പ്രധാനമന്ത്രിയുടെ ഓഫീസ്‌

സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് പ്രബേഷനറി ഓഫീസര്‍മാരുമായി പ്രധാന മന്ത്രി നടത്തിയ സംവാദം

Posted On: 31 JUL 2021 8:49PM by PIB Thiruvananthpuram

ജയ് ഹിന്ദ് സര്‍!
സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി ഡയറക്ടര്‍ അതുല്‍ കര്‍വാള്‍, അക്കാദമി കുടംബം, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് ഓഫീസര്‍മാര്‍ എന്നിവരുടെയെല്ലാം പേരില്‍ ഞാന്‍ നിങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും നിങ്ങള്‍ക്ക്  അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നു.  തിരക്കിട്ട ദിനചര്യകള്‍ക്കിടയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനു സമയം കണ്ടെത്തിയ നിങ്ങളെല്ലാവരോടും ഞങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്.  കൂടാതെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ശ്രീ. നിത്യാനന്ത റായ്,  കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ശ്രീ.അജയ് ഭല്ല, ബോര്‍ഡര്‍ പൊലീസ് മാനേജ്‌മെന്റ് സെക്രട്ടറി ശ്രീ.സഞ്ജീവ് കുമാര്‍ എന്നീ വിശിഷ്ഠാതിഥികള്‍ക്കും  ഞാന്‍ സ്വാഗതം ആശംസിക്കുന്നു. സര്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ 144 ഓഫീസര്‍മാരും നമ്മുടെ സുഹൃത്തുക്കളായ നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, മൗറിഷ്യസ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള 34 പൊലീസ് ഓഫീസര്‍മാരും ആണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ആറുമാസമായി  ഈ ഓഫീസര്‍മാരെല്ലാം അവരുടെ ജില്ലാ പരിശീലനത്തിലായിരുന്നു. ആ കാലഘട്ടത്തില്‍ അവരുടെ സംസ്ഥാനങ്ങളിലും ജില്ലകളിലും രാജ്യങ്ങളിലും പ്രശംസനീയവും സുപ്രധാനവുമായ സേവനമാണ് അവര്‍ അനുഷ്ഠിച്ചത് എന്നറിയുന്നതില്‍ അങ്ങ് സന്തുഷ്ടനായിരിക്കും. അതിനിടെ കുറെ ഓഫീസര്‍മാര്‍ക്ക് കൊറോണ പിടിപെട്ടെങ്കിലും അതില്‍ നിന്നു പൂര്‍ണമുക്തി നേടി അവര്‍ പരിശീലനത്തില്‍ തരിച്ചെത്തി. ഭാരത് ദര്‍ശന പരിപാടിക്കിടെ ലക്ഷദ്വീപിലെത്തിയ  മൂന്ന് വിദേശ ഓഫീസര്‍മാരടക്കം ഡല്‍ഹിയില്‍ നിന്നുള്ള  എട്ടംഗ സംഘം, വെള്ളത്തിലകപ്പെട്ട  ഒരു സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരണ വക്ത്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നിറിയുന്നതും അങ്ങേയ്ക്ക് ആഹ്ലാദകരമായിരിക്കും. ഈ ഓഫീസര്‍മാരുടെ പാസിംങ് ഔട്ട് പരേഡും  ബിരുദദാനവും ഓഗസ്റ്റ് 6 നാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിആര്‍പിഎഫ്, നാഷണല്‍ ഫൊറിന്‍സിക്ക് സയന്‍സസ് യൂണിവേഴ്‌സിറ്റി എന്നിവ കൂടി   പരിചയപ്പെട്ട ശേഷം ഇവര്‍ അവരവരുടെ സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും സജീവ സേവനത്തില്‍ പ്രവേശിക്കും. രാജ്യസേവനത്തിനുള്ള ആദ്യ ചുവടു വയ്ക്കുന്നതിനു മുന്നോടിയായി അങ്ങയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശവും അനുഗ്രഹവും ലഭിക്കുക എന്നത് ഈ ഓഫീസര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. സര്‍, പൊലീസ് അക്കാദമിയലെ രണ്ടു വര്‍ഷത്തെ കഠിന പരിശീലനം പൂര്‍ത്തിക്കിയപ്പോള്‍, ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കിയത് വനിതാ ഓഫീസര്‍മാരാണ്. അതില്‍ രഞ്ജീത ശര്‍മ്മ മികച്ച പ്രൊബേഷനറി ഓഫീസര്‍ എന്ന സ്ഥാനത്തിനു  മാത്രമല്ല,  ഐപിഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ഐപിഎസ് അസോസിയേഷന്റെ സോര്‍ഡ് ഓഫ് ഓണര്‍ നേടുന്ന പ്രഥമ വനിതാ ഓഫീസര്‍ എന്ന ബഹുമതിക്കും അര്‍ഹയായി. ബാഹ്യപരിശീലനത്തെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന പുരസ്‌കാരമാണ് ഇത്.  രണ്ടാം സ്ഥാനത്ത് എത്തിയ മികച്ച വനിതാ ഓഫീസര്‍ ശ്രേയ ഗുപ്തയാണ്. അങ്ങയുടെ അനുവാദത്തോടെ,  ഈ പരിപാടി  നിയന്ത്രിക്കുന്നതിന് ശ്രേയ ഗുപ്തയെ ഞാന്‍ ക്ഷണിക്കുന്നു.
ശ്രേയ ഗുപ്ത: ജയ് ഹിന്ദ് സര്‍! ഞാന്‍ ശ്രേയ ഗുപ്ത. ഇന്ത്യന്‍ പൊലീസ് സര്‍വീസ് 2019 ബാച്ചിലെ പ്രൊബേഷനറി ഒഫീസര്‍. ഡല്‍ഹിയാണ് സ്വദേശം. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട് കേഡറിലാണ്. സര്‍, ആദ്യമായി ഞാന്‍ അങ്ങയെ സ്വാഗതം ചെയ്യുന്നു. ട്രെയിനിഓഫീസര്‍മാരായ ഞങ്ങളുടെ ഈ അന്യോന്യ പരിപാടിയെ അങ്ങയുടെ മഹനീയ സാന്നിധ്യത്താല്‍ അനുഗ്രഹിച്ചതിനു നന്ദി പറയുകയും ചെയ്യുന്നു. ഈ  പരിപാടി മുന്നോട്ടു കൊണ്ടുപോകുവാനും  സ്വയം പരിചയപ്പെടുത്തിക്കൊണ്ട്  അങ്ങുമായുള്ള സംഭാഷണം തുടങ്ങി വയ്ക്കുവാനും  സഹ ഓഫീസറായ ശ്രീ അനുജ് പാലിവാളിനെ ഞാന്‍ ക്ഷണിക്കുന്നു.
അനുജ് പാലിവാള്‍:  ജയ്ഹിന്ദ് സര്‍! എന്റെ പേര് അനുജ് പാലിവാള്‍. ഹരിയാനയിലെ പാനിപ്പട്ട് ആണ് സ്വദേശം. കേരള കേഡറിലാണ് എനിക്ക് നിയമനം ലഭിച്ചിരിക്കുന്നത്. സര്‍, റൂര്‍ക്കി ഐഐടിയില്‍ നിന്ന് ബിരുദം എടുത്ത ശേഷം രണ്ടു വര്‍ഷത്തോളം ഞാന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു.
പ്രധാന മന്ത്രി:  ആദ്യം തന്നെ ശ്രേയയ്ക്കു വണക്കം.!
ശ്രേയ ഗുപ്ത:  വണക്കം സര്‍.
