ്ധതികള്‍ പ്രായോഗികമാക്കുന്നതിനായി ഇതിനകം ഏറ്റെടുത്ത ഭൂമിയില്‍ ദേശീയപാതകളിലൂടെ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കാനുള്ള സാധ്യതാ പരിശോധന ആഗ്രഹം അദ്ദേഹം വ്യക്തമാക്കി. കാര്‍ബണ്‍ ക്രെഡിറ്റ് എന്ന ആശയം പോലെ ട്രീ ബാങ്ക് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ശ്രീ ഗഡ്കരി നല്‍കി.

രാഷ്ട്രനിര്‍മ്മാണത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് വിവിധ ഏജന്‍സികള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാനും അത് പരിഹരിക്കാനും യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ സമ്മതിച്ചു.

*****


(Release ID: 1748715) Visitor Counter : 197