റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

കേരളത്തിലെ കുതിരാൻ തുരങ്കത്തിന്റെ ഒരു വശം തുറക്കാൻ ശ്രീ നിതിൻ ഗഡ്കരി നിർദ്ദേശിച്ചു

Posted On: 01 AUG 2021 2:22PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, ഓഗസ്റ്റ് 1, 2021
 
കേരളത്തിലെ കുതിരാൻ തുരങ്കത്തിന്റെ ഒരു വശം തുറക്കാൻ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഇന്നലെ ഒരു ട്വീറ്റ് സന്ദേശത്തിൽ നിർദ്ദേശിച്ചു. ഇത് സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണ്, ഇത് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഉള്ള ഗതാഗത ബന്ധം ഗണ്യമായി മെച്ചപ്പെടുത്തും. 1.6 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം, പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. വന്യജീവികളെ അപകടപ്പെടുത്താതെ നോർത്ത്-സൗത്ത് ഇടനാഴിയിലെ പ്രധാന തുറമുഖങ്ങളിലേക്കും പട്ടണങ്ങളിലേക്കുമുള്ള ഗതാഗത ബന്ധം ഈ റോഡ് മെച്ചപ്പെടുത്തും.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലുണ്ടാകുന്ന പരിവർത്തനം, ഓരോ പൗരനും മികച്ച സാമ്പത്തിക അവസരങ്ങൾ ഉറപ്പാക്കുന്നുവെന്ന് ശ്രീ ഗഡ്കരി പറഞ്ഞു.


(Release ID: 1741376) Visitor Counter : 193