പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

സബ്സിഡിയുള്ള ഗാർഹിക എൽപിജിയുടെ വില ഉപഭോക്താവിന് ഫലപ്രദമായ രീതിയിൽ പരിഷ്കരിക്കുന്നത് സർക്കാർ തുടരുന്നു

Posted On: 09 AUG 2021 2:38PM by PIB Thiruvananthpuram

2011-12 സാമ്പത്തിക വർഷം  മുതൽ   7,03,525 കോടി രുപ  സർക്കാർ ആകെ   ഇന്ധന സബ്സിഡിയായി നൽകിയിട്ടുണ്ടെന്ന്   പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി  ഒരു ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിൽ,ലോക് സഭയിൽ അറിയിച്ചു . 2021-22സാമ്പത്തിക വർഷത്തിൽ  പാചക വാതകത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സബ്‌സിഡിക്കുള്ള  ബജറ്റ് എസ്റ്റിമേറ്റ് 12,995 കോടി രൂപയാണ്.

രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്തർദേശീയ വിപണിയിലെ അതാത് ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.സബ്‌സിഡിയുള്ള ഗാർഹിക എൽപിജിയുടെ വില ഫലപ്രദമായി പരിഷ്കരിക്കുന്നത്   സർക്കാർ  തുടരുന്നു. അതെ സമയം അന്തർദേശീയ വിപണികളിലെ മാറ്റങ്ങൾക്ക് അനുസൃതമായി സബ്സിഡിയില്ലാത്ത ഗാർഹിക എൽപിജിയുടെ വിലകൾ ഒഎംസികളാണ് നിർണ്ണയിക്കുന്നത് .അന്തർദേശീയ വിപണിയിൽ ഉൽപന്ന വിലയിൽ ഉണ്ടാവുന്ന വർദ്ധനവോ കുറവോ അനുസരിച്ചും  സബ്‌സിഡി സംബന്ധിച്ച സർക്കാർ തീരുമാനം അനുസരിച്ചും  ഉൽപ്പന്നത്തിന്റെ സബ്സിഡിയിൽ  വർധനയോ കുറവോ ഉണ്ടാവുന്നു.

****(Release ID: 1744151) Visitor Counter : 106