ചോദ്യം 1
പ്രധാന മന്ത്രി:  അനുജ് ജി, ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം എവിടെയോ ജോലി ചെയ്തു എന്നല്ലേ പറഞ്ഞത്. പിന്നീട് നിങ്ങള്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്നു. പൊലീസ് സര്‍വീസ് തൊഴിലായി സ്വീകരിക്കുമ്പോള്‍  എന്തായിരുന്നു മനസില്‍.  ഐഎഎസ് ആയിരുന്നോ ആഗ്രഹിച്ചത്. അത് ലഭിക്കാത്തതു കൊണ്ട് ഇവിടെ എത്തിയതാണോ.
അനുജ്  പാലിവാള്‍: സര്‍, കോളജില്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഇപ്പോഴത്തെ പോണ്ടിച്ചേരി ലഫ്.ഗവര്‍ണര്‍ ആദരണീയയായ കിരണ്‍ ബേദിജി അവിടെ വരികയുണ്ടായി. അവരുടെ അന്നത്തെ പ്രസംഗം ഞങ്ങള്‍ പലരെയും സ്വാധീനിക്കുകയും ഞങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. സര്‍ എന്റെ ആദ്യ മുന്‍ഗണന ഐഎഎസും രണ്ടാമത്തെത് ഐപിഎസും ആയിരുന്നു. ഞാന്‍ രണ്ടാം തവണ ശ്രമിച്ചില്ല. ഐപിഎസില്‍ തന്നെ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഒരു ഐപിഎസ് ഓഫീസറായി രാജ്യത്തെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രധാന മന്ത്രി: കിരണ്‍ ജി ഇപ്പോള്‍ അവിടെ ലഫ്.ഗവര്‍ണറല്ല. അവിടെ ഇപ്പോള്‍ പുതിയ ലഫ്.ഗവര്‍ണറാണ്.
ചോദ്യം 2
പ്രധാന മന്ത്രി: അനുജ്  നിങ്ങളുടെ പശ്ചാത്തലം ബയോടെക്‌നോളജിയാണ്. പൊലീസിലെ കുറ്റാന്വേഷണം പോലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ പഠനം ഉപകരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തു പറയുന്നു.
അനുജ് പാലിവാള്‍: ശരിയാണ് സര്‍! ഇപ്പോള്‍ ഏതു കേസിലായാലും കുറ്റം തെളിയിക്കുന്നതിന് ശാസ്ത്രീയമായ അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത കാലത്ത് ഡിഎന്‍എ സാങ്കേതിക വിദ്യയില്‍ വളരെ ഊന്നല്‍ നല്‍കാറുണ്ട്. ബലാല്‍സംഗം കൊലപാതകം പോലുള്ള കേസുകളില്‍ വിരലടയാളത്തിന്റെ ഡിഎന്‍എ  വളരെ പ്രധാനപ്പെട്ടതു തന്നെ.
പ്രധാന മന്ത്രി: ഈ കൊറോണ കാലത്ത്  പ്രതിരോധ കുത്തിവയ്്പിനെ കുറിച്ച് ധാരാളം ചര്‍ച്ച നടക്കുന്നുണ്ട്.  നിങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നിന്നുള്ളതിനാല്‍ ഇതെക്കുറിച്ച് പഠിക്കുകയും അതില്‍ താല്‍പര്യമെടുക്കുകയും ചെയ്യുമോ.
അനുജ് പാലിവാള്‍: സര്‍, ഇപ്പോള്‍ ശ്രദ്ധമുഴുവന്‍ പരിശീലനത്തിലാണ്.
ചോദ്യം 3
പ്രധാന മന്ത്രി: കൊള്ളാം. എന്തൊക്കെയാണ് മറ്റ് അഭിരുചികള്‍
അനുജ് പാലിവാള്‍: സര്‍,എല്ലാതരം കളികളും ഇഷ്ടമാണ്. പിന്നെ സംഗീതവും.
പ്രധാന മന്ത്രി:അപ്പോള്‍ ബയോടെക്‌നോളജി, സംഗീതം, പൊലീസ് ജോലി... ദുഷ്‌കരവും അതീവ ശ്രദ്ധ ആവശ്യമുള്ളതുമായ ക്രമസമാധാന പാലനം പോലുള്ള ജോലികളില്‍  അഭിരുചികള്‍ക്ക്  നമ്മെ ധാരാളം സഹായിക്കാനാവും. സംഗീതമുണ്ടെങ്കില്‍  കൂടുതല്‍ സഹായകരമാവും.
അനുജ് പാലിവാള്‍: അതെ സര്‍.
പ്രധാന മന്ത്രി: അനുജ്, മുന്നോട്ടുള്ള ജീവിതത്തിനും ജോലിക്കും എല്ലാ ആശംസകളും നേരുന്നു. ഹരിയാനയില്‍ നിന്നുള്ള നിങ്ങള്‍ കേരളത്തില്‍ ജോലി ചെയ്യും. പഠനം പൂര്‍ത്തിയാക്കിയത് ഐഐടിയില്‍, സിവില്‍ സര്‍വീസില്‍ ഹുമാനിറ്റീസാണ് തെരഞ്ഞെടുത്തത്. വളരെ കര്‍ക്കശമെന്നു കരുതുന്ന സേവനമേഖലയിലാണ് നിങ്ങള്‍, എന്നാല്‍ സംഗീതത്തെ സ്‌നേഹിക്കുന്നു. പ്രഥമ വീക്ഷണത്തില്‍ ഇതെല്ലാം വൈരുദ്ധ്യമായി കാണുന്ന പോലെ, പക്ഷെ അവയ്ക്ക് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയാകാനും സാധിക്കും.  ഈ ശക്തി  പൊലീസ് സേവനത്തില്‍ മികച്ച നേതൃത്വത്തിനായി നിങ്ങള്‍ ഉപയോഗിക്കുമെന്ന്  ഞാന്‍ കരുതുന്നു.
അനുജ് പാലിവാള്‍: നന്ദി സര്‍, ജയ്ഹിന്ദ്
ശ്രേയ ഗുപ്ത: നന്ദി സര്‍!് അടുത്തതായി സ്വയം പരിചയപ്പെടുത്തുന്നതിനും അങ്ങുമായി സംസാരിക്കുന്നതിനും  എന്റെ സഹ ട്രെയിനി ഓഫീസര്‍ ശ്രീ. രോഹന്‍ ജഗദീഷിനോട്  അഭ്യര്‍ത്ഥിക്കുന്നു.
രോഹന്‍ ജഗദീഷ് : ജയ്ഹിന്ദ് സര്‍! എന്റെ പേര് രോഹന്‍ ജഗദീഷ്. ഞാന്‍ 2019 ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ ട്രെയിനി ഓഫീസറാണ്. കര്‍ണാടക കേഡറിലാണ് എനിക്ക് നിയമനം. ഞാന്‍ ബംഗളൂര് സ്വദേശിയും ബംഗളൂര് സര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി ലോ കോളജില്‍ നിന്ന് നിയമ ബിരുദധാരിയുമാണ്. ഞാന്‍ ആദ്യം തന്നെ ഐപിഎസ് ആണ് തെരഞ്ഞെടുത്തത്. അതിനു കാരണം എന്റെ പിതാവു തന്നെയ അദ്ദേഹം 37 വര്‍ഷം കര്‍ണാടക പൊലീസിലായിരുന്നു.  അത് എനിക്ക് വലിയ അഭിമാനമാണ്. അദ്ദേഹത്തെ പോലെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ സേവനം ചെയ്യുന്നതിനാണ്  ഞാനും ഈ മേഖല തെരഞ്ഞെടുത്തത്.
ചോദ്യം 1
പ്രധാന മന്ത്രി: രോഹന്‍ ജി, നിങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ്. നിങ്ങള്‍ ഹിന്ദി കുറെ പഠിച്ചിട്ടുണ്ടല്ലേ. നിയമ ബിരുദധാരിയുമാണ്. പൊളിറ്റിക്‌സും ഇന്റര്‍നാഷണല്‍ റിലേഷന്‍സും പഠിച്ചു. ഇന്നത്തെ പൊലീസ് സംവിധാനത്തില്‍ ഈ അറിവുകൊണ്ട് എന്താണ് നിങ്ങള്‍ കാണുന്നത്.
