മന്ത്രിസഭ
ഓസോണ്‍ പാളികളെ ശോഷിപ്പിക്കുന്ന ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകളെ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന് പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിലെ കിഗാലി ഭേദഗതി അംഗീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള ദേശീയ തന്ത്രം എല്ലാ വ്യവസായ പങ്കാളികളുമായും കൂടിയാലോചിച്ചതിനുശേഷം 2023 ഓടെ നടപ്പാക്കും
Posted On:
18 AUG 2021 4:12PM by PIB Thiruvananthpuram
ഓസോണ്‍പാളികളെ ക്ഷയിപ്പിക്കുന്ന ഹൈഡ്രോഫ്‌ളൂറോ കാര്‍ബണുകളെ (എച്ച്.എഫ്.സി) ഇന്ത്യ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള മോണ്‍ട്രിയല്‍ പ്രോട്ടോകോളിലെ കിഗാലി ഭേദഗതി അംഗീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അനുമതി നല്‍കി. റവാണ്ടയിലെ കിഗാലിയില്‍ 2016 ഒക്‌ടോബറില്‍ ചേര്‍ന്ന മൊണ്‍ട്രിയല്‍ പ്രോട്ടോകോള്‍ അംഗീകരിച്ച പാര്‍ട്ടികളുടെ 28-ാമത് മൊണ്‍ട്രിയല്‍ പ്രോട്ടോകോളിന്റെ യോഗത്തിലാണ് പാര്‍ട്ടികള്‍ ഇത് അംഗീകരിച്ചത്
ഗുണഫലങ്ങള്‍:
(1) എച്ച്.എഫ്.സി ഘട്ടം ഘട്ടമായി കുറയ്ക്കുന്നത് ഹരിതഗൃഹ വാതക പ്രസരണം തടയുകയം, കാലാവസ്ഥാ വ്യതിയാനം തടയുകയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
(2) ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യവസായങ്ങള്‍ എച്ച്.എഫ്.സി ഇതര, കുറഞ്ഞ ആഗോളതാപന സാദ്ധ്യതയുള്ള സാങ്കേതികവിദ്യകളിലേക്ക് മാറുന്നതിന് സമ്മതിച്ച അംഗീകൃത സമയക്രമം അനുസരിച്ച് .ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും :
(1) ഹൈഡ്രോഫ്‌ളൂറോ കാര്‍ബണുകളെ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള ഇന്ത്യയ്ക്ക് ബാധകമായ സമയക്രമം എല്ലാ വ്യവസായ പങ്കാളികളുമായി കൂടിയാലോചിച്ചശേഷം 2023 ഓടെ വികസിപ്പിക്കും.
(2) ഓസോണ്‍ ക്ഷയിപ്പിക്കല്‍ വസ്തുക്കള്‍ (പരിപാലനവും നിയന്ത്രണവും) ചട്ടങ്ങളില്‍ ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകളുടെ ഉല്‍പ്പാദനത്തിലും നിയന്ത്രണത്തിലും കാഗില്‍ ഭേദഗതിക്കനുസരിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള നിയമചട്ടക്കൂടുകളിലെ ഭേദഗതി 2024 മദ്ധ്യത്തോടെ ചെയ്യും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യത ഉള്‍പ്പെടെയുള്ള പ്രധാന നേട്ടങ്ങള്‍:
(1) ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകള്‍. ഘട്ടം ഘട്ടമായി കുറയ്ക്കുന്നത് 105 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡിന് തുല്യമായ ഹരിതഗൃഹവാദങ്ങളുടെ പ്രസരണം തടയുമെന്നും 2100 ഓടെ ആഗോള തപനത്തിന്റെ വര്‍ദ്ധനവില്‍ 0.5 സെല്‍ഷ്യസ് വരെ ഒഴിവാക്കുന്നതിന് സഹായിക്കുമെന്നും അതോടൊപ്പം ഓസോണ്‍ പാളികളെ സംരക്ഷിക്കുന്നത് തുടരുമെന്നും പ്രതീക്ഷിക്കുന്നു.
(2) കുറഞ്ഞ ആഗോളതാപന സാദ്ധ്യതകളും ഊര്‍ജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകളും സ്വീകരിച്ചുകൊണ്ട് കിഗാലി ഭേദഗതി പ്രകാരം എച്ച്.എഫ്.സി ഘട്ടം ഘട്ടമായി കുറയ്ക്കുന്നത് നടപ്പാക്കുന്നതിലൂടെ ഊര്‍ജ്ജ കാര്യക്ഷമതാ നേട്ടവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രസരണം കുറയ്ക്കുന്നതും നേടിയെടുക്കാനാകും-ഒരു '' കാലാവസ്ഥാ-സഹ-പ്രയോജനം,''
(3) പാരിസ്ഥിതിക നേട്ടങ്ങള്‍ക്ക് പുറമെ, സാമ്പത്തിക ശോഷണ സാമൂഹിക സഹ-ആനുകൂല്യങ്ങള്‍ പരമാവധിയാക്കുക എന്ന ലക്ഷ്യത്തോടെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് പരിപാടികളും പദ്ധതികളും സമന്വയിപ്പിക്കുന്നത് ഉള്‍പ്പെടെയായിരിക്കും എച്ച്.എഫ്.സി ഘട്ടം ഘട്ടം കുറയ്ക്കുന്നതിനുള്ള നടപ്പാക്കല്‍.
