രാജ്യരക്ഷാ മന്ത്രാലയം
എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ രാജ്‌നാഥ് സിംഗ് പങ്കെടുക്കും
Posted On:
27 JUL 2021 10:48AM by PIB Thiruvananthpuram
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2021 ജൂലൈ 27 മുതൽ 29 വരെ താജിക്കിസ്ഥാനിലെ ദുഷാൻബെ സന്ദർശിക്കും. വാർഷിക യോഗം , എസ്‌സിഒ അംഗരാജ്യങ്ങൾക്കിടയിലെ പ്രതിരോധ സഹകരണ പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയും തുടർന്ന് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും. യോഗത്തിൽ ശ്രീ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം 2021 ജൂലൈ 28 നാണ്.
ദുഷാൻബെ സന്ദർശന വേളയിൽ ശ്രീ രാജ്‌നാഥ് സിംഗ് താജിക് പ്രതിരോധമന്ത്രി കേണൽ ജനറൽ ഷെരാലി മിർസോയെ സന്ദർശിച്ച് ഉഭയകക്ഷി വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്യും.
ഈ വർഷം അദ്ധ്യക്ഷപദവിയിലുള്ള താജിക്കിസ്ഥാനാണ് എസ്‌സിഒയുടെ മന്ത്രിതല യോഗങ്ങൾ നടത്തുക .
(Release ID: 1739370)
Visitor Counter : 199