ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് കേസുകളിലും രോഗസ്ഥിരീകരണത്തിലും കുതിച്ചുകയറ്റം കാണിക്കുന്ന 10 സംസ്ഥാനങ്ങളിലെ കോവിഡ് -19 സാഹചര്യം കേന്ദ്രം അവലോകനം ചെയ്തു
10% ത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണമുള്ള ജില്ലകളില്‍, ജനക്കൂട്ടവും ആളുകളുടെ ഇടപഴകലും തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചു
പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ലക്ഷ്യമിട്ട ജില്ലകളില്‍ ദുര്‍ബല വിഭാഗങ്ങളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം
രണ്ടാം വാക്‌സിന്‍ ഡോസിന് മുന്‍ഗണന നല്‍കണം
പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ വീട്ടില്‍ ഐസലോഷനിൽ കഴിയുന്ന വ്യക്തികളെ ഫലപ്രദമായും നിരന്തരമായും നിരീക്ഷിക്കണം
ഓക്‌സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കണം
Posted On:
31 JUL 2021 2:33PM by PIB Thiruvananthpuram
കേരള, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ 10 സംസ്ഥാനങ്ങളിലെ കോവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ അധികാരികള്‍ കോവിഡ് 19നെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സ്വീകരിച്ച പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്തു. ഈ സംസ്ഥാനങ്ങള്‍ ഒന്നുകില്‍ പുതിയ പ്രതിദിന കോവിഡ് കേസുകളില്‍ അല്ലെങ്കില്‍ പോസിറ്റീവിറ്റിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഐ.സി.എം.ആര്‍, ഡി.ജി ഡോ. ബല്‍റാം ഭാര്‍ഗവ, , സെക്രട്ടറി (ഡി.എച്ച്.ആര്‍) എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം), മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം), ഈ സംസ്ഥാനങ്ങളിലെ സംസ്ഥാന നിരീക്ഷണ ഓഫീസര്‍മാർ എന്നിവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ സെക്രട്ടറി താഴെപ്പറയുന്ന കോവിഡ് നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള നിര്‍ണായകമായ തന്ത്രങ്ങള്‍ ഊന്നിപ്പറഞ്ഞു :
1. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 10% ത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ജില്ലകളും അണുബാധ പടരാതിരിക്കാന്‍ ജനങ്ങളുടെ സഞ്ചാരം തടയുന്നതിനും/നിയന്ത്രിക്കുന്നതിനും, ജനക്കൂട്ടമുണ്ടാകുന്നത്, ജനങ്ങള്‍ ഇടപഴകുന്നത് എന്നിവ തടയുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ പരിഗണിക്കണം. ഈ ഘട്ടത്തിലെ ഏത് അലസതയും ഈ ജില്ലകളിലെ സ്ഥിതി വഷളാക്കാന്‍ ഇടയാക്കുമെന്നതിന് ശക്തമായി അടിവരയിട്ടു.
2. ഈ സംസ്ഥാനങ്ങളിലെ 80% ത്തിലധികം സജീവമായ കേസുകളും ഹോം ഐസൊലേഷനിലാണ്. അവര്‍ അവരുടെ അയല്‍പക്കങ്ങള്‍, സമൂഹം, പ്രദേശം , വാര്‍ഡ് മുതലായവയില്‍ ഇടപഴകുകയും അണുബാധ പരത്തുകയും ചെയ്യാതിരിക്കാന്‍ ഈ കേസുകളെ ഫലപ്രദമായും കര്‍ശനമായും നിരീക്ഷിക്കണം.
3. ആശുപത്രികയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരെ തടസമില്ലാതെ സമയബന്ധിതമായി ആശുപത്രി ചികിത്സയ്ക്കായി എത്തിക്കുന്ന തരത്തില്‍ ഹോം ഐസൊലേഷനിലെ ആളുകളെ ഫലപ്രദമായി നിരീക്ഷിക്കണം. ആശുപത്രികളിലെ കോവിഡ് 19 രോഗികളുടെ ഫലപ്രദമായ ക്ലിനിക്കല്‍ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ എസ്.ഒ.പി (സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിഡ്യൂര്‍) കള്‍ ഫലപ്രദമായ ആശുപത്രി മാനേജ്‌മെന്റ് നടത്തുന്നതിനായി നേരത്തേതന്നെ സംസ്ഥാനങ്ങളിലേക്ക് കൈമാറയിട്ടുണ്ട്.
4. ഈ ജില്ലകളെയും ജനസംഖ്യയെയും സംരക്ഷിക്കുന്നതിന് ഈ ജില്ലകളിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പോസിറ്റിവിറ്റി നിരക്ക് 10%ല്‍ കുറവുള്ള ജില്ലകളിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രണ്ടാഴ്ച കൂടുമ്പോള്‍ മുന്‍കൂട്ടിതന്നെ വ്യക്തത നല്‍കുന്നുണ്ട്. കുറഞ്ഞപക്ഷം ഇത്ര അളവ് വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിക്കാറുമുണ്ട്; അവരുടെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ അളവ് സാധാരണയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറാറുമുണ്ട്.
