രാജ്യരക്ഷാ മന്ത്രാലയം

സ്വർണിം വിജയ വർഷ് വിജയ ജ്വാല കാർ നിക്കോബാറിലെ വ്യോമസേനാ കേന്ദ്രത്തിൽ

Posted On: 18 AUG 2021 11:18AM by PIB Thiruvananthpuram

 



ന്യൂഡൽഹി , ആഗസ്റ്റ് 18,2021

സ്വർണിം വിജയ വർഷ് വിജയജ്വാല സന്ദർശനത്തിന്റെ  ഭാഗമായി  കാർ നിക്കോബാറിലെ വ്യോമസേനാ കേന്ദ്രത്തിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു . 1971ലെ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ ആഘോഷമായാണ് 2021 സ്വർണിം  വിജയ് വർഷമായി ആചരിക്കുന്നത്  

ചടങ്ങിന് തുടക്കം കുറിച്ച് കൊണ്ട്    വിജയ ജ്വാല    ഔപചാരിക സല്യൂട്ടോടെ   സ്വീകരിക്കപ്പെട്ടു .കാർ നിക്കോബാർ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. യഷ്  ചൗധരി, മറ്റ് മുതിർന്ന സിവിൽ- സൈനിക ഉദ്യോഗസ്ഥർ, വിമുക്ത ഭടൻമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


 1971ലെ യുദ്ധത്തെ പറ്റിയും, ചരിത്രപരമായ വിജയം സ്വന്തമാക്കിയതിൽ സായുധസേന വഹിച്ച പങ്കിനെ പറ്റിയുമുള്ള വിവരങ്ങൾ ചടങ്ങിൽ പങ്കുവെച്ചു . കാർ നിക്കോബാർ വ്യോമസേനാ കേന്ദ്രം  സ്റ്റേഷൻ കമാൻഡർ, ചടങ്ങിൽ പങ്കെടുത്ത എല്ലാ വിമുക്തഭടൻമാരെയും ആദരിച്ചു



 രാജ്യത്തിനായി ജീവൻ ബലികഴിച്ച രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ദേശീയ ഗാനത്തോടെയാണ് ചടങ്ങ് സമാപിച്ചത് . ഇതേതുടർന്ന് സായുധ സേനയിലെ 200 അംഗങ്ങൾ  , വിജയ് ജ്വാല ക്കൊപ്പം വിക്ടറി റണ്ണിൽ പങ്കെടുത്തു.  ഹരിത ഭാരതമുന്നേറ്റത്തിന്റെ  ഭാഗമായി വ്യോമസേന കേന്ദ്ര പരിസരങ്ങളിൽ മരം നടീൽ യജ്ഞങ്ങളും  നടന്നു 

 
 
IE/SKY
 


(Release ID: 1746925) Visitor Counter : 189