രാജ്യരക്ഷാ മന്ത്രാലയം
സ്വർണീം വിജയ് വർഷ് ആഘോഷങ്ങൾ ഇന്ദിര പോയിന്റിൽ
Posted On:
23 AUG 2021 11:27AM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 23, 2021
സ്വർണിം വിജയ വർഷ് വിജയജ്വാല നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്രയുടെ ഭാഗമായി 2021 ഓഗസ്റ്റ് 22 ന് രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഇന്ദിര പോയിന്റിലേക്ക് കൊണ്ടുപോയി. സന്ദർശനത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബാർ കമാൻഡിൽ നിന്നുള്ള സായുധ സേനാംഗങ്ങൾ ദേശീയ പതാക ഉയർത്തി. കൂടാതെ, ഈ സുപ്രധാന സന്ദർഭം അടയാളപ്പെടുത്താൻ സ്ഥലത്തുനിന്ന് മണ്ണ് ശേഖരിച്ചു.
വന്കരയിലേക്കുള്ള യാത്രക്ക് മുൻപായി ഉചിതമായ ഒരു വിടവാങ്ങൽ ചടങ്ങിനായി വിജയ ജ്വാല ഇപ്പോൾ പോർട്ട് ബ്ലെയറിലേക്കുള്ള യാത്ര ആരംഭിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുഴുവൻ ശൃംഖലകളിലേക്കും വടക്കോട്ടും തെക്കോട്ടുമുള്ള വിജയ ജ്വാലയുടെ യാത്ര സ്വർണിം വിജയ് വർഷിന്റെ ചേതനയെ സ്മരിക്കുന്നു. 1971ലെ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ ആഘോഷമായാണ് 2021 സ്വർണിം വിജയ് വർഷമായി ആചരിക്കുന്നത്.
RRTN/SKY
(Release ID: 1748242)
Visitor Counter : 203