സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

ഡോ. വീരേന്ദ്ര കുമാർ ആഗസ്റ്റ് 7-ന് ‘PM-DAKSH’ പോർട്ടലും ‘PM-DAKSH’ മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്യും .

Posted On: 06 AUG 2021 12:29PM by PIB Thiruvananthpuram




ന്യൂഡൽഹി , ആഗസ്റ്റ് 06,2021


 കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ‘PM-DAKSH’ പോർട്ടലും ‘PM-DAKSH’ മൊബൈൽ ആപ്പും 2021 ആഗസ്റ്റ് 7-ന് ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലെ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും .

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, NeGD- യുമായി സഹകരിച്ച്, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതിക്കാർ, സഫായി കരംചാരികൾ എന്നിവർക്ക്  നൈപുണ്യ വികസന പദ്ധതികൾ ലഭ്യമാക്കുന്നതിനായാണ് ഈ പോർട്ടലും ആപ്പും വികസിപ്പിച്ചിട്ടുള്ളത്. നിശ്ചിത ലക്ഷ്യ വിഭാഗത്തിൽപ്പെട്ട  യുവാക്കൾക്ക്  നൈപുണ്യ വികസന പരിശീലന പരിപാടികളുടെ പ്രയോജനങ്ങൾ ഇതുവഴി  കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും.

'പ്രധാനമന്ത്രി ദക്ഷത ഔർ കുശൽത സമ്പന്ന ഹിതഗ്രാഹി'- (PM-DAKSH) പദ്ധതി  2020-21 വർഷം മുതൽ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്നു.  ഈ പദ്ധതി  പ്രകാരം, യോഗ്യതയുള്ള  വിഭാഗത്തിൽപ്പെട്ടവർക്ക്   (i) അപ്-സ്കിലിംഗ്/റീ-സ്കിലിംഗ് (ii) ഹ്രസ്വകാല പരിശീലന പരിപാടി (iii) ദീർഘകാല പരിശീലന പരിപാടി (iv) സംരംഭകത്വ വികസന പരിപാടി (EDP) എന്നിവയിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ നൽകുന്നു.

 
 
IE/SKY
 
****


(Release ID: 1743260) Visitor Counter : 232