ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 58 കോടി പിന്നിട്ടു

Posted On: 22 AUG 2021 10:34AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിആഗസ്റ്റ് 22, 2021

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ 52,23,612 ഡോസ് വാക്സിൻ ഉൾപ്പെടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 58.14 കോടി (58,14,89,377) പിന്നിട്ടു64,39,411 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,487 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,16,36,469 ആയിദേശീയ രോഗമുക്തി നിരക്ക് 97.57% ആയി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ 56-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണംകേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,948 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,53,398 പേരാണ്കഴിഞ്ഞ 152 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.09% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,85,681 പരിശോധനകൾ നടത്തിആകെ 50.62 കോടിയിലേറെ (50,62,56,239) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2 ശതമാനമാണ്കഴിഞ്ഞ 58 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.95 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 27-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നുകഴിഞ്ഞ 76 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

 



(Release ID: 1748173) Visitor Counter : 215