രോഹന്‍ ജഗദീഷ് : സര്‍, ട്രെയിനിംഗ് കാലത്താണ് ഹിന്ദി പഠിച്ചത്. അതുകൊണ്ട് ഞാന്‍ ട്രെയിനിംങ്ങിനോട് കടപ്പെട്ടിരിക്കുന്നു.  പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷമല്‍ റിലേഷന്‍സും പഠിച്ചപ്പോഴാണ് ആഗോളവല്‍ക്കരണം മൂലം ലോകം ചെറുതായതായി എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെയും ഇന്റര്‍പോളിലെയും തന്നെ പൊലീസ് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ലഭിക്കും. കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല അത് രാജ്യാന്തര തലത്തിലുമുണ്ട്. അതിനാല്‍ ഈ അറിവ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നുള്ള ഭീകരവാദം നക്‌സലിസം, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിനും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും സഹായകരമാകും.
ചോദ്യം 2
പ്രധാന മന്ത്രി:  പൊലീസ് അക്കാദമിയിലെ കടുത്ത കായിക പരിശീലനത്തെ കുറിച്ച് പലപ്പോഴും കേള്‍ക്കാറുണ്ട്.  പൊലീസ്  ഉദ്യോഗസ്ഥനായ പിതാവിനെയാണ് നിങ്ങള്‍ കണ്ടിരുന്നത്. നിങ്ങളുടെ ജീവിതമത്രയും പൊലീസ് വൃത്തങ്ങളിലായിരുന്നു താനും. അപ്പോള്‍ നിങ്ങള്‍ക്കു ലഭിച്ച പരിശീലനത്തെ കുറിച്ച് എന്തു തോന്നുന്നു. എന്താണ് പറയാനുള്ളത്. മനസില്‍ സംതൃപ്തിയാണോ. തന്റെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുന്നതിനുള്ള കഴിവുകള്‍ പിതാവ് നിങ്ങളില്‍ കണ്ടിരിക്കും. തന്റെ പരിശീലനവുമായി നിങ്ങള്‍ക്കു ലഭിച്ച പരിശീലനത്തെ അദ്ദേഹം താരതമ്യപ്പെടുത്തുമ്പോള്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉയര്‍ന്നിട്ടുണ്ടോ.
രോഹന്‍ ജഗദീഷ് : സര്‍, എന്റെ പിതാവാണ് എന്റെ ആദര്‍ശ മാതൃക. സബ് ഇന്‍സ്‌പെക്ടറായി അദ്ദേഹം കര്‍ണാടക പൊലീസില്‍ ചേര്‍ന്നു. 37 വര്‍ഷത്തിനു ശേഷം എസ്പി ആയി വിരമിച്ചു. ഞാന്‍  അക്കാദമിയില്‍ ചേരുമ്പോള്‍ അദ്ദേഹം പറഞ്ഞു, പൊലീസിലെ പരിശീലനം പ്രയാസമേറിയതാണ്. അതിനാല്‍ ധാരാളം കഠിനാധ്വാനം വേണ്ടിവരും എന്ന്്്. അതിനാല്‍ അക്കാദമിയില്‍ എത്തിയപ്പോള്‍ അവിടെ മൈക്കല്‍ അഞ്ചലോയുടെ ഒരു  പ്രസ്താവന കണ്ടു.നമ്മിലെല്ലാം ഒരു പ്രതിമ ഉണ്ട്. ഒരു ശില്‍പം.  കല്ലില്‍ നിന്നു ശില്‍പ്പം നിര്‍മ്മിക്കുകയാണ് നാം അക്കാദമിയില്‍ ചെയ്യുന്നത്. അതുപോലെ ഞങ്ങളുടെ ഡയറക്ടര്‍ , ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങളെ പരിശീലിപ്പിക്കുകയും കൊത്തിയെടുക്കുകയും ചെയ്തു. അതിനാല്‍ അതനുസരിച്ച് ഞങ്ങള്‍ രാജ്യത്തെ സേവിക്കും.
പ്രധാന മന്ത്രി:  ഈ പരിശീലനം മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണം. നിങ്ങളുടെ മനസില്‍ എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ.
രോഹന്‍ ജഗദീഷ് :  സര്‍ അത് ഇപ്പോള്‍ തന്നെ വളരെ നല്ലതാണ്. വളരെ ക്ലേശകരമായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഡയറക്ടറുടെ പരിശീലനം. ഞാന്‍ ീ പരിശീലനത്തില്‍ അതീവ സന്തുഷ്ടനാണ് .
ചോദ്യം 3.
പ്രധാന മന്ത്രി: രോഹന്‍ജി, നിങ്ങള്‍ നീന്തല്‍ വിദഗ്ധനാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. അക്കാദമിയിലെ സര്‍വ മുന്‍കാല റെക്കോഡുകളും നിങ്ങള്‍ തിരുത്തി. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. പൊലീസില്‍  മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനോ പൊലീസിന്റെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനോ എന്തെങ്കിലും ആശയം മനസിലുണ്ടോ.  കുറെകാലം കഴിയുമ്പോള്‍ പൊലീസിന്റെ ഇരിപ്പിലും നില്‍പ്പിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചിരിക്കും. എന്തു പറയുന്നു.
രോഹന്‍ ജഗദീഷ് : സര്‍,  ആരോഗ്യകാര്യത്തില്‍ അക്കാദമി വളരെ ശ്രദ്ധ നല്‍കുന്നു. പരിശീലന കാലത്തു മാത്രമല്ല ആരോഗ്യം വേണ്ടത്, മറിച്ച് അത് ജീവിതത്തിന്റെ ഭാഗമാകണം.   രാവിലെ കായിക പരിശീലവും ക്ലാസുകളും ഇല്ലെങ്കിലും ഞാന്‍ പുലര്‍ച്ചെ 5 ന് ഉണരും. കാരണം എത് ശീലമായി.  അതിനാല്‍  ആരോഗ്യ പരിപാലനത്തിലും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുമാണ് പ്രാധാന്യം എന്ന് ജില്ലയില്‍ എത്തുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറയും. എനിക്കു മാത്രമല്ല എല്ലാവര്‍ക്കും ആരോഗ്യമുണ്ടാകുന്നതിന് ഞാന്‍ പരിശ്രമിക്കും.
പ്രധാന മന്ത്രി: നിങ്ങളോടു സംസാരിക്കുക രസമാണ്. രോഹന്‍ ആരോഗ്യവും പ്രൊഫഷണലിസവുമാണ് നമ്മുടെ പോലീസിന് ഏറ്റവും ആവശ്യം. നിങ്ങളെ പോലെ ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ക്ക് പോലീസ് സംവിധാനത്തില്‍ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും എന്നു ഞാന്‍ കരുതുന്നു. പോലീസ്്് സേനയില്‍  ആരോഗ്യപരിപാലനം  പ്രോത്സാഹിപ്പിച്ചാല്‍  അവരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹത്തിലെ ചെറുപ്പക്കാരും ആരോഗ്യം പരിപാലിക്കും. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു.
രോഹന്‍ ജഗദീഷ്  ജയ്ഹിന്ദ്, സര്‍.
ശ്രേയ ഗുപ്ത: നന്ദി സര്‍! ഇനി ഞാന്‍ ശ്രീ. ഗൗരവ് രാംപ്രവേഷ് റായിയെ ക്ഷണിക്കുകയാണ്. അദ്ദേഹം സ്വയം പരിചയപ്പെടുത്തി അങ്ങയോട് സംസാരിക്കും.
