ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 മരണനിരക്ക് - മിഥ്യകൾ vs വസ്തുതകൾ

Posted On: 04 AUG 2021 1:03PM by PIB Thiruvananthpuram
 

 
ന്യൂഡൽഹിആഗസ്റ്റ് 04, 2021


എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കോവിഡ്-19 മരണ സംഖ്യ കുറച്ചു കാണിക്കുന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്അതേസമയം, മരണങ്ങൾ അനുമാനിക്കാൻ മാത്രമേ കഴിയൂ എന്നും, കൃത്യമായ എണ്ണം ഒരിക്കലും അറിയാൻ കഴിയില്ലെന്നും ഇത്തരം റിപ്പോർട്ടിൽ പറയുന്നു.   റിപ്പോർട്ട് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്), ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്എന്നിവയിൽ നിന്നും പലവിധ കാരണങ്ങളാലുള്ള മരണ സംഖ്യകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ എടുത്തുകാണിക്കുന്നുഇത് 'കണക്കിലില്ലാത്തവ കണക്കാക്കുന്നുഎന്ന തരത്തിൽ തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

ഇന്ത്യയിലെ കരുത്തുറ്റതും, ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ മരണ രജിസ്ട്രേഷൻ സംവിധാനം കണക്കിലെടുക്കുമ്പോൾചില കേസുകൾപകർച്ചവ്യാധി - പരിപാലന തത്വങ്ങൾ അനുസരിച്ച് കണ്ടെത്താനായില്ലെങ്കിലുംമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ തീർത്തും സാധ്യതയില്ലെന്ന് ഗവൺമെന്റ് വ്യക്തമാക്കുന്നുകോവിഡ് മരണനിരക്കിലും ഇത് പ്രകടമാണ്. 2020 ഡിസംബർ 31-ന്കോവിഡ് മരണ നിരക്ക് 1.45 ശതമാനമായിരുന്നു. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രണ്ടാം തരംഗത്തിൽ അപ്രതീക്ഷിതമായ രോഗ വർധനയ്ക്ക് ശേഷവുംഇന്ന് മരണനിരക്ക് 1.34 ശതമാനമായിരിക്കുന്നു.

 

കൂടാതെരാജ്യത്തെ പ്രതിദിന പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് താഴേത്തട്ടിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്ജില്ലകളാണ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം സംസ്ഥാന ഗവൺമെന്റ്കൾക്കും കേന്ദ്ര മന്ത്രാലയത്തിനും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.

 

മാത്രമല്ലമരണങ്ങളുടെ എണ്ണത്തിൽ പൊരുത്തക്കേടും ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാൻമരണനിരക്ക് രേഖപെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ഐസിഡി -10 കോഡുകൾ പ്രകാരം എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2020 മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ICMR പുറപ്പെടുവിച്ചു.

ഔപചാരിക ആശയവിനിമയങ്ങൾവീഡിയോ കോൺഫറൻസുകൾ എന്നിവയിലൂടെയും കേന്ദ്ര സംഘങ്ങളെ വിന്യസിക്കുന്നതിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരന്തരം പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തന്നെ മരണങ്ങൾ രേഖപ്പെടുത്തി വരുന്നുആശുപത്രികളിൽ സമഗ്രമായ ഓഡിറ്റ് നടത്താനും ജില്ലാതീയതി തിരിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച് രേഖപ്പെടുത്താത്ത ഏതെങ്കിലും കേസുകളോ മരണങ്ങളോ ഉണ്ടെങ്കിൽ റിപ്പോർട്ടുചെയ്യാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

ദിനംപ്രതിജില്ല തിരിച്ചുള്ള കേസുകളും മരണങ്ങളും നിരീക്ഷിക്കുന്നതിന് ശക്തമായ റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ ആവശ്യകത കേന്ദ്ര ആരോഗ്യ മന്ത്രാലയം എടുത്തുപറഞ്ഞിട്ടുണ്ട്.  പ്രതിദിന മരണസംഖ്യ തുടർച്ചയായിമാറ്റമില്ലാതെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളോട് അവരുടെ ഡാറ്റ വീണ്ടും പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇതിനുപുറമെനിയമപ്രകാരമുള്ള കരുത്തുറ്റ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (statute based Civil Registration System- CRS) നിലനിൽക്കുന്നതിനാൽ രാജ്യത്തെ എല്ലാ ജനനങ്ങളും മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്നു. CRS സുദീർഘമായ ഒരു പ്രക്രിയയാണ്മരണങ്ങളൊന്നും രേഖപ്പെടുത്താതെ പോകുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നുപ്രവർത്തനത്തിന്റെ വൈപുല്യം കാരണംസാധാരണയായി തൊട്ടടുത്ത വർഷമാണ് കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിക്കാറുള്ളത്.

 

രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിയിൽരാജ്യത്തുടനീളമുള്ള ആരോഗ്യസംവിധാനം വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് സഹായമെത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചുഅതിനാൽ, മരണം റിപ്പോർട്ട് ചെയ്യാൻ കാലതാമസം വന്നേക്കാംഎന്നാൽ, പിന്നീട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അവ നിജപ്പെടുത്തുകയും ചെയ്തുകോവിഡ് മൂലമുള്ള മരണങ്ങളെ കുറച്ചു കാണിക്കുന്നു എന്ന എല്ലാ ഊഹാപോഹങ്ങളും ഒഴിവാക്കിക്കൊണ്ട് മരണങ്ങളുടെ നിജപ്പെടുത്തൽ ഇപ്പോഴും നടക്കുന്നു.

 

കോവിഡ് മഹാമാരി പോലുള്ള തീവ്രവും നീണ്ടുനിൽക്കുന്നതുമായ ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മരണനിരക്കിൽ ചില വ്യത്യാസങ്ങൾ എല്ലായ്പ്പോഴും കണ്ടേക്കാമെന്നത് സുവിദിതമായ ഒരു വസ്തുതയാണ്മഹാമാരിക്ക് ശേഷം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മരണത്തെക്കുറിച്ചുള്ള ഡാറ്റ ലഭ്യമാകുമ്പോൾ മാത്രമേ ഇതിനെക്കുറിച്ചുള്ള പൂർണ്ണമായ ഗവേഷണ പഠനങ്ങൾ നടത്താനാകൂ.

 
RRTN/SKY
 


(Release ID: 1742359) Visitor Counter : 301