പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നാളെ (ആഗസ്റ്റ് 2 ന്) ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്കു പ്രാരംഭം കുറിക്കും
പ്രധാനമന്ത്രി നാളെ (ആഗസ്റ്റ് 2 ന് വീഡിയോ കോൺഫറൻസിംഗ് വഴി നിർദ്ദിഷ്ട ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിയുടെ പ്രകാശനം നിർവഹിക്കും.
Posted On:
31 JUL 2021 8:23PM by PIB Thiruvananthpuram
പ്രധാനമന്ത്രി എപ്പോഴും ഡിജിറ്റൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വർഷങ്ങളായി, ഗവണ്മെന്റി നും ഗുണഭോക്താവിനുമിടയിൽ പരിമിതമായ ടച്ച് പോയിന്റുകളോടെ, ഉദ്ദേശിച്ച ഗുണഭോക്താക്കളെ ലക്ഷ്യവും ചോർച്ചയും ഇല്ലാത്ത രീതിയിൽ ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി പ്രോഗ്രാമുകൾ ആരംഭിച്ചു. ഇലക്ട്രോണിക് വൗച്ചർ എന്ന ആശയം നല്ല ഭരണത്തിന്റെ ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നു.
ഇ-റൂപ്പിയെ കുറിച്ച് :
ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റൂപ്പി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ വൗച്ചർ റിഡീം ചെയ്യാൻ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത് .
ഇ-റൂപ്പി സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നും ഇത് ഉറപ്പാക്കുന്നു. പ്രീ-പെയ്ഡ് ആയതിനാൽ, ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് ഇത് ഉറപ്പ് നൽകുന്നു.
ക്ഷേമ സേവനങ്ങളുടെ ചോർച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്ന ദിശയിലുള്ള ഒരു വിപ്ലവകരമായ സംരംഭമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്കു കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇത് ഉപയോഗിക്കാം. അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ഭാഗമായി ഈ ഡിജിറ്റൽ വൗച്ചറുകൾ പ്രയോജനപ്പെടുത്താം.
(Release ID: 1741134)
Visitor Counter : 552
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada