ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 17 AUG 2021 9:38AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 88.13 ലക്ഷം ​ഡോസ് വാക്സിൻ; പ്രതിദിന വാക്സിൻ ഡോസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 55.47 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേർക്ക്; 154 ദിവസത്തി​നിടെ ഏറ്റവും കുറഞ്ഞ നിരക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.15 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,69,846; 146 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

രോഗമുക്തി നിരക്ക് 97.51%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

രാജ്യത്താകമാനം ഇതുവരെ 3,14,48,754  പേർ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,830 പേർ സുഖം പ്രാപിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.98%; കഴിഞ്ഞ 53 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  1.61%; കഴിഞ്ഞ 22 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 49.66 കോടി പരിശോധനകൾ.



(Release ID: 1746611) Visitor Counter : 144