യുവജനകാര്യ, കായിക മന്ത്രാലയം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന പരിപാടിക്ക് ആഗസ്റ്റ് 13 ന് തുടക്കമാകും

Posted On: 10 AUG 2021 5:04PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ആഗസ്റ്റ് 10, 2021
 
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം രാജ്യവ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 സംഘടിപ്പിക്കുന്നു.

രാജ്യവ്യാപക പരിപാടിക്ക് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ 2021 ഓഗസ്റ്റ് 13 ന് തുടക്കം കുറിക്കുമെന്ന് യുവജനകാര്യ-കായിക സെക്രട്ടറി ശ്രീമതി ഉഷ ശർമ്മ മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഉദ്‌ഘാടന പരിപാടിയിൽ കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ നിസിത് 
പ്രാമാണിക്കിനൊപ്പം ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, റെയിൽവേ, എൻവൈകെഎസ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് വിർച്വലായി പങ്കെടുക്കും.

കൂടാതെ, ഉദ്‌ഘാടന ദിവസം അതായത് 2021 ഓഗസ്റ്റ് 13 -ന് ചരിത്രപ്രാധാന്യമുള്ള വിവിധ കേന്ദ്രങ്ങളിൽ 75 പരിപാടികളും സംഘടിപ്പിക്കും.

തുടർന്ന്, 2021 ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 75 ജില്ലകളിലെ 75 ഗ്രാമങ്ങളിൽ പരിപാടികൾ നടക്കും. അങ്ങനെ, 744 ജില്ലകളിലും അതായത്  744 ജില്ലകളിലെ 75 ഗ്രാമങ്ങളിൽ വീതവും 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിക്കും. ഏഴരക്കോടിയിലധികം യുവാക്കലുൾപ്പെടെയുള്ള  പൗരന്മാർ പരിപാടിയുടെ ഭാഗമാകും.

 ആരോഗ്യമുള്ള ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാൽ മാത്രമേ കരുത്തുറ്റ ഇന്ത്യയെന്ന നമ്മുടെ ലക്‌ഷ്യം സാർത്ഥകമാകൂ.  ആരോഗ്യമുള്ള ഇന്ത്യയെന്ന ലക്ഷ്യത്തിനായി  ദൃഢനിശ്ചയമെടുക്കണമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാജ്യവ്യാപകമായ ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ 2.0 ൽ പങ്കെടുത്ത് അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ  അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

ദൈനംദിന ജീവിതത്തിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും കായികക്ഷമത നിലനിർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം.

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 -പരിപാടിയിൽ  പ്രതിജ്ഞ, ദേശീയഗാനം, ഫ്രീഡം റൺ, സാംസ്കാരിക പരിപാടികൾ എന്നിവയ്‌ക്കൊപ്പം, യുവാക്കളായ സന്നദ്ധ പ്രവത്തകർക്ക് പരിപാടിയിൽ പങ്കെടുക്കാനും അവരുടെ ഗ്രാമങ്ങളിൽ സമാനമായ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കാൻ  വേണ്ട അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ജനങ്ങൾക്ക് ഫിറ്റ് ഇന്ത്യ പോർട്ടലായ https://fitindia.gov.in ൽ രജിസ്റ്റർ ചെയ്ത് ഫ്രീഡം റൺ പരിപാടികൾ അപ്‌ലോഡ് ചെയ്യാനും #Run4India, #AzadikaAmritMahotsav എന്ന ഹാഷ് ടാഗിൽ  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കഴിയും.

പ്രമുഖ വ്യക്തികൾ, ജനപ്രതിനിധികൾ, പിആർഐ ലീഡേഴ്സ് , സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, കർഷകർ, കരസേന ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് -19 പ്രോട്ടോക്കോൾ പാലിച്ച് വിർച്വലായും അല്ലാതെയും  രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കും.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും ഇതര സംഘടനകളും  2021 ഒക്ടോബർ 2 വരെ പ്രചാരണത്തിന്റെ ഭാഗമായി വിർച്വലായും അല്ലാതെയും  ഫ്രീഡം റൺ പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രചാരണം കൂടുതൽ ജനകീയമാക്കാൻ, സുഹൃത്തുക്കൾ, കുടുംബങ്ങൾ, സമപ്രായക്കാർ മുതലായവർ ഒന്നിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും ആഹ്വാനമുണ്ട്.

പ്രചാരണത്തിന്റെ ആദ്യ പതിപ്പ്  2020 ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചിരുന്നു.അന്ന്  5 കോടിയിലധികം പേർ  പങ്കെടുക്കുകയും 18 കോടി കിലോമീറ്റർ ദൂരം താണ്ടുകയും ചെയ്തു.
 


(Release ID: 1744696) Visitor Counter : 229