ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 53 കോടിയോട് അടുക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 57 ലക്ഷത്തിലേറെ ഡോസ് വാക്സിൻ
രാജ്യത്തെ രോഗമുക്തി നിരക്ക് 97.46% എന്ന ഏറ്റവുമുയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,120 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,85,227) ആകെ രോഗബാധിതരുടെ 1.2%
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.04%) കഴിഞ്ഞ 18 ദിവസമായി 3 ശതമാനത്തിൽ താഴെ
Posted On:
13 AUG 2021 10:22AM by PIB Thiruvananthpuram
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 53 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 60,40,607 സെഷനുകളിലൂടെ ആകെ 52,95,82,956 ഡോസ് വാക്‌സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,31,574 ഡോസ് വാക്‌സിൻ നൽകി.
ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,43,406
രണ്ടാം ഡോസ് 80,50,401
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,82,54,407
രണ്ടാം ഡോസ് 1,19,88,029
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 18,80,51,247
രണ്ടാം ഡോസ് 1,39,53,516
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 11,48,89,656
രണ്ടാം ഡോസ് 4,44,21,296
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,00,90,640
രണ്ടാം ഡോസ് 3,95,40,358
ആകെ 52,95,82,956
ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
ദേശീയ രോഗമുക്തി നിരക്ക് 97.46% ആയി. മഹാമാരി ആരംഭിച്ചശേഷം രോഗമുക്തിനിരക്കിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്.
രാജ്യത്താകെ ഇതുവരെ 3,13,02,345 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,295 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,120 പേർക്കാണ്.
തുടർച്ചയായ 47-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,85,227 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.2% മാത്രമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,70,495 പരിശോധനകൾ നടത്തി. ആകെ 48.94 കോടിയിലേറെ (48,94,70,779) പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.13 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.04 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 18 ദിവസമായി മൂന്നുശതമാനത്തിൽ താഴെയും തുടർച്ചയായ 67-ാം ദിവസവും 5 ശതമാനത്തിൽ താഴെയും തുടരുന്നു.
*****
(Release ID: 1745342)
Visitor Counter : 179
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada