ധനകാര്യ മന്ത്രാലയം

പുതിയ ഡിജിറ്റൽ പേയ്‌മെന്റ് ഉപാധിയായ ഇ-റുപ്പി-യെക്കുറിച്ച് അറിയേണ്ടതെല്ലാം  

Posted On: 06 AUG 2021 10:57AM by PIB Thiruvananthpuram

 

 

 

മുംബൈഓഗസ്റ്റ് 6, 2021

 

(ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിജിറ്റൽ പേയ്മെന്റിനായുള്ള പണരഹിത സമ്പർക്കരഹിത ഉപാധിയായ -റുപ്പി-യ്ക്ക് തുടക്കം കുറിച്ചുനേരിട്ടുള്ള പണ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ - DBT) കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നതിൽ  -റുപ്പി വൗച്ചർ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞുരാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്കും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്കും  -റുപ്പി പുതിയ മാനം നൽകുംജനങ്ങളുടെ ജീവിതം സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് ഇന്ത്യ എങ്ങനെ സുഗമമായി പുരോഗമിക്കുന്നു എന്നതിന്റെ പ്രതീകമാണ് - റുപ്പി എന്ന് അദ്ദേഹം പറഞ്ഞു)

 

എന്താണ് -റുപ്പിഅത് എങ്ങനെ പ്രവർത്തിക്കുന്നു?

 

-റുപ്പി അടിസ്ഥാനപരമായി ഒരു ഡിജിറ്റൽ വൗച്ചറാണ്അത് ഒരു SMS അല്ലെങ്കിൽ QR കോഡ് രൂപത്തിൽ ഗുണഭോക്താവിന്റെ ഫോണിൽ ലഭിക്കുംഇത് ഒരു പ്രീ-പെയ്ഡ് വൗച്ചറാണ്-റുപ്പി സ്വീകരിക്കുന്ന ഏത് കേന്ദ്രത്തിലും സമർപ്പിച്ച് കൈവശക്കാർക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്.

 

ഉദാഹരണത്തിന്ഒരു നിർദ്ദിഷ്ട ആശുപത്രിയിൽ, ഒരു ജീവനക്കാരന് ഏതെങ്കിലും പ്രത്യേക ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽപങ്കാളിയായ ബാങ്ക് വഴി നിശ്ചയിച്ച തുകയ്ക്ക് ഒരു -റുപ്പി വൗച്ചർ നൽകാൻ കഴിയുംജീവനക്കാരന് അവന്റെ ഫീച്ചർ ഫോൺ / സ്മാർട്ട് ഫോണിൽ ഒരു SMS അല്ലെങ്കിൽ ഒരു QR കോഡ് ലഭിക്കുംനിർദ്ദിഷ്ട ആശുപത്രിയിൽ പോയി സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഫോണിൽ ലഭിക്കുന്ന -റുപ്പി വൗച്ചർ വഴി പണമടയ്ക്കാനും കഴിയും.

 

കാർഡ്ഡിജിറ്റൽ പേയ്മെന്റ് ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയില്ലാതെ തന്നെ ഉപയോക്താക്കൾക്ക് വൗച്ചർ വഴി സേവനം ലഭ്യമാക്കാൻ സഹായിക്കുന്ന ഒറ്റത്തവണ സമ്പർക്കരഹിതപണരഹിത വൗച്ചർ അടിസ്ഥാനമാക്കിയുള്ള പണമടവ് രീതിയാണ് -റുപ്പി.

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരാൻ ആലോചിക്കുന്ന ഡിജിറ്റൽ കറൻസിയും -റുപ്പി-യും ഒന്നല്ലഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ലനിർദ്ദിഷ്ട വ്യക്തിയ്ക്ക് ഉദ്ദേശിക്കുന്ന സേവനം ലഭ്യമാക്കാനുതകുന്ന വൗച്ചർ ആണ് -റുപ്പി.

 

എങ്ങനെയാണ് -റുപ്പി ഉപഭോക്താവിന് ഗുണകരമാകുന്നത്?

 

മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ -റുപ്പി പ്രയോജനപ്പെടുത്താൻ ഗുണഭോക്താവിന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ലവ്യക്തിഗത വിശദാംശങ്ങൾ പങ്കിടാതെ രണ്ട്-ഘട്ടത്തിൽ (ടു സ്റ്റെപ്നിർദ്ദിഷ്ട സേവനം ലഭ്യമാകും.

  

മറ്റൊരു നേട്ടം-റുപ്പി സാധാരണ ഫോണുകളിലും പ്രവർത്തിക്കുന്നു എന്നതാണ്സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്കും ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.


-റുപ്പി വഴി സ്പോണ്സർമാർക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?

നേരിട്ടുള്ള പണ കൈമാറ്റ നടപടികളെ ശാക്തീകരിക്കുന്നതിനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും -റുപ്പി ഒരു വലിയ പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൗച്ചറുകൾ വിതരണം ചെയ്യേണ്ട ആവശ്യകത ഇല്ലാത്തതിനാൽ, ആ രീതിയിലും കുറച്ച് ലാഭം ഇതിലൂടെ ഉണ്ടാകും.

സേവനദാതാക്കൾക്ക് ഉള്ള ഗുണങ്ങൾ എന്തൊക്കെയാണ്?

 ഒരു പ്രീപെയ്ഡ് വൗച്ചർ എന്ന നിലയിൽ  -റുപ്പി, സേവനദാതാക്കൾക്ക് തൽസമയം പണം ലഭിക്കുന്നത്  ഉറപ്പാക്കും.

ആരാണ്  -റുപ്പി വികസിപ്പിച്ചത്?

പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഡിജിറ്റൽ പണം ഇടപാടുകളുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പെയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), ആണ് ഒരു വൗച്ചർ അധിഷ്ഠിത ഇടപാട് സംവിധാനമായ -റുപ്പി-യ്ക്ക് തുടക്കമിട്ടത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിച്ചത്.

ഏതൊക്കെ ബാങ്കുകളാണ് -റുപ്പി സേവനം നൽകുക?

-റുപ്പി ഇടപാടുകൾക്കായി രാജ്യത്തെ 11 ബാങ്കുകളുമായി NPCI ധാരണയിലെത്തി കഴിഞ്ഞു. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് അവ.

ഭാരത് പേ, BHIM ബറോഡാ മെർച്ചന്റ് പേ, പൈൻ  ലാബ്സ് , PNB മെർച്ചന്റ് പേ, YoNo SBI മെർച്ചന്റ് പേ എന്നീ ആപ്ലിക്കേഷനുകളിലും ഇത് ലഭ്യമാണ്.
 
കൂടാതെ, കൂടുതൽ ബാങ്കുകൾ -റുപ്പി സംവിധാനത്തിൽ ഉടൻ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എവിടെയൊക്കെ -റുപ്പി നിലവിൽ  ഉപയോഗിക്കാം?

പ്രാരംഭ ഘട്ടം എന്ന നിലയിൽ രാജ്യത്തെ 1600 ലേറെ ആശുപത്രികളിൽ  -റുപ്പി ഉപയോഗിക്കുന്നതിന് NPCI ധാരണയിൽ എത്തിയിട്ടുണ്ട്.

തൊഴിലാളികൾക്കുള്ള പ്രയോജനങ്ങൾ വിതരണം ചെയ്യുന്നതിന് സ്വകാര്യമേഖലയും, B2B ഇടപാടുകൾക്കായി MSME കളും -റുപ്പി ഉപയോഗിക്കുന്നതിലൂടെ വരുംദിവസങ്ങളിൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 
RRTN/SKY


(Release ID: 1743138) Visitor Counter : 291