രാജ്യരക്ഷാ മന്ത്രാലയം
കാർഗിൽ വിജയ് ദിവസിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് രക്‌ത സാക്ഷികളായ വീരയോദ്ധാക്കൾക്കു ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
26 JUL 2021 12:45PM by PIB Thiruvananthpuram
.
ന്യൂ ഡൽഹി:26 , ജൂലായ് 2021
കാർഗിൽ വിജയ് ദിവസിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് ജൂലായ് 26 നു ന്യൂ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ രക്തസാ ക്ഷികളായ വീര ജവാന്മാർക്ക് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആദരാഞ്ജലികൾ അർപ്പിച്ചു. കാർഗിൽ സങ്കർഷം എന്നറിയപ്പെടുന്ന 1999 ലെ ഓപ്പറേഷൻ വിജയിൽ ഇന്ത്യ നേടിയ വിജയത്തിനിടെ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീര സൈനികർക്കുള്ള ആദരവായി അദ്ദേഹം പുഷ്‌പചക്രം അർപ്പിച്ചു. ദേശീയ യുദ്ധ സ്മാരകത്തിലെ സന്ദർശകപുസ്തകത്തിലെ തന്റെ സന്ദേശത്തിൽ, കാർഗിൽ പോരാട്ടത്തിന്റെ വീരജവാന്മാരുടെ ധീരത ശ്രീ രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു. ഇന്ത്യൻ സായുധ സേനയിലെ ധീരരായ സൈനികർ നടത്തിയ ത്യാഗം രാഷ്ട്രം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു. രാഷ്ട്രം അവരുടെ ധൈര്യത്തിന് എല്ലായ്പ്പോഴും കടപ്പെട്ടിരിക്കുമെന്നും അവരുടെ ധീരത നാം പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു., ധീരരായ സൈനികരുടെ പരമമായ ത്യാഗം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ധീരരായ ഇന്ത്യൻ സൈനികരുടെ വീര്യത്തിനും ത്യാഗത്തിനും അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സന്ദേശവും ശ്രീ രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ പങ്കുവച്ചു.
IE
(रिलीज़ आईडी: 1739037)
आगंतुक पटल : 233