5. കഴിഞ്ഞ രണ്ട് മാസങ്ങളായി,ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പി.എസ്.എ പ്ലാന്റുകള്‍ എന്നിവ നല്‍കി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനുപുറമെ, ഗവണ്‍മെന്റ് ആശുപത്രികളില്‍ സംസ്ഥാനങ്ങള്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ആശുപത്രി അധിഷ്ഠിത പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ആശുപത്രികളോട് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിലുള്ള വ്യവസ്ഥകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അത്തരം നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്നുണ്ട്. ഇതിനകം അത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക്, അതിന്റെ അവസ്ഥ അവലോകനം ചെയ്യാനും സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ സൗകര്യമൊരുക്കാനും നിര്‍ദ്ദേശം നല്‍കി.
മുന്‍ ആഴ്ചകള്‍ മുതല്‍ പ്രതിദിനം 40,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എന്തെങ്കിലും തരത്തിലുള്ള അലംഭാവത്തിനെതിരെ ഐ.സി.എം.ആര്‍, ഡി.ജി മുന്നറിയിപ്പ് നല്‍കി.
46 ജില്ലകള്‍ 10%ത്തില്‍ കൂടുതല്‍ പോസിറ്റീവിറ്റി കാണിക്കുന്നുണ്ട്, മറ്റ് 53 ജില്ലകള്‍ 5%-10%വരെയും പോസിറ്റീവിറ്റി കാണിക്കുന്നുവെന്ന വസ്തുത ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, സംസ്ഥാനങ്ങളോട് അവരുടെ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ തലത്തിലുള്ള സീറോ-പ്രിവാലന്‍സ് സര്‍വേ വൈവിധ്യമാര്‍ന്ന സ്വഭാവമുള്ളതിനായതിനാല്‍, ആ സര്‍വേയുടെ അതേ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഐ.സി.എംആറുമായി സഹകരിച്ച്, ജില്ല തിരിച്ചുള്ള രോഗവ്യാപന ഡാറ്റയ്ക്കായി സംസ്ഥാനതല സീറോ സര്‍വേ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 80% മരണനിരക്കും ഈ ദുര്‍ബലരായ പ്രായ വിഭാഗങ്ങളില്‍ നിന്നുള്ളതാണെന്ന് തെളിവുകള്‍ കാണിക്കുന്നതിനാല്‍ 60 വയസിന് മുകളിലും, 45നും 60നും ഇടയ്ക്കുള്ള പ്രായവിഭാഗങ്ങളില്‍പ്പെട്ടവരുടെയും വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും ജനക്കൂട്ടത്തിന്റെ എല്ലാ വലിയ ഒത്തുചേരലുകളും നിരുത്സാഹപ്പെടുത്താനും നിര്‍വ്വഹണ നടപടികളുമായി ബന്ധപ്പെട്ട് അദ്ദേഹം സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചു. വിശദമായ അവതരണത്തിലൂടെ, ഈ സംസ്ഥാനങ്ങളിലെ വളരെ ബാധിക്കപ്പെട്ട ജില്ലകളുടെ (ആശങ്കയുള്ള ജില്ലകള്‍) കോവിഡ് -19 വാക്‌സിനേഷന്‍ കവറേജ്, വെന്റിലേറ്ററുകള്‍, പി.എസ്. എ പ്ലാന്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെ സ്ഥിതി സൂക്ഷ്മമായി വിശകലനം ചെയ്യുകയും സുപ്രധാനമായ ചില സ്ഥിതിവിവരകണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
ജനിതക നിരീക്ഷണത്തിനായി അന്താരാഷ്ട്രയാത്രക്കാരെ (മറ്റ് രാജ്യങ്ങളില്‍ നിന്ന് വൈറസിന്റെ വകഭേദം/ ജനിതവ്യതിയാനം എന്നിവയുടെ കടന്നുവരല്‍) ഇന്‍സാകോഗ് ലാബ്രട്ടറി ശൃംഖല ഉപയോഗിച്ച് പരിശോധിക്കുന്നതിനും ഇപ്പോഴത്തെ നിരീക്ഷണം സെന്റിനെന്റല്‍ സൈറ്റുകളും ഉപയോഗിക്കാനും (ആര്‍.ടി.-പി.സി.ആര്‍ ലാബുകള്‍ അല്ലെങ്കില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ദ്വിതീയ, ത്രിതീയ പരിരക്ഷാ ആശുപത്രികള്‍) നിരീക്ഷണം കൂടുതലാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്:
- ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ല സ്റ്ററുകളില്‍ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും ഏറ്റെടുക്കുക.
-കേസുകളുടെ രൂപരേഖാ ചിത്രത്തിന്റെയും കണ്ടെത്തുന്ന സമ്പര്‍ക്കം അടിസ്ഥാനമാക്കിയും കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍വ്വചിക്കുക.
-ഗ്രാമീണ മേഖലകളിലും പ്രത്യേകിച്ച് പീഡിയാട്രിക് കേസുകളിലും നിലവിലുള്ള ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ.സി.ആര്‍.പി- II നടപ്പിലാക്കുന്നതിനുള്ള പതിവ് അവലോകനങ്ങളും തുടര്‍നടപടികളും സ്വീകരിക്കുക.
- ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുക.
(Release ID: 1741047)
Visitor Counter : 450