ഗൗരവ് രാംപ്രവേഷ് റായി : ജയ് ഹിന്ദ്, സര്‍! ഞാന്‍ ഗൗരവ് റായ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയാണ് സ്വദേശം. ഛത്തിസ്ഗഡ് കേഡറിലാണ് എനിക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പുനെയിലെ കോളജ് ഓഫ് എന്‍ജിനിയറിംങ്ങില്‍ നിന്നു ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പൊലീസ് സര്‍വീസിലേയ്ക്കു വരുന്നതിന് മുമ്പ് റെയില്‍വേയില്‍ ജോലി ചെയ്യുകയായിരുന്നു.
ചോദ്യം 1
പ്രധാന മന്ത്രി : ഗൗരവ് ജി, നിങ്ങള്‍ ചെസ് കളിക്കാരനാണ് എന്നും നന്നായി കളിക്കുമെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ചെക്കിന്റെയും ചെക്ക് മേറ്റിന്റെയും ഈ കളിയില്‍ ജയിക്കാനാണ് കളി. അതുപോലെ, ചെസിലെ നിങ്ങളുടെ അറിവ് കുറ്റവാളികളെ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ഗൗരവ് രാംപ്രവേഷ് റായി : ഞാന്‍ ചെസ് കളിക്കുന്നതുകൊണ്ട്, ഞാന്‍ എപ്പോഴും ആ വഴിക്ക് ചിന്തിക്കുന്നു. എനിക്ക് ലഭിച്ചിരിക്കുന്നത് ഇടതുപക്ഷ തീവ്രവാദം പടര്‍ന്നു പിടിച്ചിരിക്കുന്ന ഛത്തിസ്ഗഡ് കേഡറാണ്. ചെസില്‍ രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് തന്ത്രമാണ്, മറ്റത് കൗശലവും. സേനയുട നയങ്ങളിലും ഇതുപോലെ അവരെ കുടുക്കാനുള്ള തന്ത്രങ്ങള്‍ വേണം. ഓപ്പറേഷനുകളില്‍ ഞങ്ങള്‍ അത്തരം കൗശലങ്ങള്‍ പ്രയോഗിക്കുന്നു. അതിനുള്ള പരിശീലനം അക്കാദമിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. നമുക്ക് ഏറ്റവും കുറഞ്ഞ നഷ്ടവും, അവര്‍ക്ക് ഏറ്റവും കനത്ത നഷ്ടവും ഏല്‍പ്പിക്കാന്‍ സാധിക്കുന്നതാകണം നമ്മുടെ ഓപ്പറേഷനുകള്‍.
ചോദ്യം 2
പ്രധാന മന്ത്രി : ഗൗരവ് ജി, നിങ്ങള്‍ പറഞ്ഞല്ലോ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് ഛത്തിസ്ഗഡ് കേഡറാണ് എന്ന്്. അവിടുത്തെ സാഹചര്യവും സൂചിപ്പിച്ചു. അവിടെ ഇടതു പക്ഷ തീവ്രവാജത്തിന്റെ പ്രശ്‌നങ്ങളുണ്ട്, നിങ്ങള്‍ അതുമായി പരിചയപ്പെട്ടും കഴിഞ്ഞു. ഈ കാര്യത്തില്‍ നിങ്ങളുടെ പങ്ക് വളരെ വലുതാണ്. ക്രമസമാധാനത്തിനൊപ്പം,  വികസനത്തിനും ആദിവാസി മേഖലകളില്‍ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിങ്ങള്‍ സഹായിക്കണം. ഇതിനുള്ള എന്തെങ്കിലും പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ.
ഗൗരവ് രാംപ്രവേഷ് റായി : വികസനത്തിന്റെയും സുരക്ഷയുടെയും കാഴ്ച്ചപ്പാടില്‍ ഇന്ത്യ ഗവണ്‍മെന്റിന് ദ്വിവിധ നയതന്ത്രമുണ്ട്്.  ഞാന്‍ ഒരു സിവിള്‍ എന്‍ജിനിയറാണ്. അതുകൊണ്ട് വികസനത്തിലൂടെ മാത്രമെ ഇടതുപക്ഷ തീവ്രവാദം അവസാനിപ്പിക്കാനാവൂ എന്നാണ്  ഞാന്‍ ചിന്തിക്കുന്നത്. വികസനത്തെ കുറിച്ച് ചിന്തിച്ചാല്‍ റെയില്‍, റോഡ്, വീടുകള്‍, അടിസ്ഥാന പൊതു സൗകര്യങ്ങള്‍ തുടങ്ങിയവ നമ്മുടെ മനസിലേയ്ക്കു വരുന്നു. ഒരു സിവിള്‍ എന്‍ജിനിയര്‍ എന്ന നിലയ്ക്ക് ഈ അറിവ് ഛത്തിസ്ഗഡില്‍ ഉപയോഗിക്കാന്‍ എനിക്കാവും.
പ്രധാന മന്ത്രി : നിങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നായതിനാല്‍  ഗച്ചിറോളി മേഖലയെ കുറിച്ച് പഠിച്ചിട്ടുണ്ടാവും.
ഗൗരവ് രാംപ്രവേഷ് റായി : ഉവ്വ് സര്‍! കുറച്ചു കാര്യങ്ങള്‍ അറിയാം.
പ്രധാന മന്ത്രി : ഗൗരവ് ജി,  സൈബര്‍ കുറ്റവാളികളുടെ കാര്യത്തിലായാലും,  അക്രമ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരെ മുഖ്യധാരയിലേയ്ക്കു തിരികെ കൊണ്ടുവരുന്നതിലായാലും നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കഠിനാധ്വാനം കൊണ്ട് മാവോയിസ്റ്റ് അക്രമം നാം നിയന്ത്രിച്ചുവരികയാണ്. ഇന്ന് ആദിവാസി മേഖലകളില്‍ വികസനത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചു വരികയാണ്. നിങ്ങളെ പോലുള്ള യുവ നേതൃത്വം ഈ പ്രവര്‍ത്തനം വളരെ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു.
ഗൗരവ് രാംപ്രവേഷ് റായി :നന്ദി സര്‍, ജയ് ഹിന്ദ്!
ശ്രേയ ഗുപ്ത: വളരെ നന്ദി, സര്‍. ഇനി ഞാന്‍ ക്ഷണിക്കുന്നത് ശ്രീമതി രഞ്ജീത ശര്‍മ്മയെയാണ്. ശ്രീമതി ശര്‍മ്മ സ്വയം പരിചയപ്പെടുത്തി കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കും.
രഞ്ജീത ശര്‍മ്മ: ജയ്ഹിന്ദ് സര്‍! എന്റെ പേര് രഞ്ജീത. ഹരിയാനയാണ് സ്വദേശം. രാജസ്ഥാന്‍ കേഡറിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് പരിശീലനത്തിന്റെ തുടക്കത്തില്‍ തന്നെ  വളരെ അപൂര്‍വമായ ഒരു ക്രമസമാധാന സാഹചര്യം ഞാന്‍ നേരിടുകയുണ്ടായി. ആ സമയത്താണ് സംയമനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍ മനസിലാക്കിയത്.  അവിടെ എല്ലാ തരത്തിലുമുള്ള ആഭ്യന്ത്ര സുരക്ഷാ പ്രശ്‌നങ്ങളും ക്രമസമാധാന സാഹചര്യങ്ങലും  ഉണ്ട്്. അതിനിടെ നമ്മുടെ തന്നെ രാജ്യത്ത് നമ്മുടെ തന്നെ പൗരന്മാരെ നേരിടേണ്ടി വരുമ്പോള്‍ നാം സംയമനം പാലിച്ചേ പറ്റൂ. അക്കാദമിയില്‍ സര്‍ദാര്‍ പട്ടേലിനെ കുറിച്ച് ഞങ്ങള്‍ വായിച്ചിട്ടുണ്ട്.  ഒരു നിമഷത്തെ ക്ഷോഭം കൊണ്ട്  ഒരു പൊലീസ് ഓഫീസര്‍ക്ക് സംയമനം നഷ്ടമായാല്‍  പിന്നെ അദ്ദേഹം പൊലീസ് ഓഫീസറല്ല എന്ന്്് ഐപിഎസ് പ്രൊബേഷനിലുള്ളവരെയും ഓഫിസര്‍മാരെയും അഭിസംബോധന ചെയ്ത് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.  അക്കാദമിയിലെ പരിശീലനത്തിനിടയ്ക്കും  ജില്ലയിലെ പ്രായോഗിക പരിശീലന കാലത്തും  ക്ഷമ, സംയമനം, ധൈര്യം തുടങ്ങി പൊലീസിന്റെ സുപ്രധാന തത്വങ്ങളെ കുറിച്ച്  എനിക്ക് എപ്പോഴും മനസിലാക്കാന്‍ സാധിച്ചു.
ചോദ്യം 1
പ്രധാന മന്ത്രി : രഞ്ജീത ജി, പരിശീലന കാലത്തെ എല്ലാ നേട്ടങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.ഞാന്‍ നിങ്ങളെക്കുറിച്ച് ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. എല്ലായിടത്തും നിങ്ങള്‍ പാദമുദ്രകള്‍ പതിപ്പിച്ചിരിക്കുന്നു. എന്താണ് നിങ്ങളുടെ അനുഭവം.  ഈ നേട്ടത്തിനു ശേഷം നിങ്ങളുടെ വീട്ടിലോ അയല്‍പക്കത്തോ ഗ്രാമത്തിലോ പെണ്‍മക്കളുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ.
രഞ്ജീത ശര്‍മ:  ആദ്യമായി  അങ്ങേയ്ക്കു ഞാന്‍ നന്ദി പറയുന്നു. എനിക്ക് സെലക്ഷന്‍ കിട്ടിയതറിഞ്ഞപ്പോള്‍ എന്റെ  കുടംബാംഗങ്ങളും സുഹൃത്തുക്കളും എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ധാരാളം പേര്‍ എന്നെ വിളിച്ച് അവരുടെ കുട്ടികളോട്,  പ്രത്യേകിച്ച് പെണ്‍കുട്ടികളോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു,  എന്നെ മാതൃകയാക്കുന്നതിന് അവരോട് പറയാന്‍. എന്റെ ജില്ലയില്‍ നിന്നും ഇതെ അനുഭവം ഉണ്ടായി. പെണ്‍കുട്ടികളുമായി സംസാരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി ്‌വസരങ്ങള്‍ എനിക്കു ലഭിച്ചു. സര്‍ ഈ യൂണിഫോം ഒരു വ്യക്തിത്വം നല്കുന്നുണ്ട്, ഒപ്പം ഉത്തരവാദിത്വത്തിന്റെയും വെല്ലുവിളിയുടെയും ബോധ്യവും. ഒരു സ്ത്രീയെ പൊലീസ് യൂണിഫോമില്‍ കണ്ടാല്‍ അവര്‍ക്ക് അത് പ്രചോദനവും പ്രേരണയുമാകും. എനിക്ക് അവരെ പ്രചോദിപ്പിക്കുന്നതിനായാല്‍ ഇത് എനിക്ക് വലിയ നേട്ടം തന്നെ.
ചോദ്യം 2
പ്രധാന മന്ത്രി : രഞ്ജീത ജി, നിങ്ങള്‍ക്ക് യോഗയ.ിലും താല്‍പര്യം ഉണ്ട്് അല്ലേ. പഠനയോഗ്യത വച്ച് പത്രപ്രവര്‍ത്തന മേഖലയില്‍ എത്താനായിരുന്നു ആഗ്രഹിച്ചത്. പിന്നെ എങ്ങിനെ ഈ തൊഴില്‍ തെരഞ്ഞെടുത്തു.
രഞ്ജീത ശര്‍മ: അതിനു പിന്നില്‍ ഒരു കഥയുണ്ട് സര്‍.  പൊലീസ് സേനയില്‍ ചേരുന്നതിന് മുമ്പ് ഞാന്‍ എട്ടൊമ്പതു വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നു ഫലം കാണുന്ന എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു.  എന്നാല്‍ സ്വകാര്യ മേഖലയില്‍ അതിനുള്ള സാധ്യത പരിമിതമായിരുന്നു. അവിടെ നമുക്ക് നമ്മെ അടയാളപ്പെടുത്താന്‍ സാധിക്കില്ല, എന്നാല്‍ ഭരണത്തിലോ പൊലീസിലോ ഇതിന് അവസരങ്ങള്‍ ഉണ്ട്.  യൂണിഫോമിനെ സംബന്ധിച്ചാണെങ്കില്‍ എനിക്ക്  ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ലഭിച്ചിരിക്കുന്ന ഈ അവസരം വലിയ ഉത്തരവാദിത്വവും ബഹുമതിയുമാണ്.
ചോദ്യം 3
പ്രധാന മന്ത്രി : .രാജ്യത്തെ പൊലീസ് സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്കു തീര്‍ച്ചയായും നടപ്പിലാക്കാവുന്ന എന്തെങ്കിലും ലക്ഷ്യം മുന്നിലുണ്ടോ.
രഞ്ജീത ശര്‍മ: സര്‍, കഴിഞ്ഞ പ്രാവശ്യത്തെ അങ്ങയുടെ സംഭാഷണം ഞാന്‍ ഓര്‍മ്മിക്കുന്നു. പൊലീസിന്റെ കാര്യത്തിലേയ്ക്കു വരുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്നത് ലാത്തിയെയും ബലപ്രയോഗത്തെയുമാണ് എന്ന് അങ്ങു പറഞ്ഞു. സര്‍, പൊലീസിന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു.  പൊലീസിനെ കൂടുതല്‍ പ്രാപ്യരാക്കാനും അവരുടെ പ്രതിഛായ മെച്ചപ്പെടുത്തുവാനും എനിക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാധിച്ചാല്‍ അതു വലിയ നേട്ടമാകും. അതും എന്റെ ലക്ഷ്യമാണ്.
പ്രധാന മന്ത്രി : രഞ്ജിതാ ജി നിങ്ങളെ കുറിച്ച് കേള്‍ക്കുകയും അറിയുകയും ചെയ്തപ്പോള്‍ നിങ്ങളുടെ ചുമതലയുമായി ബന്ധപ്പെട്ടതല്ലെങ്കിലും നിങ്ങള്‍ക്ക് ഇതുപൊലുള്ള ഒരു ഉപദോശം നല്‍കണമെന്ന് ഞാന്‍ ആഗഹിച്ചിരുന്നു. നിങ്ങളുടെ ചുമതലകള്‍ക്കിടയില്‍ അല്പം സമയം ലഭിച്ചാല്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂറെങ്കിലും  ഏതെങ്കിലും ഗേള്‍സ് സ്‌കൂള്‍ സന്ദര്‍ശിച്ച് ആ പെണ്‍കുട്ടികളോട് സംസാരിക്കണം. ഇത് ജീവിതം മുഴുവന്‍ തുടരണം. നിങ്ങള്‍ യോഗ പരിശീലനം തുടരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കായി എവിടെയെങ്കിലും മൈതാനത്ത് യോഗ ക്ലാസുകളും നടത്തണം. നിങ്ങള്‍ക്ക് ഞാന്‍ എല്ലാ നന്മകളും നേരുന്നു. ഹരിയാനയാകട്ടെ, രാജസ്ഥാനാകട്ടെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെണ്‍മക്കളുടെ പുരോഗതിക്കായി  നാം ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും സാമൂഹികാബോധ തരംഗങ്ങളെ ശാക്തീകരിക്കുന്നതിന് നിങ്ങളുടെ ജോലി വളരെ നന്നായി ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും. കമ്യൂണിക്കേഷനിലെ  നിങ്ങളുടെ  അറിവും ധാരണയും ഇന്നത്തെ പൊലീസില്‍ വളരെ ആവശ്യമുണ്ട്. ഭാവിയില്‍ നിങ്ങള്‍ അത് ഉപയോഗിക്കും എന്നു കരുതുന്നു. എല്ലാ നന്മകളും നേരുന്നു.
രഞ്ജീത ശര്‍മ:  നന്ദി, സര്‍, ജെയ്ഹിന്ദ്, സര്‍.
ശ്രേയ ഗുപ്ത: അങ്ങേയ്ക്കു നന്ദി, സര്‍! ഇനി എന്റെ സഹ ട്രെയിനിയായ ശ്രീ പി നിഥിന്‍രാജിനെയാണ് സ്വയം പരിചയപ്പെടുത്തുവാനും അങ്ങുമായുള്ള സംഭാഷണം തുടരുവാനും ഞാന്‍ ക്ഷണിക്കുന്നത്.
നിഥിന്‍ രാജ് : ജയ് ഹിന്ദ്, സര്‍! എന്റെ പേര് നിഥിന്‍ രാജ്. കേരളത്തിലെ കാസര്‍ഗോഡ് ജില്ലയാണ് സ്വദേശം. എനിക്ക് ലഭിച്ചിരിക്കുന്ന നിയമനം കേരള കേഡറിലാണ്.
ചോദ്യം 1
പ്രധാന മന്ത്രി : ഞാന്‍ അനേകം പ്രാവശ്യം കേരളത്തില്‍ പോയിട്ടുണ്ട്. നിങ്ങള്‍ക്ക് ഫോട്ടോഗ്രഫിയില്‍ വളരെ താല്‍പര്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. കേരളത്തില്‍ ഫോട്ടോഗ്രഫിക്ക് നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണ്.
നിഥിന്‍ രാജ് :സര്‍, പശ്ചിമ ഘട്ടമാണ് പ്രമുഖം.  ഞാന്‍ കാസറഗോഡ് ജില്ലക്കാരനാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് എനിക്ക് ഇഷ്ടം.
ചോദ്യം 2
പ്രധാന മന്ത്രി :പരിശീലന കാലത്ത് നിങ്ങള്‍ പ്രൊബേഷനറി ഓഫീസര്‍മാര്‍ 20 -22 പേരുടെ സ്‌ക്വാഡുകളായി തിരിഞ്ഞിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. അതിന്റെ അനുഭവം എന്തായിരുന്നു.
നിഥിന്‍ രാജ് :സര്‍, ഞങ്ങള്‍ സ്്ക്വാഡില്‍ ആയിരുന്നപ്പോള്‍ മനസിലാക്കി  അക്കാദമിയില്‍  ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന്.  ഞങ്ങല്‍ക്ക്  സഹപ്രവര്‍ത്തകരുടെ സഹായം ഉണ്ടായിരുന്നു. അകത്തും പുറത്തുമുള്ള ബുദ്ധിമുട്ടുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന് തുടക്കത്തില്‍ തോന്നിയിരുന്നു.  പലരുടെയും തുടക്കത്തിലുള്ള ധാരണ അതായിരുന്നു. എന്നാല്‍ സ്‌ക്വാഡിലെ സുഹൃത്തുക്കളുടെ സഹായത്തോടെ എല്ലാം നേടുന്നതിന് ഞങ്ങള്‍ക്കു സാധിച്ചു. പിന്നീട് ഞങ്ങള്‍ക്കു മനസിലായി അതിനുമപ്പുറം പലതും ചെയ്യാനാവും എന്ന്. 40 കിലോമീറ്റര്‍ റൂട്ട് മാര്‍ച്ചും 16 കിലോമീറ്റര്‍ ഓട്ടവും ഞങ്ങള്‍ നടത്തി. ഇതൊക്കെ സാധ്യമായത് ഞങ്ങളുടെ സ്‌ക്വാഡ് സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ്.
പ്രധാന മന്ത്രി :നിഥിന്‍ ജി, നിങ്ങള്‍ക്ക് അധ്യാപനം ഇഷ്ടമാണെന്ന് എന്നോട് ആരോ പറഞ്ഞു. നിങ്ങളുടെ സര്‍വീസിലുടനീളം ഈ താല്പര്യം തുടരണം.  ജനങ്ങളുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന് ഇതു നിങ്ങളെ സഹായിക്കും.
നിഥിന്‍രാജ് : സര്‍, അതു തുടര്‍ന്നു കൊണ്ടു പോകാന്‍ തന്നെയാണ് എന്റെയും ആഗ്രഹം. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് സമൂഹവുമായി എങ്ങിനെ ആശയവിനിമയം നടത്തണം എന്ന് ഒരു പൊലീസ് ഓഫീസര്‍ അറിഞ്ഞിരിക്കണം.വിദ്യാര്‍ത്ഥികളും പൊതു സമൂഹവുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് അധ്യാപനം.
പ്രധാന മന്ത്രി : നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു.
നിഥിന്‍രാജ് :നന്ദി, സര്‍. ജയ്ഹിന്ദ,് സര്‍.
ശ്രേയ ഗുപ്ത : ഇനി ഡോ.നവ്‌ജോത് സിമിയെ സ്വയം പരിചയപ്പെടുത്തലിനും സംഭാഷണം തുടരുന്നതിനുമായി  ഞാന്‍ ക്ഷണിക്കുന്നു.
ഡോ.നവ്‌ജോത് സിമി: ജയ്ഹിന്ദ് സര്‍! എന്റെ പേര് നവജോത് സമി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയാണ് സ്വദേശം. ബിഹാര്‍ കേഡറിലാണ് എനിക്കു നിയമനം ലഭിച്ചിരിക്കുന്നത്. സര്‍, ലുധിയാനയില്‍ നിന്ന് ഡന്റല്‍ സര്‍ജറിയില്‍ ഞാന്‍ ബിരുദം നേടിയിട്ടുണ്ട്.  എന്റെ ജില്ലാ പരിശീലനം പട്‌നയിലായിരുന്നു.   പൊലീസ് സേനയില്‍  വര്‍ധിച്ചുവരുന്ന വനിതകളുടെ സാന്നിധ്യവും അവരുടെ ധൈര്യവും ഉത്സാഹവുമാണ് ആ സമയത്ത് എന്നെ ഏറ്റവും ആകര്‍ഷിച്ചത്.
ചോദ്യം 1
പ്രധാന മന്ത്രി : നവജോത് ജി, ജനങ്ങളുടെ ദന്തആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവര്‍ക്കു പല്ലുവേദനയില്‍ നിന്നും ആശ്വാസം നല്കുന്നതിനുമുള്ള ഉത്തരവാദിത്വമാണല്ലോ നിങ്ങള്‍ എറ്റെടുത്തത്. അത്തരം  സാഹചര്യത്തില്‍ രാജ്യത്തെ ശത്രുക്കളെ നേരിടാനുള്ള മാര്‍ഗ്ഗം പിന്നെന്തിനു നിങ്ങള്‍ തെരഞ്ഞെടുത്തു.
ഡോ.നവ്‌ജോത് സിമി:  സര്‍, ചെറുപ്പം മുതല്‍ സിവിള്‍ സര്‍വീസ് എനിക്കുള്ള  ഇഷ്ടമായിരുന്നു. ജനങ്ങളെ വേദനയില്‍ നിന്നു മോചിപ്പിക്കുക എന്നതാണ് ഡോക്ടറുടെയും പൊലീസിന്റെയും ജോലി. അതിനാല്‍ കുറച്ചു കൂടി വലിയ വേദിയായ സിവില്‍ സര്‍വീസിലൂടെ ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന്  സേവനം സമര്‍പ്പിക്കാമെന്ന് എനിക്കു തോന്നി.
ചോദ്യം 2
പ്രധാന മന്ത്രി : ഇപ്പോള്‍ നിങ്ങള്‍ പൊലിസ് സേനയിലാണ്. അതു നിങ്ങളെ മാത്രമല്ല രാജ്യത്തെ വരും തലമുറയിലെ എല്ലാ പെണ്‍മക്കളെയും പ്രചോദിപ്പിക്കാന്‍ പോകുകയാണ്. ഇന്ന് പൊലീസില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചു വരികയാണ്. ഈ പങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുന്നതിന് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പങ്കു വയ്കാം.
ഡോ.നവ്‌ജോത് സിമി: ജില്ലാ പരിശീലന കാലത്ത് ബിഹാറിലെ രാജ്്ഗിരി പൊലീസ് അക്കാദമിയിലായിരുന്നു ഞങ്ങള്‍. അവിടെ വനിതാ പോലീസുകാരുടെ വലിയ ബാച്ചു തന്നെ ഉണ്ടായിരുന്നു.   അവരുമായി സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി  കാരണം, ഇനിയും കൂടുതല്‍ പഠിച്ച് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നു. അവര്‍ ഇ്‌പ്പോള്‍ തന്നെ വളരെ ഉത്സാഹത്തിലാണ്. എനിക്ക് അത് വല്ലാതെ ഇഷ്ടമായി. ജോലിയില്‍ പ്രവേശിച്ചാല്‍ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ വിചാരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകരുത്.
പ്രധാന മന്ത്രി :നവ്‌ജോത് ജി, കൂടുതല്‍ പെണ്‍കുട്ടികള്‍ പൊലീസ് സേനയിലേയ്ക്കു വരുന്നത് രാജ്യത്തെ പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്തും. പഞ്ചാബാകട്ടെ ബിഹാറാകട്ടെ, നിങ്ങള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നത് മഹത്തായ ഗുരു പാരമ്പര്യം വഴിയാണ്. ഗുരു പറഞ്ഞിട്ടുണ്ട്

.भैकाहू को देतनहि,

नहि भय मानत आन।

നിങ്ങള്‍ സാധാരണ മനുഷ്യരെ ഭയപ്പെടുത്തരുത്
ആരെയും ഭയപ്പെടുകയും അരുത്
ഈ ബോധ്യവുമായി നിങ്ങള്‍ മുന്നേറും എന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെ പൊലീസ് സേവനം കൂടുതല്‍ അര്‍ത്ഥപൂര്‍ണവും  സമഗ്രവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ഡോ.നവ്‌ജോത് സിമി: നന്ദി സര്‍, ജയ് ഹിന്ദ്!
ശ്രേയ ഗുപ്ത : ഇനി  സ്വയം പരിചയപ്പെടുത്തുന്നതിനും അങ്ങേയ്ക്കു മുമ്പില്‍ സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി   കൊമ്മി പ്രതാപ് ശിവ്കിഷോറിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  
കൊമ്മി പ്രതാപ് ശിവ്കിഷോര്‍: ജയ് ഹിന്ദ്, സര്‍! എന്റെ പേര് കെപിഎസ് കിഷോര്‍ എന്നാണ്. ആന്ധ്രപ്രദേശിലെ നെല്ലൂരാണ് സ്വദേശം. ആന്ധ്ര് കേഡറിലാണ് എന്റെ നിയമനവും. ഖൊരക്പൂര്‍ ഐഐടിയില്‍ നിന്ന് ബയോടെക്‌നോളജിയുടെ ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ്ങില്‍ എം ടെക് പാസായിട്ടുണ്ട്. പൊലീസ് സര്‍വീസില്‍ ചേരുന്നതിനു മുമ്പ് നാലു വര്‍ഷക്കാലം സെന്റര്‍ ഓഫ്  എക്‌സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ എന്‍ജിനിയറിംങ് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു.സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ മനുഷ്യവിഭവശേഷി ക്ഷാമം പോലുള്ള പല വെല്ലുവിളികളെയും നേരിടാന്‍ പൊലീസിനു സാധിക്കും എന്ന് എനിക്കു തോന്നുന്നു.
ചോദ്യം 1
പ്രധാന മന്ത്രി :പ്രതാപ് നിങ്ങളുടെ പഠന പശ്ചാത്തലം സാമ്പത്തിക മേഖലയാണ് അല്ലേ. ഇപ്പോള്‍ എല്ലായിടത്തും സാമ്പത്തിക തട്ടിപ്പിന്റെ വെല്ലുവിളിയാണ്. ഇവരെ കൈകാര്യം ചെയ്യുന്നതിന് പരിശീലനത്തിനിടെ എന്തെങ്കിലും പുതിയ ആശയം ലഭിച്ചുവോ.
കൊമ്മി പ്രതാപ് ശിവ്കിഷോര്‍: തീര്‍ച്ചയായും സര്‍, സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിന് ഞങ്ങള്‍ക്കു പരിശീലനം ലഭിച്ചു. നിയമങ്ങളെ പരിചയപ്പെട്ടു.  കുര്‍ണോലിലെ എന്റെ ജില്ലാ പരിശീലന കാലത്ത് ആധാറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന് പരിശീലനം കിട്ടി. വ്യാജ ആധാര്‍ കാര്‍ഡുകളിലൂടെ എങ്ങിനെ പണം ചോര്‍ത്തുന്നു എന്നും മനസിലാക്കി. ഇനിയും കൂടുതല്‍ പഠിക്കാനുണ്ട്.
ചോദ്യം 2
പ്രധാന മന്ത്രി : സൈബര്‍ കുറ്റകൃത്യങ്ങളിലെ ഈ ഘടകങ്ങള്‍ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമാക്കിയുള്ളതാണ്.  ഇതു പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ. പൊലീസ് സ്റ്റേഷന്‍ തലത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും.
കൊമ്മി പ്രതാപ് ശിവ്കിഷോര്‍: ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. പുതിയ സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പത്രമാധ്യമങ്ങള്‍ക്ക് പ്രസ്താവനകള്‍ കെടുത്തിട്ടുണ്ട്.  സ്മാര്‍ട്ട് ഫോണുകളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍, വഴി തെറ്റാന്‍ സാധ്യതയുള്ള മറ്റു വിഭാഗങ്ങള്‍ എന്നിവര്‍ക്കായി എല്ലാ ആഴ്ച്ചയിലും ക്ലാസുകള്‍ എടുക്കുന്നുമുണ്ട്.  രണ്ടാമതായി മാസം തോറും ഓരോ വെബിനാറുകളും സംഘടിപ്പിക്കുന്നു. ഇതില്‍ ജനങ്ങള്‍ ചേരുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്.  അപ്പോള്‍ അവര്‍ കൂടുതല്‍ ജാഗരൂഗരാകും, എന്ന് എനിക്കു തോന്നുന്നു.
പ്രധാന മന്ത്രി : പ്രതാപ് ഡിജിറ്റല്‍ ടെക്‌നോളജി  വളരെ സമഗ്രമായ സാങ്കേതിക വിദ്യ, അത് എല്ലാവരെയും ബന്ധിപ്പിക്കുന്നതാണ് , സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായകരമാണ്. പാവങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും തുണയുമാണ്. ഇതാണ് നമ്മുടെ ഭാവി. അതെ സമയം അത്  സൈബര്‍ കുറ്റകൃത്യങ്ങളുടെ  വലിയ ഭീഷണിയുമുയര്‍ത്തുന്നു.സാമ്പത്തിക തട്ടിപ്പുകളാണ് മുഖ്യ വെല്ലുവിളി.  പൊലീസ് സ്റ്റേഷനുകളില്‍  മാത്രമായി ഒതുങ്ങുന്നതല്ല ഈ കുറ്റകൃത്യങ്ങള്‍. ജില്ലകള്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്കും ഇത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.ഇതു കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് പുതിയ പല നടപടികളും സ്വീകരിച്ചു വരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസും പുതിയ ഉപായങ്ങള്‍ കണ്ടെത്തണം. പൊലീസ് സ്റ്റേഷന്‍ തലത്തില്‍  ഡിജിറ്റല്‍ ബോധവത്ക്കരണത്തിനായി പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം.  അതിനുമുപരി ഇക്കാര്യത്തില്‍ ചെറുപ്പക്കാരായ ഓഫീസര്‍മാര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ച്ചായായും എന്നെ അറിയിക്കണം. അത് ആഭ്യന്തര മന്ത്രാലയത്തില്‍ എത്തിക്കുക. കാരണം പശ്ചാത്തലം കൂടുതല്‍ മനസിലാക്കിയുള്ള യുവ സേനയുടെ ആശയങ്ങള്‍ ഈ പോരാട്ടത്തില്‍ ഉപകാരപ്രദമായിരിക്കും. പ്രതാപ് നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു.
കൊമ്മി പ്രതാപ് ശിവ്കിഷോര്‍: ജയ് ഹിന്ദ്, സര്‍.
ശ്രേയ ഗുപ്ത:  നന്ദി സര്‍. ഇനി ആദരണീയനായ പ്രധാനമന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുഹമ്മദ് നസീമിനെ ക്ഷണിക്കുന്നു. അദ്ദേഹം മാലിദ്വീപിലെ പോലീസ് ഓഫീസറാണ്.
മുഹമ്മദ് നസീം:  ഗുഡ് മോര്‍ണിംങ് ബഹുമാനപ്പെട്ട പ്രധാന മന്ത്രി സര്‍. ഞാന്‍ മുഹമ്മദ് നസീം, മാലദ്വീപ് പൊലീസ് സര്‍വീസിലെ പൊലീസ് ചീഫ്  ഇന്‍സ്‌പെക്ടറാണ് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍  ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ 2019 ബാച്ചിനൊപ്പം  ലഭിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരിശീലനത്തിനിടയ്ക്ക്  ഞങ്ങളുടെ തൊഴില്‍പരമായ സാമര്‍ത്ഥ്യം ആരോഗ്യം പൊലീസ് ഓഫീസര്‍ എന്ന നിലയിലുള്ള മത്സരക്ഷമത ഇവയെല്ലാം പല മടങ്ങ് മെച്ചപ്പെട്ടു. 1998 മുതല്‍ മാലിദ്വീപില്‍ നിന്നുള്ള ഓഫീസര്‍മാര്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. ഞങ്ങളുടെ പൊലീസ് ചീഫ് മുഹമ്മദ് ഹമീദ് ഉള്‍പ്പെടെയുള്ള മംുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഈ മഹനീയ സ്ഥാപനത്തിലെ  പൂര്‍വ വിദ്യാര്‍ത്ഥികളാണ്.  രണ്ടു വര്‍ഷത്തെ പരിശീലനം നല്ല പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ഞങ്ങളുടെ വ്യക്തിത്വത്തെ വളര്‍ത്തുക മാത്രമല്ല, നല്ല മനുഷ്യരാക്കുക കൂടി ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ബാച്ചിലെ സുഹൃത്തുക്കള്‍ക്കും മറ്റു വിദേശ സ്‌നേഹിതര്‍ക്കുമൊപ്പമുള്ള സഹവാസം വിലമതിക്കാനാവാത്തതാണ്. അക്കാദമിയിലെ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഓഫീസര്‍മാരില്‍ നിന്ന് ധാരാളംസുഹൃത്തുക്കളെ ലഭിച്ചു.  അവരുമായി ഞങ്ങള്‍ തുടര്‍ന്നും ബന്ധപ്പെടും. ഇവിടെ ചെലവഴിച്ച കാലമത്രയും ഞങ്ങള്‍ ആസ്വദിച്ചു.  ഈ അസുലഭ അവസരം ലഭ്യമാക്കിയ ഇന്ത്യ ഗവണ്‍മെന്റിന് ഞങ്ങളുടെ ഹൃദ്യമായ കൃതജ്ഞത അര്‍പ്പിക്കാന്‍ കൂടി ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. നന്ദി സര്‍, ജയ് ഹിന്ദ്!
ചോദ്യം 1
പ്രധാന മന്ത്രി :  നസിം ഇന്ത്യയ്ക്കും മാലദ്വീപിനും തമ്മിലുള്ള പൊതുവായ കാര്യങ്ങള്‍ എന്തൊക്കെയാണ്
മുഹമ്മദ് നസീം:  സംസ്‌കാരവും ഭക്ഷണ രീതികളും ഒരു പോലെയാണ് സര്‍.
ചോദ്യം 2
പ്രധാന മന്ത്രി :   നമുക്ക്  ഇവിടെ നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നി്‌നും മൗറീഷ്യസില്‍ നിന്നുമെല്ലാം ഓഫീസര്‍മാരുണ്ട്.  ഇത് ആ  രാഷ്ട്രങ്ങളെ  കുറിച്ച് കൂടി നിങ്ങള്‍ക്ക് എന്തെങ്കിലും ഉള്‍ക്കാഴ്ച്ച നല്‍കിയോ.
മുഹമ്മദ് നസീം: ഉവ്വ് സര്‍, അത് വളരെ സഹായകരമായി. എല്ലാ വിദേശ ഓഫീസര്‍മാരുമായും ഞങ്ങള്‍ ഇടപഴകി. ഞങ്ങള്‍ക്ക് അതിലൂടെ അവിടങ്ങളിലെ പൊലീസ് സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിച്ചു.  
പ്രധാന മന്ത്രി : ശരി നസിം. എല്ലാ നന്മകളും നേരുന്നു.
മുഹമ്മദ് നസീം: നന്ദി സര്‍, ജയ് ഹിന്ദ്!
പ്രധാന മന്ത്രി :  മാലദ്വീപിലെ പ്രകൃതി സ്‌നേഹികളായ ജനങ്ങളെ കാണുന്നത് എനിക്ക് ഇഷ്ടമാണ്.  മാലദ്വീപ് ഇന്ത്യയുടെ അയല്‍ രാജ്യം മാത്രമല്ല നല്ല സ്‌നേഹിതനുമാണ്. മാലദ്വീപില്‍ പൊലീസ് അക്കാദമി സ്ഥാപിക്കാന്‍ ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ ക്രിക്കറ്റില്‍ മാലദ്വീപ് സ്വയം നന്നായി തയാറെടുക്കുന്നു. മാലദ്വീപും ഇന്ത്യയും തമ്മില്‍ നല്ല സാമൂഹിക വ്യാപാര ബന്ധങ്ങളുമുണ്ട്.  നിങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച പരിശീലനം മാലദ്വീപിലെ പൊലീസ് സേനയെ ശക്തിപ്പെടുത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. ഒപ്പം ഇന്ത്യാ മാലദ്വീപ് ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യും.  അഭിനന്ദനങ്ങള്‍.
ശ്രേയ ഗുപ്ത: അങ്ങേയ്ക്ക് നന്ദി സര്‍, ഈ സംഭാഷണ പരിപാടി മുന്നോട്ടു കൊണ്ടു പോകുന്നതിനും രാജ്യസേവനത്തിന് പ്രതിജ്ഞാബദ്ധരായ ഈ  പ്രൊബേഷറി ഓഫീസര്‍മാരെ  അഭിസംബോധന ചെയ്തു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും  ഞാന്‍ അങ്ങയോട് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
--


(Release ID: 1742202) Visitor Counter : 263