ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 56 കോടി പിന്നിട്ടു
प्रविष्टि तिथि:
18 AUG 2021 9:50AM by PIB Thiruvananthpuram
ന്യൂഡൽഹി , ആഗസ്റ്റ് 16,2021
രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 56 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 62,67,149 സെഷനുകളിലൂടെ ആകെ 56,06,52,030 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,05,075 ഡോസ് വാക്‌സിന്‍ നല്‍കി.
ദേശീയ രോഗമുക്തി നിരക്ക് 97.52% ആയി. 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്താകെ ഇതുവരെ 3,14,85,923 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,169 പേര്‍ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,178 പേര്‍ക്കാണ്.
തുടര്‍ച്ചയായ 52 -ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,67,415 പേരാണ്. 148 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.14% മാത്രമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,97,559 പരിശോധനകള്‍ നടത്തി. ആകെ 49.84 കോടിയിലേറെ (49,84,27,083) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.95 ശതമാനമാണ്.54 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.96 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 23-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. 72 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.
SKY
(रिलीज़ आईडी: 1746880)
आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada