ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 : പുതിയ വിവരങ്ങൾ

Posted On: 26 JUL 2021 9:16AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 43.51 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,05,79,106 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.35%

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,968 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,361 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,11,189

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.31 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.31 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  3.41%; അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 45.74 കോടി പരിശോധനകൾ.

****



(Release ID: 1738939) Visitor Counter : 169