(4) അംഗീകൃത എച്ച്.എസ്.സി ഘട്ടം ഘട്ടമായി കുറയ്ക്കല്‍ സമയക്രമ പ്രകാരം
കുറഞ്ഞ ആഗോളതാപന സാദ്ധ്യതയുള്ള ബദലുകളിലേക്ക് മാറാന്‍ വ്യവസായത്തെ പ്രാപ്തമാക്കുന്നതിന് ഉപകരണങ്ങളുടെയും അതുപോലെ പകരമുള്ള എച്ച്.എഫ്.സിയില്ലാത്തതും കുറഞ്ഞ ആഗോളതപന ശേഷിയുള്ള രാസവസ്തുക്കളുടേയും ആഭ്യന്തര ഉല്‍പ്പാദനത്തിനും സാദ്ധ്യതയുണ്ടായിരിക്കും. അതിനുപുറമെ, പുതിയ തലമുറ ബദല്‍ ശീതീകരണികള്‍ക്കും അനുബന്ധ സാങ്കേതികവിദ്യകള്‍ക്കുമായി ആഭ്യന്തര നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങളും ഉണ്ടാകും.
വിശദാംശങ്ങള്‍:
1. കിഗാലി ഭേദഗതി പ്രകാരം; മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിലെ പാര്‍ട്ടികള്‍ സാധാരണയായി എച്ച്.എഫ്.സികള്‍ എന്നറിയപ്പെടുന്ന ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും ഘട്ടം ഘട്ടമായി കുറയ്ക്കും.
2. ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകള്‍ ഓസോണുകളെ ക്ഷയിപ്പിക്കുന്നതിനുള്ള ബദലായിട്ടാണ് ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകളെ (എച്ച്.എഫ്.സികളെ) അവതരിപ്പിച്ചത്. അതേസമയം എച്ച്.എഫ്.സികള്‍ സ്ട്രാറ്റോസ്‌ഫെറിക് ഓസോണ്‍ പാളി ഇല്ലാതാക്കുന്നില്ലെങ്കിലും, അവയ്ക്ക് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന 12 മുതല്‍ 14,000 വരെ ഉയര്‍ന്ന ആഗോളതാപന സാദ്ധ്യതയുണ്ട്.
3. എച്ച്.എഫ.സികളുടെ ഉപയോഗത്തിലുള്ള വളര്‍ച്ച തിരിച്ചറിഞ്ഞ്, പ്രത്യേകിച്ച് റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ് മേഖലയിലെ, മോണ്‍ട്രിയല്‍ പ്രോട്ടോകോളിലെ പ്രോട്ടോക്കോള്‍, 2016 ഒകേ്ടാബറില്‍ റുവാണ്ടയിലെ കിഗാലിയില്‍ നടന്ന 18-ാമത് പാര്‍ട്ടികളുടെ മീറ്റിംഗില്‍ (എ.ഒ.പി) എച്ച്.എഫ്.സികളെയും നിയന്ത്രിത പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാനും 2040 അവസാനത്തോടെ അവയുടെ 80-85ശതമാനം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള ഒരു സമയക്രമത്തിനും അംഗീകാരം നല്‍കി.
4. വര്‍ദ്ധിച്ചുവരുന്ന തരത്തില്‍ 2032ല്‍ 10%, 2037 ല്‍ 20%, 2042 ല്‍ 30%, 2042 ല്‍ 80%, 2047 ല്‍ 80% എന്നിങ്ങനെ 2032 മുതല്‍ നാലുഘട്ടമായി ഇന്ത്യ അതിന്റെ എച്ച്.എഫ്.സി കുറയ്ക്കല്‍ പൂര്‍ത്തിയാക്കും.
5. കിഗാലി ഭേദഗതിക്ക് മുമ്പുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ എല്ലാ ഭേദഗതികള്‍ക്കും ക്രമീകരണങ്ങള്‍ക്കും സാര്‍വത്രിക പിന്തുണയുണ്ട്.
പശ്ചാത്തലം:
(1) ഓസോണിണെ ശോഷിപ്പിക്കുന്നതായി പരിഗണിക്കുന്ന മനുഷ്യനിര്‍മ്മിത രാസവസ്തുക്കളുടെ (ഒ.ഡി.എസ്) ഉല്‍പ്പാനദവും ഉപയോഗവും ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഓസോണ്‍ പാളികളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര പരിസ്ഥിതി ഉടമ്പടിയാണ് ഓസോണ്‍പാളികളെ ശോഷിപ്പിക്കുന്ന വസ്തുക്കളുടെ ദി മോണ്‍ട്രിയേല്‍ പ്രോട്ടോകോള്‍. സ്ട്രാറ്റോസ്‌ഫെറിക് ഓസോണ്‍ പാളി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ ദോഷകരമായ അളവില്‍ നിന്ന് മനുഷ്യരെയുംപരിസ്ഥിതിയേയും സംരക്ഷിക്കുന്നു.
(2) 1992 ജൂണ്‍ 19 നാണ് ഓസോണ്‍ പാളികളെ ശോഷിപ്പിക്കുന്ന വസ്തുക്കളുടെ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഇന്ത്യ ഒരു കക്ഷിയായി മാറിയത്. അതുമുതല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിലെ ഭേദഗതികള്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഈ അംഗീകാരത്തോടെ ഹൈഡ്രോഫ്‌ളൂറോകാര്‍ബണുകളെ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിനുള്ള കിഗാലി ഭേദഗതിക്കാണ് ഇന്ത്യ അംഗീകാരം നല്‍കിയിരിക്കുന്നത്.
(3) മൊണ്‍ട്രിയേല്‍ പ്രോട്ടോകോള്‍ സമയക്രമപ്രകാരം ഓസോണിനെ ക്ഷയിപ്പിക്കുന്ന എല്ലാ പദാര്‍ത്ഥങ്ങളുടെയും ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള ലക്ഷ്യം ഇന്ത്യ വിജയകരമാക്കിയിട്ടുമുണ്ട്.
****
(Release ID: 1747048)
Visitor Counter : 440
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada