വിനോദസഞ്ചാര മന്ത്രാലയം
ഐ ബി എസ് എ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ വെർച്വൽ കൂടിക്കാഴ്ച ഇന്ത്യ സംഘടിപ്പിച്ചു
Posted On:
13 AUG 2021 3:09PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 13 ആഗസ്റ്റ് ,2021
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നി രാജങ്ങളിലെ( IBSA ) ടൂറിസം മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗ് ഇന്ത്യ ഇന്നലെ സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐബിഎസ്എ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച മീറ്റിംഗിൽ ഇന്ത്യയുടെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി; ബ്രസീലിന്റെ ടൂറിസം മന്ത്രി , ശ്രീ ഗിൽസൺ മച്ചാഡോ നെറ്റോ, ദക്ഷിണാഫ്രിക്കയുടെ ടൂറിസം ഡെപ്യൂട്ടി മന്ത്രി ശ്രീ ഫിഷ് ആമോസ് മഹ്ലലേല എന്നിവർ പങ്കെടുത്തു . ഐബിഎസ്‌എ ടൂറിസം മന്ത്രിമാരുടെ യോഗം വിനോദ സഞ്ചാര മേഖലയിൽ കോവിഡ് 19 മഹാമാരിഏല്പിച്ച ആഘാതം മറികടക്കാൻ രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ ബോധ്യപെടുത്തുന്നതായിരുന്നു.വിനോദ സഞ്ചാര മേഖലയിലെ സഹകരണത്തിലൂടെ IBSA രാജ്യങ്ങളുടെ മുഴുവൻടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ മന്ത്രിമാർ തീരുമാനിച്ചു.കൂടിക്കാഴ്ചയുടെ സുപ്രധാന വശം IBSA ടൂറിസം മന്ത്രിമാർ അംഗീകരിച്ച സംയുക്ത പ്രസ്താവന ആണ്.. ഇത് , വിനോദ സഞ്ചാര മേഖലയെ വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള സഹകരണവും പ്രോത്സാഹനവും സംബന്ധിച്ച ഫല രേഖയായി മാറും
IE
(Release ID: 1745499)
Visitor Counter : 262